പച്ചക്കറികൃഷി ഏറെ പ്രോത്സാഹിപ്പിക്കപ്പെടുന്ന കാലമാണിത്. വീട്ടാവശ്യത്തിനും, വാണിജ്യാടിസ്ഥാനത്തിലുമുള്ള പച്ചക്കറി ധാരാളമായി ചെയ്തു വരുന്നു. അതുകൊണ്ടുതന്നെ പച്ചക്കറിക്ക് ഗുണമേ·യുള്ള നടീൽ വസ്തുക്കളുടെ ആവശ്യം ഏറിവരികയാണ്. നടീൽ രീതി അനുസരിച്ച് പച്ചക്കറികളെ പ്രധാനമായും രണ്ടായി തിരിച്ചിട്ടുണ്ട്. വിത്ത് വിതയ്ക്കുന്നവയും, വിത്ത് പാകി മുളപ്പിച്ചു പറിച്ചു നടുന്നവയും. പയർ, വെണ്ട, വെള്ളരിവർഗ വിളകൾ തുടങ്ങിയവ നേരിട്ട് വിത്ത് വിതച്ചു കൃഷി ചെയ്യുന്നവയാണ്.
വഴുതനവർഗവിളകൾ, ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവർ തുടങ്ങിയവ വിത്ത് പാകി മുളപ്പിച്ചു പറിച്ച് നടുന്നവയാണ്. മുൻകാലങ്ങളിൽ തവാരണയിൽ വിത്ത് പാകി പറിച്ചു നടുന്നതായിരുന്നു രീതി. ചെറു തടങ്ങളിൽ വിത്ത് പാകി പരുവമാകുന്പോൾ മാറ്റി നടും. എന്നാൽ ഇങ്ങനെ ചെയ്യുന്പോൾ വിത്തിന്റെ അളവ് കൂടുതൽ വേണം.
അതു മാത്രമല്ല, വിതറിയിടുന്നതിനാൽ തൈകൾ തിങ്ങിവളരുകയും തൈകൾക്കു ചീയൽ സംഭവിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും. ഒരേ പോലെ വളർച്ച കിട്ടില്ലെന്നതും പ്രശ്നമാണ്. ഇതിനെല്ലാം പരിഹാരമായാണ് പ്രോട്രേ തൈ ഉത്പാദന രീതി. ഇതുവഴി കുറച്ചു സ്ഥലത്തുനിന്നു കൂടുതൽ തൈകൾ ഉത്പാദിപ്പിക്കാനും കഴിയുന്നു.
എന്താണ് പ്രോട്രേ തൈ ഉത്പാദനം
എല്ലാവർക്കും സുപരിചിതമായ പേരാണു പ്രോട്രേ. പ്രൊപഗേഷൻ ട്രേ എന്നതിന്റെ ചുരുക്കപേരാണത്. കറുത്ത പോളി പ്രോപിലൻ കൊണ്ട് നിർമിച്ച സമചതുരത്തിലുള്ള ട്രേകളിലാണ് വിത്തുത്പാദനം നടത്തുന്നത്. ട്രേകൾ വിപണിയിൽ കിട്ടും. ഈ ട്രേകളിലെ ചെറുകുഴികളിൽ വിവധ തരത്തിലുള്ള മാധ്യമം നിറച്ച് വിത്തിട്ടണു കിളിർപ്പിക്കുന്നത്. കൂടുതലായും പച്ചക്കറി, അലങ്കാര സസ്യങ്ങൾ എന്നിവയുടെ ഉത്പാദനത്തിനാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും, ഫലവർഗ വിളകൾ, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ ഉത്പാദനത്തിലും ഉപയോഗിക്കുന്നുണ്ട്.
