മുംബൈ: പൂർണമായി പെട്രോളിൽ പ്രവർത്തിക്കുന്ന കാറുകളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കി. വരുന്ന 10 വർഷംകൊണ്ടാകും ഇതു നടപ്പാക്കുക.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹരിതനയത്തിനും കാർബണ്‍ ബഹിർഗമന നിർമാർജന യജ്ഞത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണു നീക്കം. “അടുത്ത 10 വർഷം കൊണ്ട് ഞങ്ങളുടെ എല്ലാ പുതിയ വാഹനങ്ങളും ഹൈബ്രിഡ് ആക്കിമാറ്റും.
പെട്രോളിൽ മാത്രമായി ഓടുന്ന വാഹനങ്ങളുണ്ടാകില്ല. പെട്രോളിനൊപ്പം വൈദ്യുത ബാറ്ററിയിലും പ്രവർത്തിക്കാവുന്നതോ അല്ലെങ്കിൽ സിഎൻജിയോ മറ്റ് ജൈവ ഇന്ധനങ്ങളിലോ പ്രവർത്തിക്കുന്ന വാഹനങ്ങളായിരിക്കും കന്പനി പുറത്തിറക്കുക’’- മാരുതി സുസുക്കി ചീഫ് ടെക്നോളജി ഓഫീസർ സി.വി രാമൻ പറഞ്ഞു.
നേരത്തെ 2020 ഏപ്രിലിൽ ഡീസൽ വാഹനങ്ങളുടെ നിർമാണവും കന്പനി അവസാനിപ്പിച്ചിരുന്നു. 2025നു മുന്‍പ് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കില്ലെന്നും കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
പെട്രോൾ കാറുകളുടെ നിർമാണം നിർത്താനൊരുങ്ങി മാരുതി സുസുക്കി
04:00 PM Jul 07, 2022 | Deepika.com