+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പുണ്യാവ' , പഴകൃഷിയിലെ പുതിയ അതിഥി

നിത്യഹരിത വനങ്ങളിലും കാവുകളിലും കാണുന്ന ഒരു മരമാണു പുണ്യാവ. പഴമക്കാർ ഈ മരത്തെ ആനവടി യെന്നും ടാർസൻ പഴമെന്നും വിളിച്ചിരുന്നു. പുണ്യാവയുടെ വളർന്നു വരുന്ന ചെടി ആനയെ അടിക്കാനായി ഉപയോഗിച്ചിരുന്നതിനാലാണ്
നിത്യഹരിത വനങ്ങളിലും കാവുകളിലും കാണുന്ന ഒരു മരമാണു പുണ്യാവ. പഴമക്കാർ ഈ മരത്തെ ആനവടി യെന്നും ടാർസൻ പഴമെന്നും വിളിച്ചിരുന്നു. പുണ്യാവയുടെ വളർന്നു വരുന്ന ചെടി ആനയെ അടിക്കാനായി ഉപയോഗിച്ചിരുന്നതിനാലാണ് ആനവടിയെന്ന പേരുലഭിച്ചത്.

കുട്ടികൾ ഈ മരത്തിൽ തൂങ്ങി ക്കിടന്ന് ഇതിന്‍റെ പഴം പറിച്ചെടുക്കുന്നതിനാൽ ചില യിടങ്ങളിൽ ഈ മരത്തെ ടാർസൻ പഴമെന്നും വിളിക്കുന്നു.പൂഞ്ഞാവ, ചീരളം, ചെന്പുളി, ന്യാളി എന്നീ പല പേരുകളിലും അറിയപ്പെടുന്നു.

ഒരു തണൽ വൃക്ഷമായി വളർത്താൻ പറ്റുന്ന ഈ മരം ന്ധഅഗ്ളെയാ എലയഗ്നോയിഡിയ’ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്നു. മിലിയേസിയ കുടുംബാംഗമാണ്. മരതൊലിക്കു ചാരം കലർന്ന തവിട്ടു നിറമാണ്.

കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും വളരും. പത്തു മീറ്റർവരെ ഉയരം വയ്ക്കാറുണ്ട്. പൂങ്കുലകളും പൂമൊട്ടുകളും പൂവിലെ ബാഹ്യദളങ്ങളുമൊക്കെ തവിട്ടു നിറമുള്ള ശൽക്കങ്ങൾ പൊതിഞ്ഞതാണ്.
പുണ്യാവയുടെ പഴത്തിന് വലിയ ഒരു മുത്തിന്‍റെ വലിപ്പമുണ്ട്. ഇരുപത്- ഇരുപത്തിയഞ്ച് പഴങ്ങളടങ്ങിയ കുലയായാണ് ഉണ്ടാകുന്നത്.

പുളിയും മധുരവും ചേർന്ന രുചിയാണ്. അലങ്കാര വസ്തുക്കളും ഫർണീച്ചറും പണിയാൻ ഇതിന്‍റെ തടി ഉപയോഗിക്കുന്നു. മുൻ കാലങ്ങളിൽ വണ്ടിച്ചക്രത്തിന്‍റെ അഴി ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.

ചെറിയ പുളിപ്പോടു കൂടിയ നല്ല മധുരമുള്ള ഇതിന്‍റെ പഴത്തിന് ലാങ്ങ് സെറ്റ് പഴത്തോടു സാമ്യമുണ്ട്. ഭാവിയിൽ പുണ്യാവയും പഴകൃഷിയിലെ ഒരു അംഗമാകും.

ഫോണ്‍: 94474 68077.