+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഴകൃഷിക്കും ഉപകരണങ്ങൾക്കും സബ്സിഡി

സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ എംഐഡിഎച്ച് പദ്ധതിയുടെ കീഴിൽ കൃഷിക്കും ഉപകരണങ്ങൾക്കും സബ്സിഡി നൽകുന്നു. ഡ്രാഗണ്‍ ഫ്രൂട്ട്, പ്ലാവ്, അവക്കാഡോ, റംബൂട്ടാൻ, പാഷൻ ഫ്രൂട്ട്, മാങ്കോസ്റ്റിൻ ഹൈബ്രിഡ് പച്ചക
പഴകൃഷിക്കും ഉപകരണങ്ങൾക്കും സബ്സിഡി
സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ എംഐഡിഎച്ച് പദ്ധതിയുടെ കീഴിൽ കൃഷിക്കും ഉപകരണങ്ങൾക്കും സബ്സിഡി നൽകുന്നു.

ഡ്രാഗണ്‍ ഫ്രൂട്ട്, പ്ലാവ്, അവക്കാഡോ, റംബൂട്ടാൻ, പാഷൻ ഫ്രൂട്ട്, മാങ്കോസ്റ്റിൻ ഹൈബ്രിഡ് പച്ചക്കറി, കശുമാവ് എന്നിവയുടെ കൃഷിക്കാണു സബ്സിഡി. യന്ത്രവത്കൃത കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിനും പ്രൈമറി മിനിമൽ പ്രോസസിംഗ് യൂണിറ്റ്, റൈപ്പനിംഗ് ചേബർ, ഇന്‍റഗ്രേറ്റഡ് പാക്ക് ഹൗസ്, പോളി ഹൗസ്, ഷെയിഡ് നെറ്റ് എന്നിവ നിർമിക്കുന്നതിനും സബ്സിഡി ലഭ്യമാണ്.

ഇടുക്കി ജില്ലയിലെ താത്പര്യമുളള കർഷകർ അവരവരുടെ കൃഷിഭവനുകളുമായി ബന്ധപ്പെട്ട് അപേക്ഷ നൽകണം.