സാധാരണയായി 50, 98, 144, 260 എണ്ണം കുഴികളുള്ള പ്രോട്രേകളാണു ലഭിക്കുന്നത്. കുഴികളുടെ വലിപ്പമനുസരിച്ച് എണ്ണം വ്യത്യാസപ്പെടുന്നു. കുഴികൾ മുകളിൽ വട്ടം, സമചതുരം എന്നീ ആകൃതിയിലും താഴോട്ട് വീതി കുറഞ്ഞും വരും. എല്ലാ കുഴികളുടെയും അടിയിൽ സുഷിരങ്ങളുണ്ടെന്നു മുൻകൂട്ടി ഉറപ്പുവരുത്തണം. 21 ഇഞ്ച് നീളവും, 11 ഇഞ്ച് വീതിയും, 2 ഇഞ്ച് ആഴവും ഉള്ള ട്രേകളാണ് കൂടുതലായി ഉപയോഗിക്കുന്നത്.
പ്രോട്രേകളിലെ മാധ്യമം
പ്രോട്രേകളിലെ കുഴികളിൽ വിവിധ തരം മാധ്യമങ്ങൾ തയാറാക്കാം. ചകിരി ചോറും, മണ്ണിര കന്പോസ്റ്റും 1:1 എന്ന അനുപാതത്തിൽ ചേർത്തുണ്ടാക്കിയതാണ് സാധാരണ ഉപയോഗിക്കുന്നത്. നന്നായി സംസ്കരിച്ചെടുത്ത ബ്ലോക്ക് രൂപത്തിലുള്ള ചകിരി ചോറ് വിപണിയിൽ ലഭിക്കും. ചകിരിച്ചോറ് ട്രേയുടെ ഭാരം കുറയ്ക്കുന്നതിനും, ജലം ആഗിരണം ചെയ്യുന്നതിനും, വായു സഞ്ചാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്നു. കന്പോസ്റ്റ് ചെടികൾക്ക് ആവശ്യമായ വളർച്ചക്ക് സഹായകമാണ്. മറ്റൊരു രീതിയിലുള്ള മാധ്യമവും വ്യവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. ചകിരിച്ചോറ്, വെർമികുലൈറ്റ്, പെർലൈറ്റ് ഇവ 3:1:1 എന്ന അനുപാതത്തിൽ ചേർത്താണ് ഇതുണ്ടാക്കുന്നത്.
വെർമികുലൈറ്റ് എന്നത് മൈക്കയിൽ നിന്ന് വേർതിരിച്ചെടുത്ത ഹൈഡ്രേറ്റഡ് മഗ്നീഷ്യം അലൂമിനിയം അയണ് സിലിക്കേറ്റ് ആണ്. പെർലൈറ്റ് അഗ്നിപർവത ശിലകളിൽ നിന്നു വേർതിരിച്ചെടുക്കുന്നു. ഇവ രണ്ടും ഭാരം കുറഞ്ഞതും, വെള്ളം പിടിച്ചു വയ്ക്കാൻ കഴിവുള്ളതുമാണ്. മാധ്യമ നിർമാണത്തിന് ഉദ്ദേശിക്കുന്നതിന്റെ തലേദിവസം ചകിരിച്ചോർ ബ്ലോക്ക് വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. അടുത്ത ദിവസം വെള്ളം വാർത്തുകളഞ്ഞ് പിഴിഞ്ഞെടുക്കണം. അഞ്ച് ലിറ്ററിന്റെ ബ്ലോക്ക് കുതിർന്നു കഴിഞ്ഞാൽ പതിനഞ്ച് ലിറ്റർ ആകും. ഇതിന്റെ കൂടെ പതിനഞ്ച് കിലോ മറ്റ് മാധ്യമം കൂടി ഉപയോഗിച്ച് ഇളക്കിയെടുത്താൽ 30 - 32 വരെ പ്രോട്രേകൾ നിറക്കാനുള്ള മാധ്യമം ലഭിക്കും. മണ്ണ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.
