+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റബർ ഉത്പാദന പ്രോത്സാഹന പദ്ധതി: ഏഴാം ഘട്ടത്തിലേക്ക് അപേക്ഷിക്കാം

റബർകർഷകർക്ക് ന്യായവില ലഭ്യമാ ക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസർ ക്കാർ നടപ്പാക്കുന്ന റബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ഏഴാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർഎസ്എസ് നാലാം ഗ്രേഡ് റബർ കിലോഗ്രാമിന്
റബർ ഉത്പാദന  പ്രോത്സാഹന പദ്ധതി:  ഏഴാം ഘട്ടത്തിലേക്ക്  അപേക്ഷിക്കാം
റബർകർഷകർക്ക് ന്യായവില ലഭ്യമാ ക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസർ ക്കാർ നടപ്പാക്കുന്ന റബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ഏഴാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആർഎസ്എസ് നാലാം ഗ്രേഡ് റബർ കിലോഗ്രാമിന് കുറഞ്ഞത് 170 രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. നില വിൽ പദ്ധതിയിൽ അംഗങ്ങളാകാത്ത കർഷകർക്ക് രജിസ്റ്റർ ചെയ്യാം.

പദ്ധതിയിൽ ചേരുന്നതിന് നിശ്ചിത ഫോറ ത്തിൽ അടുത്തുള്ള റബർ ഉത്പാദക സംഘത്തിൽ അപേക്ഷ നൽകണം. അപേ ക്ഷയോടൊപ്പം അപേക്ഷകന്‍റെ ഫോട്ടോ, റബർ തോട്ടത്തിന്‍റെ ഈ വർഷത്തെ കരം അടച്ചരസീത്, ബാങ്ക് പാസ്ബുക്കിന്‍റെയും ആധാർ കാർഡി ന്‍റെയും കോപ്പി എന്നിവ ഹാജരാക്കണം. ആറാംഘട്ട ത്തിൽ രജിസ്ട്രേഷൻ പുതുക്കാത്ത ഗുണഭോക്താക്കൾ 2020-21 വർഷത്തെ ഭൂനികുതി രസീതും പുതുക്കലിനായി സമർപ്പിക്കണം.

2021 ജൂലൈ ഒന്നു മുതലുള്ള ബില്ലുകളാണ് പരിഗണിക്കുക. സെയിൽസ് ഇൻവോയ്സുകൾ, ബില്ലുകൾ എന്നിവ സാധുവായ ലൈസൻസുള്ള ഒരു ഡീലറിൽ നിന്നുള്ളതായിരിക്കണം.

ഡീലർമാർ നിയമപരമായുള്ള റിട്ടേണുകൾ സമർപ്പിക്കുന്നവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള റബർബോർഡ് ഓഫീ സുമായി ബന്ധപ്പെടുക.