തുടര്‍ഭരണമെന്ന എല്‍ഡിഎഫ് സന്ദേശവുമായി ജോസ് കെ.മാണിയുടെ കുടുംബാംഗങ്ങള്‍ പ്രചാരണരംഗത്ത് സജീവം. ജോസ് കെ. മാണിയുടെ രണ്ടാമത്തെ മകളും എംബിഎ വിദ്യാര്‍ഥിനിയുമായ റിതിക ഒരുപറ്റം യുവതികളെയും കൂട്ടിയാണു പ്രചാരണരംഗത്തുള്ളത്. വനിതാദിനത്തില്‍ മീനച്ചില്‍ പഞ്ചായത്തിലായിരുന്നു ഇവരുടെ പ്രചാരണം. ഭവന സന്ദര്‍ശനവുമായാണ് റിതികയും സഹപ്രവര്‍ത്തകരും രംഗത്തുള്ളത്.
മീനച്ചില്‍ പഞ്ചായത്തിലെ ഇടമറ്റത്ത് മഡോണ അയല്‍ക്കൂട്ടത്തിന്റെ വനിതാ ദിനാഘോഷത്തിലും റിതിക പങ്കാളിയായി. ഏവര്‍ക്കും കേക്ക് മുറിച്ച് നല്കി വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ളി ബേബി, ടിബി ബിജു, ശ്രീലത ഹരിദാസ്, ദീപ കിഴക്കേക്കര എന്നിവരും റിതികയോടൊപ്പം പങ്കെടുത്തു.
ജോസ് കെ. മാണിയുടെ മകൻ കുഞ്ഞുമാണിയും ഭാര്യ നിഷ ജോസ് കെ. മാണിയും പ്രചാരണത്തില്‍ സജീവമാണ്. തോമസ് ചാഴികാടന് എംപിയുടെ ഭാര്യ ആന്‍ തോമസും ഇവരോടൊപ്പം പ്രചാരണത്തിനെത്തിയിട്ടുണ്ട്.
എൽഡിഎഫ് പ്രചാരണത്തിനായി ജോസ് കെ.മാണിയുടെ കുടുംബാംഗങ്ങളും
02:19 PM Mar 10, 2021 | Deepika.com