മുംബൈ: ഇന്ത്യയിൽ നിർമിച്ച ജീപ്പ് റാംഗ്ലർ വിപണിയിൽ എത്തി. വില 53,90,000 രൂപ. റാംഗ്ലറിന്റെ ഉത്പാദനം ജീപ്പ് ഇന്ത്യ ആരംഭിച്ചതു ഫെബ്രുവരിയിലാണ്. ജീപ്പിന്റെ 80 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി റാംഗ്ലറിന്റെ ഒരു ലോഞ്ച് എഡിഷനും ഇന്ത്യൻ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്.
അണ്‍ലിമിറ്റഡ്, റൂബിക്കോണ്‍ പതിപ്പുകളിൽ പുതിയ റാംഗ്ലർ ലഭ്യമാണ്. രണ്ട് ഇനങ്ങളും ബിഎസ് 6, 2.0 ലിറ്റർ, ഇൻ-ലൈൻ 4- സിലിണ്ടർ, ടർബോ പെട്രോൾ പവർ ട്രെയിൻ കരുത്തോടുകൂടിയവയാണ്.
ഇന്ത്യൻ നിർമിത ജീപ്പ് റാംഗ്ലറിന് 53.90 ലക്ഷം
02:21 PM Mar 19, 2021 | Deepika.com