ഹോണ്ട 2022 സിബി 300ആര്‍ ഇന്ത്യയിൽ അവതരിപ്പിച്ചു

07:45 PM Jan 12, 2022 | Deepika.com
കൊച്ചി : ഹോണ്ടയുടെ നിയോ-സ്പോര്‍ട്സ് കഫേയില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഡിസംബറില്‍ ഇന്ത്യ ബൈക്ക് വീക്കില്‍ അനാവരണം ചെയ്ത 2022 സിബി 300 ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

ഉപയോക്താക്കളുടെ വിശ്വാസവും അവരോടുള്ള ഹോണ്ടയുടെ പ്രതിജ്ഞാബദ്ധതയും ഒരിക്കല്‍ കൂടി ഉറപ്പിച്ചുകൊണ്ടാണ് സിബി 300 ആര്‍ അവതരിപ്പിച്ചിരിക്കുന്നത്

അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ചോടു കൂടിയാണ് സിബി 300 ആര്‍ വരുന്നത്.ഗോള്‍ഡന്‍ ലൈറ്റ് വെയ്റ്റ് അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ റൈഡിംഗിന് കൃത്യതയും സ്പോര്‍ട്ടി അപ്പീലും നല്‍കുന്നു.

286 സിസി ഡിഒഎച്ച്സി 4-വാല്‍വ് ലിക്ക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 എന്‍ജിനാണ് സിബി 300 ആറിന് കരുത്തു പകരുന്നത്. സിറ്റി റൈഡുകള്‍ക്ക് ശക്തമായ ആക്സിലറേഷന്‍ നല്‍കുന്നതിന് പിജിഎം-എഫ്ഐ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് ബ്രേക്ക് സംവിധാനമാണ്. പെട്ടെന്നുള്ള ബ്രേക്കിംഗില്‍ പിന്‍ഭാഗം ഉയരുന്നത് ഏറ്റവും കുറച്ചിരിക്കുന്നു. ഡിസ്പ്ലേ പാനല്‍ ഗിയര്‍ പൊസിഷന്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, എന്‍ജിന്‍ ഇന്‍ഹിബിറ്റര്‍ തുടങ്ങിയവയാണ് ഇതിന്‍റെ പ്രത്യേകതകൾ.

മാറ്റ് സ്റ്റീല്‍ ബ്ലാക്ക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ് എന്നിങ്ങനെ പ്രീമിയം നിറങ്ങളില്‍ ലഭ്യമാണ്. ഹോണ്ടയുടെ പ്രീമിയം ബിഗ്വിംഗ്, ബിഗ്വിംഗ് ടോപ്ലൈന്‍ ഡീലര്‍മാരിലൂടെ സിബി300ആര്‍ ബുക്ക് ചെയ്യാം.

ഹോണ്ട 2022 സിബി300 ആറിന് 2,77,000 രൂപയാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില.