കൊച്ചി: പുതിയ പ്രീമിയം മിഡ്സൈസ് സെഡാനായ സ്ലാവിയ അവതരിപ്പിച്ച് ഇന്ത്യ 2.0 പ്രോജക്റ്റിലെ അടുത്ത ഘട്ടത്തിന് സ്കോഡ ഓട്ടോ തുടക്കംകുറിച്ചു.
ഇടത്തരം എസ്യുവിയായ കുഷാക്ക് വിജയകരമായി അവതരിപ്പിച്ചശേഷം ചെക്ക് കാർ നിർമാതാക്കളുടെ രണ്ടാമത്തെ ഇന്ത്യൻ മോഡലാണ് സ്ലാവിയ. സ്ലാവിയയുടെ നിർമാണത്തിന്റെ 95 ശതമാനം പ്രാദേശികമായാണു നടപ്പാക്കുന്നത്.
പൂനയിലാണ് നിർമാണം. സ്ലാവിയയ്ക്ക് ലഭ്യമാക്കിയിരിക്കുന്ന ടിഎസ്ഐ എൻജിനുകളുടെ പവർ ഔട്ട്പുട്ട് യഥാക്രമം 115 പിഎസും 150 പിഎസും ആണ്.1,752 എംഎം വീതിയുള്ള വാഹനത്തിൽ അഞ്ച് പേർക്ക് സുഖമായിരിക്കാൻ ഇടം സാധ്യമാക്കുന്നു. വലിയ 521 ലിറ്റർ ബൂട്ട് കപ്പാസിറ്റിയാണിതിനുള്ളത്.
പുതിയ മെറ്റാലിക് ക്രിസ്റ്റൽ ബ്ലൂ, ടൊർണാഡോ റെഡ് പെയിന്റ് വർക്ക് എന്നിവ ഇന്ത്യൻ വിപണിയിൽ സ്കോഡയ്ക്കു മാത്രമുള്ളതാണ്. ഇന്ത്യയിൽ നിർമിക്കുന്ന ഈ മോഡലുകൾ മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
സ്ലാവിയയുമായി സ്കോഡ
02:05 PM Nov 24, 2021 | Deepika.com