ജന്തുജന്യ, വൈറസ് രോഗങ്ങള്‍ പടരുന്ന ഇക്കാലത്ത് ശക്തിപ്രാപിക്കേണ്ട ഒരാശയമാണ് ഏകാരോഗ്യം അഥവാ വണ്‍ ഹെല്‍ത്ത്. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യവും പരിസ്ഥിതിയും പരസ്പര ബന്ധിതമാണെന്ന തിരിച്ചറിവാണ് "ഏകലോകം ഏകാരോഗ്യം' എന്ന ആശയം. മൃഗങ്ങളുടെ സുരക്ഷയാണ് മനുഷ്യ സുരക്ഷയെന്നും പ്രകൃതിയുടെ നിലനില്പ്പിലൂടെ മാത്രമേ അതു കൈവരിക്കാനാകൂയെന്നും ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
ജന്തുജന്യരോഗങ്ങള്ക്കറുതി വരുത്തണമെങ്കില്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോ, വെറ്ററിനറി മെഡിസിന്, പൊതുജനാരോഗ്യം, കാലാവസ്ഥാ ശാസ്ത്രം, പരിസ്ഥിതി, പ്രകൃതിയുടെ ആരോഗ്യം, ജൈവ വൈവിധ്യം, ദന്തശാസ്ത്രം, നഴ്സിംഗ്, സാമൂഹ്യ ശാസ്ത്രം, ഹ്യുമാനിറ്റിക്സ്, വിദ്യാഭ്യാസം എന്നിങ്ങനെ സമസ്ത മേഖലകളുടെയും ഏകോപനം അത്യന്താപേക്ഷിതമാണ്. വളര്‍ത്തുമൃഗങ്ങളെ ഒഴിവാക്കിക്കൊണ്ടും വന്യമൃഗങ്ങളുമായി സമ്പര്ക്കമവസാനിപ്പിച്ചുകൊണ്ടും ജന്തുജന്യരോഗങ്ങളെ ഒഴിവാക്കാമെന്നത് മൗഢ്യമാണ്.
മനുഷ്യന് ആദ്യമായി ഇണക്കി വളര്‍ത്തിയ മൃഗം നായയാണ്. റാബീസ് പരത്തുന്നതില്‍ പ്രധാനി നായയാണെങ്കിലും അതു നമുക്ക് തരുന്ന നിരുപാധിക സ്നേഹം വിസ്മരിക്കാവുന്നതല്ല. ഈ ഭൂമി മനുഷ്യര്‍ക്കെന്നപോലെ മൃഗങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണ്. അവയെ സംരക്ഷിക്കുക. മനുഷ്യന്റെ ആരോഗ്യം സഹജീവികളുടെ ആരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന 'വെളിപാടിന്റെ പുസ്തകമാണ്' യഥാര്‍ഥത്തില്‍ ഏകാരോഗ്യം.
മഹാമാരികള്‍ക്കു പിന്നില്‍
അനിയന്ത്രിതമായ വനനശീകരണം, ഭൂമിയുടെ ഉടയാടകള്‍ ഉരിഞ്ഞുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഓസോണ്‍ പാളികളെപ്പോലും തുളയ്ക്കുന്ന ഹരിതഗൃഹ വാതക ബഹിര്‍ഗമനവും അതുമൂലമുണ്ടാകുന്ന ആഗോളതാപനവുമൊക്കെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ ദുരന്തങ്ങളുണ്ടാക്കുന്നു. നൂറു വര്‍ഷത്തിലൊരിക്കല്‍ വിരുന്നുവരാറുണ്ടായിരുന്ന മാഹാമാരികള്‍, മഹാ പ്രളയങ്ങള്‍ എന്നിവയൊക്കെത്തന്നെ സര്‍വസാധാരണമായി. ഇനി കൃഷിയും മനുഷ്യനും നിലനില്ക്കണമെങ്കില് ഏകാരോഗ്യം എന്ന ആശയം പ്രവര്ത്തിപഥത്തിലെത്തണം.
ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി മലിനീകരണം, ജന്തുജന്യരോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, പകര്‍ച്ചേതര വ്യാധികള്‍ തുടങ്ങി മനുഷ്യ-മൃഗ-പ്രകൃതി ബന്ധിതമായ വിഷയങ്ങളാണ് ഏകാരോഗ്യം ചര്‍ച്ച ചെയ്യുന്നത്.
