കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഡിയോ സ്പോര്‍ട്സിന്റെ പുതിയ ലിമിറ്റഡ് എഡിഷന് അവതരിപ്പിച്ചു.
ആകര്‍ഷകമായ സ്റ്റൈലിലെത്തുന്ന പുതിയ ഡിയോ സ്പോര്‍ട്സ് സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് വേരിയന്റുകളില്‍ സ്ട്രോണ്‍ഷ്യം സില്‍വര്‍ മെറ്റാലിക് വിത്ത് ബ്ലാക്ക്, സ്പോര്‍ട്സ് റെഡ് വിത്ത് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 68,317 രൂപയും ഡീലക്സ് വേരിയന്റിന് 73,317 രൂപയുമാണ് ന്യൂഡല്‍ഹി എക്സ്ഷോറൂം വില.
ഹോണ്ടയുടെ പുതിയ ഡിയോ സ്പോര്‍ട്സ്
12:12 PM Aug 04, 2022 | Deepika.com