വിത്തിടീൽ
നടീൽ മാധ്യമം ട്രേകളിലെ കുഴികളിൽ ഒരുപോലെ നിറയ്ക്കണം. ഓരോ കുഴിയിലും അര സെന്റിമീറ്റർ താഴ്ചയിൽ കൂടാതെ വിരൽകൊണ്ട് ചെറുകുഴികളുണ്ടാക്കി ഒരോ വിത്ത് വീതം ഇടുക. വിത്തിട്ടശേഷം നടീൽ മിശ്രിതം തന്നെ മുകളിൽ ഒരു നേരിയ ആവരണമായി ഇട്ടു മൂടണം. പിന്നീട്, ട്രേകൾ ഒന്നിന് മുകളിൽ ഒന്ന് എന്ന കണക്കിൽ അഞ്ചെണ്ണം വരെ അടുക്കി പോളിത്തീൻ കവർ കൊണ്ട് മൂടി വയ്ക്കണം. ഇത് മുളപൊട്ടുന്നതു ത്വരിതമാക്കും. രണ്ടുമൂന്നു ദിവസത്തിനുശേഷം ട്രേകൾ ഒന്നൊന്നായി നിരത്തി വയ്ക്കണം. വിളകൾക്കനുസരിച്ച് മുളച്ചു വരുന്നതിനുള്ള സമയവും വ്യത്യാസപ്പെട്ടിരിക്കും. പാകി പറിച്ച് നടുന്ന വിളകൾ കൂടാതെ നേരിട്ട് വിതച്ച് കൃഷി ചെയ്യുന്ന പയർ, വെണ്ട, വെള്ളരിവർഗ്ഗ വിളകളും ഇപ്രകാരം ഉത്പാദിപ്പിക്കാം.
പരിപാലനം
വിത്തുകൾ പാകിയ ട്രേകൾ പോളിഹൗസ്, മഴ മറ തുടങ്ങിയ സംരക്ഷിത ഇടങ്ങളിൽ വയ്ക്കണം. ആവശ്യത്തിനു സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. തണൽ കൂടുതലാണെങ്കിൽ തൈകൾ നീണ്ട് ദുർബലമാകും.
ആവശ്യാനുസരണം ജലസേചനം നൽകണം. തൈകൾ മുളച്ച് രണ്ടാഴ്ച കഴിഞ്ഞ് വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ നൽകാവുന്നതാണ്. ഇതിനായി 19:19:19 എന്ന വളം രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ച് കൊടുക്കണം. സ്യൂഡോമൊണാസ് എന്ന മിത്രബാക്ടീരിയ പത്ത് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഇടയ്ക്ക് നൽകുന്നത് തൈകളെ ചീയലിൽ നിന്ന് സംരക്ഷിക്കും.
വിളകൾക്കനുസരിച്ചു തൈകൾ പരുവമാകുന്നതു വ്യത്യാസപ്പെട്ടിരിക്കും. പയർ, വെണ്ട, വെള്ളരി വർഗ വിളകൾ 10 മുതൽ 12 ദിവസം കൊണ്ട് പറിച്ച് നടാനാകും. മറ്റുള്ളവയ്ക്കു 25-30 ദിവസം വേണം. തൈകൾ പറിച്ചു നടുന്നതിന് അല്ലെങ്കിൽ വിൽപനക്ക് മുന്പു ദൃഢീകരണം നടത്തേണ്ടതുണ്ട്. ഇതിനായി ഒരാഴ്ച മുന്പു മുതൽ നന കുറച്ച് കൊണ്ടുവരണം. പിന്നീട്, രണ്ടു മൂന്നു ദിവസം സൂര്യപ്രകാശം നേരിട്ടു കിട്ടുന്ന സ്ഥലേത്തക്ക് മാറ്റി വയ്ക്കണം. തണൽ മാറ്റിയാലും മതി. പറിക്കുന്നതിനു തലേ ദിവസം ലഘു ജലസേചനം നൽകിവേണം തൈ പിഴുതെടുക്കാൻ.