ലോകത്ത് പുതുതായി കണ്ടെത്തുന്ന അഞ്ചു രോഗങ്ങളില്‍ മൂന്നെണ്ണം ജന്തുജന്യമാണ്. മനുഷ്യരിലെ 60 ശതമാനം പകര്‍ച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണ്. വര്‍ഷംതോറും ലോകത്ത് 250 കോടി പേരില്‍ ജന്തുജന്യരോഗങ്ങളുണ്ടാകുന്നു. ഇവരില്‍ 27 ലക്ഷംപേര്‍ മരിക്കുന്നു.
പ്ലേഗ്, ഫ്ളൂ, എച്ച്ഐവി, കോവിഡ്, സാര്‍സ്, മെര്‍സ്, ഹെന്‍ഡ്രാ, നിപ്പ, എബോള, കുരങ്ങുപനി, വെസ്റ്റ്നൈല്‍ ഡിസീസ്, പക്ഷിപ്പനി എന്നിവയെല്ലാം ജന്തുജന്യരോഗങ്ങള്‍ തന്നെ. ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്ത സിക്ക, ഏറെ മരണനിരക്കുള്ള മഞ്ഞപ്പനി തുടങ്ങിയവ കേരളത്തിലെത്താനുള്ള സാധ്യത ഏറെയാണ്. വനമേഖലകളിലും വനാതിര്‍ത്തികളിലും കൂടുതല്‍ ജാഗ്രതയില്ലാത്തതാണ് ലിഷ്മേനിയാസിസ്, കുരങ്ങുപനി തുടങ്ങിയ പ്രാണിജന്യ ജന്തുരോഗങ്ങള്‍ മനുഷ്യരിലെത്താന്‍ കാരണമായത്.
വവ്വാലുകളിലൂടെ പകരുന്ന ജന്തുജന്യ രോഗങ്ങള്‍ തടയാന്‍ മൊത്തം വവ്വാലുകളെ നശിപ്പിക്കുകയും അവയുടെ ആവാസകേന്ദ്രങ്ങളായ മരങ്ങള്‍ മുറിച്ചു വീഴ്ത്തുകയും ചെയ്യുന്നത് 'സര്‍വ്വംസഹയായ ഭൂമിക്ക് ഒരു ചരമഗീതമെഴുതലാകും'. അറിവിനെ സമരായുധമാക്കുകയാണ് അഭികാമ്യം. മറ്റു ജീവജാലങ്ങള്‍ പ്രകൃതിയെ ആശ്രയിക്കുമ്പോള്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്ന ദുരന്ത വര്‍ത്തമാനകാലത്തെ യോര്‍ത്ത് നമുക്ക് ലജ്ജിക്കാം.
ഏകാരോഗ്യത്തിന്റെ നാള്‍വഴി
19-ാം നൂറ്റാണ്ടില്‍ത്തന്നെ സാമൂഹികാരോഗ്യത്തിന്റെ പിതാവായ റഡോള്‍ഫ് വിര്‍ക്കോ ഏകാരോഗ്യത്തിന്റെ പുത്തന്‍ ചെരാതുകള്‍ തെളിയിച്ചിരുന്നു. പക്ഷിപ്പനിയുടെ ആവിര്‍ഭാവത്തോടെയാണ് 'ഏകാരോഗ്യം സര്വോന്മുഖ പുരോഗതിക്ക്' എന്ന ലക്ഷ്യത്തോടെ ആരോഗ്യ, മൃഗസംരക്ഷണ മേഖലകളിലെ ശാസ്ത്രജ്ഞര്‍ ഒന്നിച്ചത്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പ്രകൃതിക്കും പരമാവധി സൗഖ്യമുണ്ടാക്കുക എന്നതാണ് വിവക്ഷിക്കുന്നത്. പ്രവര്‍ത്തനങ്ങളിലെ വ്യതിരക്തതയിലൂടെ അരോഗ്യം തന്നെ ആനന്ദമാക്കുകയാണ് നമ്മുടെ ലക്ഷ്യം.
ഡോ. എന്‍.അജയന്
റിട്ട. ജോയിന്റ് ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ്, ഫോണ്‍: