വിദ്യാസമ്പന്നയും സ്ഥിരോത്സാഹിയുമാണ് ആലപ്പുഴ ചെങ്ങമനാട്ടുള്ള സുധ. പോസ്റ്റോഫീസ് റെക്കറിംഗ് ഏജന്റായിരിക്കുമ്പോഴും അധിക വരുമാനം നേടണമെന്ന ആഗ്രഹം എപ്പോഴും അവരുടെ മനസിലുണ്ടായിരുന്നു. അതിനായി ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കാന്‍ തീരുമാനിച്ചു. അതിനായി പല ശ്രമങ്ങളും നടത്തി. അവസാനം ചെന്നെത്തിയതാകട്ടെ കൂണ്‍കൃഷിയിലും. ടിവിയില്ക്കണ്ട ഒരു പരിപാടിയാണ് അതിനു കാരണമായത്.
ഇതേത്തുടര്‍ന്നു കൂണ് കൃഷിയെക്കുറിച്ച് കൂടുതലറിയാന്‍ സുഹൃത്തു വഴി ഒരു പുസ്തകവും വാങ്ങി. മാത്രമല്ല, സമീപത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൂണ് കൃഷി ചെയ്യുന്ന ഷൈജി വര്‍ഗീസിന്റെ കൂണ്‍ശാല സന്ദര്‍ശിക്കുന്നതു പതിവാക്കുകയും ചെയ്തു. സമയം കിട്ടിയപ്പോഴൊക്കെ പരിശീലന പരിപാടികളിലും സംബന്ധിച്ചു.
ആദ്യം പത്തു തടത്തിലാണു കൃഷി തുടങ്ങിയത്. പിന്നീട് അത് 100 മുതല്‍ 500 വരെയെത്തി. തികച്ചും ജൈവ രീതിയില്‍ ഉത്പാദിപ്പിക്കുന്നതിനാല്‍ ഉപഭോക്താക്കളുടെ എണ്ണവും കൂടിക്കൂടി വന്നു. ചിട്ടയായ കൃഷി രീതികളും കൃത്യമായ പരിപാലനവും കൊണ്ട് രണ്ട് കൂണ്‍ശാല സ്ഥാപിക്കാനും അവര്‍ക്കായി.
കൂണിന് ആവശ്യക്കാരേറിയതോടെ കൂണ് വിത്തിന്റെ ആവശ്യവും ഏറി. സ്വന്തമായി വിത്ത് ഉത്പാദിപ്പിക്കുക മാത്രമായിരുന്നു പ്രതിവിധി. അതിനായുള്ള സാങ്കേതിക വിദ്യ ഒരു പരിശീലന പരിപാടിയില്‍ പങ്കെടുത്ത് ആര്‍ജിച്ചെടുത്തു.
ആലപ്പുഴ ജില്ലാ കൃഷി വിഞാനത്തിലെ ഫോണിലൂടെ പ്രശ്ന നിവാരണം എന്ന സൗകര്യവും ഇതിനായി പ്രയോജനപ്പെടുത്തി. കെ.വി.കെ സംഘടിപ്പിച്ച തൊഴിലധിഷ്ഠിത കൂണ് വിത്തുത്പാദന പരിശീലനത്തിലും പങ്കെടുത്തു.
വിശ്രമ വേളകള്‍ അധിക വരുമാനം നല്‍കുന്നതിനൊപ്പം പോഷക സമ്പന്നവും ഔഷധഗുണമുള്ളതുമായ ഭക്ഷ്യവിഭവം ജനങ്ങള്‍ക്ക് നല്കാന് കഴിയുന്നത് ആത്മസംതൃപ്തിയും മാനസികോല്ലാസവും പകര്‍ന്നു തരുമെന്നു സുധ വെളിപ്പെടുത്തി.
ഫോണ്‍ : 9447790268
ജി. ലേഖ, ഡോ. പി. മുരളീധരന്