കൊച്ചി: ഫോക്സ്വാഗണ് പാസഞ്ചര്‍ കാര്‍സ് ഇന്ത്യഏറ്റവും പുതിയ മോഡലായ വെര്‍ട്യൂസ് വിപണിയില്‍ അവതരിപ്പിച്ചു.
ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ വിപണിയിലിറക്കുന്ന എംക്യുബി എഒ ഐഎന്‍ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച വെര്‍ട്യൂസ്, ഇന്ത്യ 2.0 പ്രോജക്ടിന് കീഴിലുള്ള ബ്രാന്‍ഡിന്റെ രണ്ടാമത്തെ ഉത്പന്നമാണ്. കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക പ്രിവ്യൂ ഇന്നലെ കൊച്ചിയില്‍ സംഘടിപ്പിച്ചു.
ആകര്‍ഷകമായ എക്സ്റ്റീരിയറുകള്ക്കും പ്രീമിയം ഇന്റീരിയറുകള്ക്കുമൊപ്പം സാങ്കേതികവിദ്യ, വിനോദം, കണക്ടിവിറ്റി തുടങ്ങി നിരവധി സവിശേഷതകളുമായാണ് പുതിയ വെര്‍ട്യൂസിന്റെ വരവ്. പ്രീമിയം മിഡ് സൈസ് സെഡാന് സെഗ്മെന്റിലെ ഏറ്റവും നീളം കൂടിയ കാറാണിത്. 521 ലിറ്റര്‍ ബൂട്ട് സ്പേസും കാബിനും ആറ് എയര്‍ ബാഗുകളും ഒരു റിവേഴ്സ് കാമറ ഉള്‍പ്പെടെ നാല്‍പ്പതിലധികം സുരക്ഷാ ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്. ആറു നിറങ്ങളില്‍ ലഭ്യമാണ്.
ഇന്ത്യയിലെ 152 സെയില്‍സ് ടച്ച് പോയിന്റുകളില്‍ ഉടനീളവും ഫോക്സ്വാഗണ് ഇന്ത്യ വെബ്സൈറ്റിലെ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോം വഴിയും ഉപഭോക്താക്കള്‍ക്ക് വെര്‍ട്യൂസ് ബുക്ക് ചെയ്യാമെന്ന് ഫോക്സ്വാഗണ് പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.
ഫോക്സ്വാഗണ് വെര്‍ട്യൂസ് വിപണിയിൽ
12:27 PM May 28, 2022 | Deepika.com