കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ ഥാര്‍ വിപണിയിലെത്തി. മഹീന്ദ്ര ഗ്രൂപ്പിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് എഎക്സ്, എല്‍എക്സ് സീരിസുകളിൽ പുതിയ പതിപ്പ് അവതരിപ്പിച്ചത്.
എഎക്സ് സീരീസിനു 9.80 ലക്ഷം രൂപ മുതലും എല്‍എക്സ് സീരീസിന് 12.49 ലക്ഷം രൂപ മുതലുമാണ് വില.
നവംബര്‍ ഒന്നു മുതല്‍ ഡെലിവറി ആരംഭിക്കും. ചുവപ്പ്, മിസ്റ്റിക് കോപ്പര്‍, ഗാലക്സി ഗ്രേ, നാപോളി ബ്ലാക്ക്, റോക്കി ബീജ്, അക്വാമറൈന്‍ എന്നിങ്ങനെ ആറു നിറങ്ങളില്‍ വാഹനം ലഭ്യമാണ്.
മഹീന്ദ്രയുടെ പുതിയ ഥാര്‍ വിപണിയിൽ
02:26 PM Oct 06, 2020 | Deepika.com