+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എരിവ് കാഴ്ചയുടെ 15 ഇനങ്ങളുമായി സിജി ടീച്ചര്‍

കാന്തിരി മുളക്, എരിവേറിയ ഗോസ്റ്റ് ചില്ലി, ഭൂത്വ ജൊലൊ കിയുടെ സഹോദരി എന്നറിയപ്പെടുന്ന നാഗമിര്‍ച്ചി, ബുള്ളറ്റ് മുളക്, കുല കളായി ഉണ്ടാകുന്ന ഉജ്വല, കമ്മല്‍ മോഡലിലുള്ള ജിമിക്കി മുളക്, കോടാലി മുളക്, വെള്ള ഉണ
എരിവ് കാഴ്ചയുടെ 15 ഇനങ്ങളുമായി സിജി ടീച്ചര്‍
കാന്തിരി മുളക്, എരിവേറിയ ഗോസ്റ്റ് ചില്ലി, ഭൂത്വ ജൊലൊ കിയുടെ സഹോദരി എന്നറിയപ്പെടുന്ന നാഗമിര്‍ച്ചി, ബുള്ളറ്റ് മുളക്, കുല കളായി ഉണ്ടാകുന്ന ഉജ്വല, കമ്മല്‍ മോഡലിലുള്ള ജിമിക്കി മുളക്, കോടാലി മുളക്, വെള്ള ഉണ്ടമുളക്, കരണം പൊട്ടി പച്ച, പാല്‍ പോലെ വെളുത്ത പാല്‍മുളക്, കൂടാതെ പച്ച, ചുവപ്പ്, വെള്ള, വയലറ്റ് നിറങ്ങളിലുള്ള കാന്താരി, ഇവയ്ക്ക് പുറമെ പേരറിയാത്ത ഇനം വേറെയും.

ഇങ്ങനെ അടുക്കളത്തോട്ടത്തില്‍ എരിവു കാഴ്ചയുടെ 15 ഇനങ്ങളുമായി അധ്യാപിക. തോമാപുരം സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂ ളിലെ അധ്യാപിക സിജി അഗസ്റ്റിന്‍ പുളിമൂട്ടിലാണ് തന്‍റെ വീടിനോടു ചേര്‍ന്നുള്ള അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ക്കൊപ്പം എരിവിന്‍റെ രുചി ഭേദങ്ങള്‍ നട്ടുവളര്‍ത്തുന്നത്.

ഒരു കാലത്ത് പേര് അറിയാവു ന്നതും അറിയാത്തതുമായ 28 ഇനം മുളകുകള്‍ സിജിയുടെ അടുക്കളത്തോട്ടത്തില്‍ ഉണ്ടായിരുന്നു. അവയെല്ലാം എങ്ങനെയും തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണു ടീച്ചര്‍. ഇവരുടെ 25 സെന്‍റ് സ്ഥലം മാത്രം വരുന്ന തോട്ടത്തിലെ പഴം, പച്ചക്കറി വിളകളുടെ വൈവിധ്യം ആരെയും അതിശയിപ്പിക്കും. കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ് റൂട്ട്, തക്കാളി തുടങ്ങി ഒട്ടുമിക്ക ശീതകാല പച്ചക്കറികളും ആ തോട്ടത്തിലുണ്ട്.

ഗള്‍ഫു നാടുകളില്‍ സാലഡിന് ഉപയോഗിക്കുന്ന ജെര്‍ജര്‍ എന്ന ഇലക്കറി, പ്രധാനമായും വടക്കേ ഇന്ത്യയില്‍ കൃഷി ചെയ്യുന്ന പാലക്ക ചീര എന്നിവക്ക് പുറമെ വിവിധ ഇനം പയറുകള്‍, വെണ്ട, വഴുതന, മുള്ളങ്കി, കക്കിരി, പാവല്‍, കോവല്‍, വിവിധ ഇനം ചീരകള്‍, പീനട്ട്, ബട്ടര്‍ ഫ്രൂട്ട്, നോനി, റംബുട്ടാന്‍.....എന്നിങ്ങനെ പോകുന്നു ഇവിടുത്തെ വിള വൈവിധ്യം.

പച്ചക്കറികളും പഴങ്ങളും മുളകും സ്വന്തം ആവശ്യം കഴിഞ്ഞ് വില്‍പന നടത്തുകയാണു പതിവ്. പാവയ്ക്ക, കോവയ്ക്ക, വെണ്ടയ്ക്ക, വഴുതന, മുളക് എന്നിവ കൊണ്ട് കൊണ്ടാട്ടവും (ഉപ്പും തൈരും ചേര്‍ത്ത് പുഴുങ്ങി ഉണങ്ങിയത്) പാഷന്‍ ഫ്രൂട്ട് കൊണ്ട് സ്‌ക്വാഷും പാളയംകോടന്‍ പഴം, കൈതച്ചക്ക എന്നിവ കൊണ്ട് വൈനും തയാറാക്കി സൂക്ഷിക്കും. പാളയന്‍ കോടന്‍ പഴവും ഉണങ്ങി സൂക്ഷി ക്കാറുമുണ്ട്. കൈതച്ചക്കയുടെ തൊലി മാത്രം ഉപയോഗിച്ച് ഒന്നാം തരം വൈന്‍ ഉണ്ടാക്കാനും ടീച്ചര്‍ക്കറിയാം.

സിജിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണു കൃഷി. സംസ്ഥാന സര്‍ക്കാരിന്റെയും ജൈവ വൈവിധ്യ ബോര്‍ഡിന്റെയും മികച്ച ജൈവ കര്‍ഷ കനുള്ള പുരസ്‌കാര ങ്ങള്‍ക്ക് പുറമെ മറ്റ് പല ഏജന്‍സികളുടെയും അവാര്‍ഡുകള്‍ നേടിയ ആഗസ്തി (ജോയി) പെരുമാട്ടിക്കുന്നേലിന്റെ മകളാണ് സിജി.

വിപണിയില്‍ നിന്നു കിട്ടുന്ന വിഷം കുത്തിനിറച്ചതും രുചിയില്ലാത്തതുമായ പച്ചക്കറികളും പഴങ്ങളും കഴിക്കാന്‍ താത്പര്യമില്ലാ ത്തതു കൊണ്ടാണു വീട്ടാവശ്യത്തി നുള്ള പച്ചക്കറികള്‍ സ്വയം ഉത്പാദിപ്പിക്കുന്നത്.

അനുകൂലമായ കാലാവ സ്ഥയും മണ്ണുമൊന്നുമല്ലാതിരുന്നിട്ടും സവോള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ സ്വയം വിളയിച്ചെടുത്തതിനു പിന്നില്‍ വിഷം കഴിക്കാനോ വിള മ്പാനോ ടീച്ചര്‍ തയാറാവാത്തതാണ്.

പിതാവിനെപ്പോലെ പൂര്‍ണമായും ജൈവരീതിയിലുള്ള കൃഷിയാണ് സിജിയും പിന്തുടരുന്നത്. ചാണക പ്പൊടിയും ബയോഗ്യാസ് സ്ലറിയുമാണ് പ്രധാന വളങ്ങള്‍. പച്ചക്കറികളിലെ കായീച്ചയെ തുരത്താന്‍ തുളസിയില ചതച്ച്, പാരസെറ്റമോള്‍ ഗുളിക അതില്‍ പൊടിച്ചു ചേര്‍ത്ത് ചിരട്ടയിലെ ടുത്ത് തോട്ടത്തില്‍ വച്ചാല്‍ മതിയെന്നു സിജി പറയുന്നു. അധ്യാപികയും മൂന്നു കുട്ടികളുടെ അമ്മയുമാണെ ന്നുമൊക്കെയുള്ള ഉത്തരവാദിത്തങ്ങള്‍ പക്ഷേ, ഇവരുടെ കൃഷി സ്വപന ങ്ങള്‍ക്ക് ഒരിക്കലും തടസമാകുന്നില്ല.

ഭര്‍ത്താവ് രാജു ജോസഫ്, മക്കളായ എയ്ഞ്ചല്‍, അന്ന, റയാന്‍ എന്നിവരും സിജിക്കൊപ്പം കൃഷിയിട ത്തില്‍ സദാ സജീവമാണ്. കര്‍ഷകരുടെ ഓണ്‍ ലൈന്‍ കൂട്ടായ്മകളിലും സിജി സജീവമാണ്. പച്ചക്കറി വിത്തുകളും മറ്റും ഈ കൂട്ടായ്മയി ലൂടെ കൈമാറാറുണ്ട്. കൃഷിയിടങ്ങ ളിലെ നേട്ടങ്ങള്‍ക്ക് നിരവധി അംഗീ കാരങ്ങളും സിജിയെ തേടിയെത്തിയിട്ടുണ്ട്.

ജൈവ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുക, പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത നേടുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രമുഖ ഫേസ് ബുക്ക് കൂട്ടായ്മയായ കൃഷി ഭൂമി നടത്തിയ സാമ്പാര്‍ ചാലഞ്ച് സീസണ്‍ 2 ലെ കാസര്‍ ഗോഡ് ജില്ലാതല വിജയിയാണ് സിജി.

സ്‌കൂളില്‍ 30 കുട്ടികളെ അംഗങ്ങളാക്കി കാര്‍ഷികസേന രൂപീകരിച്ചു കൃഷിയുടെ മഹത്വം പ്രചരിപ്പിക്കാനും സിജി ശ്രമിക്കുന്നു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ മികച്ച പച്ചക്കറി കൃഷിക്കുള്ള 2018-19 ജില്ലാതല പുരസ്‌കാരം ഈ സ്‌കൂളിനാണു ലഭിച്ചത്.

മാത്യു അരീക്കാട്