കൊച്ചി: ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി ഇന്ത്യയിൽ 101 ശതമാനം വളര്‍ച്ചാനേട്ടം കൈവരിച്ചു. 3293 റീട്ടെയ്ൽ യൂണിറ്റുകളാണ് ഔഡി ഇന്ത്യ വിറ്റഴിച്ചത്. അഞ്ച് ഇലക്ട്രിക് കാറുകളാണ് ഈ റിക്കാര്‍ഡ് നേട്ടത്തിനു പിന്നിൽ.
ഒൗഡി ഇ-ട്രോണ്‍ 50, 55 ഇ-ട്രോണ്‍ സ്പോര്‍ട്ട് ബാക്ക് 55, ഇ-ട്രോണ്‍-ജിറ്റി, ഔഡി ഇ-ട്രോണ്‍ ജിറ്റി എന്നിവ ഇതില്‍ ഉള്‍പ്പെടും. ക്യൂറേഞ്ച് പെട്രോള്‍ പതിപ്പായ എ-സെഡാനും കൂടുതൽ വിറ്റഴിക്കപ്പെട്ടു.
ഔഡി എ 4, എ 6, ക്യു 2, ക്യു 5, ഔഡി ക്യൂ എട്ട് എന്നിവയാണ് കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകള്‍. ആര്‍എസ്, ആര്‍എസ് 5 എന്നിവയ്ക്ക് 2022-ല്‍ കൂടുതല്‍ ആവശ്യക്കാരുണ്ടാകുമെന്നാണു കന്പനിയുടെ പ്രതീക്ഷ.
12 രാജ്യങ്ങളിലായി നൂറിലേറെ വിപണികളില്‍ ഒൗഡിക്ക് സാന്നിധ്യം ഉണ്ട്. 2020-ല്‍ 1.693 ദശലക്ഷം വാഹനങ്ങളാണ് കൈമാറിയത്. 7430 ലംബോര്‍ഗിനി ബ്രാന്‍ഡ് സ്പോര്‍ട്സ് കാറുകളും 48,042 ഡ്യൂക്കാച്ചി ബ്രാന്‍ഡ് മോട്ടോര്‍ സൈക്കിളുകളും ഇതില്‍ ഉള്‍പ്പെടും.
ഔഡി ഇന്ത്യക്കു 101 ശതമാനം വളര്‍ച്ചാനേട്ടം
03:18 PM Jan 07, 2022 | Deepika.com