കോവിഡിനുശേഷം കാർഷിക, ഭക്ഷ്യസംസ്കരണ കോഴ്സുകൾക്ക് ഏറെ സാധ്യതകളുണ്ട്. അഗ്രികൾച്ചർ, അഗ്രിബിസിനസ്, ഫുഡ് പ്രോസസിംഗ്, ഭക്ഷ്യ റീട്ടെയിൽ, ഇ-കൊമേഴ്സ് മേഖലകളിൽ കോവിഡ് കാലത്ത് വൻ വളർച്ച ദൃശ്യമാണ്. സുസ്ഥിര കൃഷി രീതികൾ, കാർഷിക സംരംഭകത്വം, കാർഷിക സേവനങ്ങൾ, നഴ്സറി ഉത്പാദനം, വെറ്ററിനറി സേവനങ്ങൾ, കാർഷിക സ്റ്റാർട്ടപ്പുകൾ, പുത്തൻ ഡെലിവറി രീതികൾ എന്നിവ കോവിഡ് കാലത്തും കരുത്താർജ്ജിക്കുന്ന മേഖലകളാണ്.
പ്ലസ്ടു പൂർത്തിയാക്കിയവർക്ക് പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് കാർഷിക, അനുബന്ധ മേഖലകളിൽ നിരവധി ഉപരിപഠന സാധ്യ തകളുണ്ട്. രാജ്യത്തിനകത്തും വിദേശത്തും നിരവധി കാർഷിക കോഴ്സുകളുണ്ട്.
ബിഎസ്സി അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബന്ററി, ഫിഷറീസ്, ഫോറസ്ട്രി, ബയോടെക്നോളജി, കാലാവസ്ഥാ പഠനം, കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, അഗ്രിബിസിനസ് മാനേജ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫുഡ് ടെക്നോളജി, ഡയറി ടെക്നോളജി, ഡയറി എൻജിനീയറിംഗ്, ഫുഡ് എൻജിനീയറിംഗ്, പൗൾട്രി പ്രൊഡക്ഷൻ ആൻഡ് മാനേജ്മെന്റ് എന്നിവ കാർഷിക കോഴ്സുകളിൽപ്പെടും.
സാധ്യതകൾ
കാർഷിക കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്ക്, ഇൻഷ്വറൻസ് കന്പനികൾ, അഗ്രിസ്റ്റാർട്ടപ്പുകൾ മുതലായവയിൽ പ്രവർത്തിക്കാം. ബിരുദാനന്തര പഠനത്തിനും കഴിയും. പിഎച്ച്ഡി പൂർത്തിയാക്കിയവർക്ക് അക്കാദമിക്ക് ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കാം. കാർഷിക ബിരുദധാരികൾക്ക് മാനേജ്മെന്റ്, കാർഷിക വിഷയങ്ങൾ, അനലിറ്റിക്സ്, ഡാറ്റാ സയൻസ്, എന്റർപ്രണർഷിപ്പ്, വന്യജീവി പഠനം, റീട്ടെയിൽ, ഫുഡ് പ്രോസസിംഗ് തുടങ്ങി നിരവധി വിഷയങ്ങളിൽ ഉപരിപഠനം നടത്താം.
കേരള കാർഷിക സർവകലാശാല, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, ഫിഷറീസ് ആൻഡ് ഓഷ്യാനോഗ്രാഫിക്ക് സ്റ്റഡീസ് എന്നിവയിൽ കോഴ്സുകളുണ്ട്.
ബിരുദ പ്രോഗ്രാമുകളിലേക്ക് ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ - നീറ്റ് റാങ്ക് ലിസ്റ്റിലൂടെയാണ് കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളിൽ പ്രവേശനം. അഖിലേന്ത്യാ ക്വേട്ടയിലെ 15 ശതമാനം കാർഷിക കോഴ്സുകളിലേക്ക് ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിലിന്റെ പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷൻ. എന്നാൽ അഖിലേന്ത്യാ വെറ്ററിനറി സയൻസ് പ്രവേശനം വെറ്ററിനറി കൗണ്‍സിൽ ഓഫ് ഇന്ത്യ നീറ്റ് റാങ്ക് വഴിയാണു നടത്തുന്നത്.
മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ സ്വകാര്യ, ഡീംഡ് സർവകലാശാലകളിൽ പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി മാർക്കിന്റെയോ പ്രത്യേക പ്രവേശന പരീക്ഷയുടെയോ അടിസ്ഥാനത്തി ലാണു പ്രവേശനം.
ഉപരിപഠനം വിദേശത്ത്
അമേരിക്ക, യു.കെ., ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങളിൽ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTS/TOFL എന്നിവയോടൊപ്പം SAT/ACT എന്നിവയെഴുതി മികച്ച അഗ്രി, വെറ്ററിനറി സ്കൂളുകളിൽ ബിഎസ് അണ്ടർഗ്രാജ്യുവേറ്റ് പ്രോഗ്രാമിനു ചേരാം. യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള രാജ്യങ്ങളിൽ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ മതിയാകും. എന്നാൽ യൂറോപ്യൻ കൗണ്‍സിലിനു കീഴിലുള്ള യുക്രെയിൻ, ജോർജ്ജിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രത്യേക പ്രവേശന പരീക്ഷയില്ല.
ആഗോള അംഗീകാരമുള്ള DVM (ഡോക്ടർ ഓഫ് വെറ്ററിനറി മെഡിസിൻ) യുക്രെയിനിലെ നാഷണൽ അഗ്രി യൂണിവേഴ്സിറ്റിയിൽ ചെയ്യാം. കാർഷിക അനുബന്ധ കോഴ്സുകൾക്കും പ്രവേശനം ഇതേ രീതിയിൽ തന്നെയാണ്. രാജ്യത്തെ കാർഷിക, വെറ്ററിനറി സർവകലാശാലകളിൽ തമിഴ്നാട്, കർണാടക, പുതുച്ചേരി, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിൽ എൻആർഐ സീറ്റുകളുമുണ്ട്. സ്വകാര്യ, കാർഷിക, വെറ്ററിനറി കോളജുകൾ, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലുണ്ട്.
ഇന്ത്യയിൽ കാർഷിക ബിരുദം പൂർത്തിയാക്കിയവർക്ക് വിദേശത്ത് ബിരുദാനന്തര പഠനം, ഇന്റഗ്രേറ്റഡ് ഡോക്ടറൽ പഠനം എന്നിവയ്ക്കു ശ്രമിക്കാം. വെറ്ററിനറി സയൻസ് പൂർത്തിയാക്കിയവർക്ക് വിദേശത്ത് ഗ്രാജ്യുവേറ്റ് പഠനത്തിനോ, DVM ലൈസൻസിംഗ് പരീക്ഷയ്ക്കോ തയാറെടുക്കാം. അമൃത, വി.ഐ.ടി., കാരുണ്യ, എസ്ആർഎം ഡീംഡ് സർവകലാശാലകളിൽ ബിഎസ്സി, അഗ്രികൾച്ചർ കോഴ് സുണ്ട്.
ഫോണ്‍: 98461 08 992.