കൊച്ചി: നിസാന്‍ മാഗ്നൈറ്റിന്റെ എല്ലാ വേരിയന്റുകള്‍ക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രാരംഭ വില തുടരും. നേരത്തെ വാഹനം വിപണിയിലിറക്കിയതിന്റെ ഭാഗമായി ഡിസംബര്‍ 31 വരെയായിരുന്നു വില നിശ്ചയിച്ചിരുന്നത്.
നിസാന്‍ ഡീലര്‍ഷിപ്പിലൂടെയും നിസാന്റെ വെബ്സൈറ്റായ https:// book.nissan.in/ മുഖേനയും വാഹനങ്ങള്‍ ബുക്ക് ചെയ്യാം. മാഗ്നൈറ്റിന് ലഭിച്ച മികച്ച പ്രതികരണം നിസാന്റെ പ്രതിജ്ഞാബദ്ധതയ്ക്കു ലഭിച്ച അംഗീകാരമാണെന്ന് നിസാന്‍ മോട്ടോര്‍ കമ്പനി സിഒഒ അശ്വിനി ഗുപ്ത പറഞ്ഞു.
വാഹനത്തിന്റെ ഡെലിവറി കാലാവധി കുറയ്ക്കുന്നതിനായി നിര്‍മാണ പ്ലാന്റില്‍ മൂന്നാമതൊരു ഷിഫ്റ്റ് കൂടി ഉള്‍പ്പെടുത്തി നിര്‍മാണശേഷി വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായി 1000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഡീലര്‍ഷിപ്പിലും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.
നിസാന്‍ മാഗ്നൈറ്റിന് പ്രാരംഭവില തുടരും
04:09 PM Jan 05, 2021 | Deepika.com