അഴകും ആഢ്യത്യവും കുറച്ചു കൂടുതലുണ്ട് ഗീര്‍ പശുക്കള്‍ക്ക്. ഒത്ത വലുപ്പവും തലയെടുപ്പുമുള്ള ഇവ തൊഴുത്തുകള്‍ക്ക് അലങ്കാരമാണ്. അത്തരത്തില്‍ ഒന്നെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നവരുടെ ഇടയില്‍ ഇതാ, ഗീര്‍ പശുക്കള്‍ക്കു വേണ്ടി മാത്രം ഒരു ഫാം.
എറണാകുളം ജില്ലയില്‍ അങ്കമാലിക്കടുത്ത് കറുകുറ്റി പഞ്ചായത്തിലെ മുന്നൂര്‍പ്പിള്ളിയിലെ പെരിയാര്‍ ഗോശാല, ഗീര്‍ പശുക്കള്‍ക്കു വേണ്ടി മാത്രമുള്ളതാണ്. രണ്ടു വര്‍ഷം മുമ്പ് ഗുജറാത്തിലെ ഒരു ഗീര്‍ പശു ഫാം മൊത്തമായി വാങ്ങി അവിടെയുണ്ടായിരുന്ന 43 പശുക്കളെ റോഡ് മാര്‍ഗം ഇവിടെ എത്തിച്ച് ഫാം തുടങ്ങുകയായിരുന്നു.
അതില്‍ നിന്നുണ്ടായ കിടാക്കളും കാളകളും അടക്കം ഇപ്പോള്‍ 60 എണ്ണമുണ്ട്. ഇതില്‍ കറവയുള്ള 12 എണ്ണം ഉള്‍പ്പെടെ 33 പശുക്കള്‍. ബാക്കി കാളകളും കിടാക്കളും. 5000 ചതുരശ്ര അടിയുള്ള ഷെഡിലാണ് ഇവയെ സംരക്ഷിക്കുന്നത്.
ശാന്തസ്വഭാവക്കാര്
സാധാരണ പശുക്കളെക്കാള്‍ ചിലപ്പോള്‍ ഇരട്ടിയോ അതിലേറെയോ വലുപ്പം വരും ഗീര്‍ പശുക്കള്‍ക്ക്. പൊതുവേ ശാന്തസ്വഭാവക്കാര്. മനുഷ്യരുമായി നന്നായി ഇണങ്ങുകയും ചെയ്യും. എന്നും രാവിലെ ഫാമിലെ തുറസായ പുല്‍മേടുകളില്‍ ഇവയെ മേയാന്‍ വിടും.
ഉച്ചയ്ക്ക് തിരികെ തൊഴുത്തിലെത്തിക്കും. ആധുനിക സൗകര്യമെല്ലാമുള്ള തൊഴുത്തില്‍ പശുക്കള്‍ക്ക് കുടിക്കാനുള്ള വെള്ളം യഥാസ്ഥാനങ്ങളില്‍ കിട്ടിക്കൊണ്ടേയിരിക്കും. പുല്ലും വയ്ക്കോലും ആവശ്യത്തിന് കൊടുക്കണം. ഫാമിനോട് ചേര്‍ന്നു തീറ്റപ്പുല്ല് കൃഷിയുണ്ട്. തികയാതെ വന്നാല്‍ വാങ്ങേണ്ടി വരും. മൂന്നു നേരവും ഒരോന്നിനും 10 കിലോ വീതം തീറ്റയാണു കൊടുക്കുന്നത്.
സദാ സംഗീതം ഒഴുകിയെത്തുന്ന തൊഴുത്തില്‍ എപ്പോഴും ഫാനുമുണ്ടാകും. പശുക്കള്‍ തണുപ്പും സംഗീതവും നന്നായി ആസ്വദിക്കുമെന്നു ഫാം ജീവനക്കാര്‍ പറയുന്നു. ഇവിടുത്തെ 60 പശുക്കള്‍ക്കും പേരുണ്ട്. ഗൗരി, ലക്ഷ്മി, സരസ്വതി, ദേവ്, ഗംഗ, രാം, ലക്ഷ്മണ് അങ്ങനെ പോകുന്നു പേരുകള്‍. ഒരു മാസം പ്രായമായ മീനാക്ഷിയാണു പുതിയ അംഗം.
പാലിനും ചാണകത്തിനും ആവശ്യക്കാരേറെ
മറ്റു പശുക്കളെ അപേക്ഷിച്ച് ഗീര്‍ പശുക്കള്‍ക്കു പാല് വളരെ കുറവാണ്. പരമാവധി 8 ലിറ്റര്‍. എന്നാല്‍, പാലിന് ഔഷധഗുണമുള്ളതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. അതുപോലെ ചാണകത്തിനും മൂത്രത്തിനും നല്ല ഡിമാന്‍ഡാണ്. ചാണകം വെയിലത്തിട്ട് ഉണക്കി യന്ത്രത്തില്‍ പൊടിച്ചു ചാക്കുകളില്‍ നിറച്ചാണു വില്‍ക്കുന്നത്.
ഗോമൂത്രം ജൈവകീടനാശിനിക്കും ചാണകം സാമ്പ്രാണിത്തിരിക്കും ഉപയോഗിക്കും. ഫാമിനോട് ചേര്‍ന്നു പൂര്‍ണമായും ജൈവരീതിയില്‍ പച്ചക്കറി കൃഷിയുമുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ നെടുമ്പാശേരിയിലെ പ്രത്യേക കടയിലാണു വില്‍ക്കുന്നത്. ഫാമില്‍ ഉദ്പാദിപ്പിക്കുന്ന നെയ്യുടെ വില്പനയും ഇവിടെത്തന്നെ.
കൃഷ്ണന് ശ്രദ്ധാകേന്ദ്രം
നല്ല പൊക്കവും, നീളമുള്ള ഉടലും, അതിനൊത്ത തൂക്കവുമുള്ള കൃഷ്ണന് എന്ന കാളയെ ആരും ഒന്നുകൂടി നോക്കും. സാധാരണ കാളകളുടെ ഇരട്ടി വലുപ്പമുണ്ട്. യഥാര്‍ഥ ഗീര്‍ ഇനത്തില്‍പ്പെട്ട ഏഴ് വയസുള്ള ഇവനെയാണ് പ്രത്യുല്പാദനത്തിന് ഉപയോഗിക്കുന്നത്. ഫാമില്‍ മറ്റു കാളകള്‍ ഉണ്ടെങ്കിലും ഒരെണ്ണത്തിനനെ മാത്രമേ ഒരു സമയത്ത് പ്രത്യുല്പാദന ആവശ്യത്തിന് ഉപയോഗിക്കാറുള്ളൂ.
എന്നാല്‍, നിശ്ചിത സമയം കഴിയുമ്പോള്‍ കാളകളെ ഇതേ ആവശ്യത്തിനുവേണ്ടി മറ്റു ഫാമുകളിലേക്കു മാറ്റും. പ്രായം കൂടുന്നതിനനുസരിച്ച് പശുക്കളെ മറ്റു ഷെഡുകളിലേക്കു മാറ്റുന്നതും ഇവിടുത്തെ രീതിയാണ്. തീരെ വയ്യാതായാല്‍ ട്രീറ്റ്മെന്റ്ഷെഡിലേക്കും. കാര്‍ണിവല്‍ സിനിമാസിന്റെ ഉടമസ്ഥതയിലുള്ളതാണു പെരിയാര്‍ ഗോശാല.
ടിജോ പടയാട്ടില്‍