കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡിയുടെ പുതിയ എസ് 5 സ്പോര്‍ട് ബാക്ക് ഇന്ത്യൻ വിപണിയിലെത്തി. 354 എച്ച്പിയും 500 എന്‍എം ടോര്‍കും തരുന്ന 3.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ടിഎഫ്എസ്ഐ പെട്രോള്‍ എന്‍ജിനാണ് ഔഡി എസ്5-ന് കരുത്തു പകരുന്നത്.
നാല് വീലുകളിലേക്കും ശക്തി പകരുന്ന 8-സ്പീഡ് ടിപ്ട്രോണിക്സ് ഗിയര്‍ ബോക്സുമുണ്ട്. മുഴുവനായും വിദേശത്താണ് ഈ മോഡല്‍ നിർമിച്ചിരിക്കുന്നത്.
നാല് ഡോറുള്ള ഈ സ്പോര്‍ട് കൂപ്പെയുടെ വില 79.06 ലക്ഷം രൂപ മുതലാണ്. 2021-ല്‍ ഔഡി ഇന്ത്യ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണിതെന്ന് ഔഡി ഇന്ത്യ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലന് പറഞ്ഞു.
ഔഡി എസ് 5 സ്പോര്‍ട്ബാക്ക് ഇന്ത്യൻ വിപണിയിൽ
01:58 PM Mar 24, 2021 | Deepika.com