കൊച്ചി: ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോയുടെ ഇന്ത്യയിലെ സബ്സിഡിയറിയായ പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് വാണിജ്യവാഹനങ്ങള്ക്കായി ഇ-കൊമേഴ്സ് സംവിധാനം www.apeautomall.com തുടങ്ങി.
രാജ്യത്തെ വാണിജ്യ വാഹനരംഗത്ത് ഇ-കൊമേഴ്സ് ഇതാദ്യമാണെന്ന് പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡീഗോ ഗ്രാഫി പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ക്കായുള്ള ഇ-കോമേഴ്സ് സൈറ്റ് കമ്പനി കഴിഞ്ഞ മാസം ആരംഭിക്കുകയുണ്ടായി.
കമ്പനിയുടെ രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളുമായും ബന്ധിപ്പിച്ചിട്ടുള്ള വെബ്സൈറ്റിലൂടെ ഓരോ പ്രദേശത്തും ലഭ്യമായിട്ടുള്ള മോഡലുകളും അവയുടെ വിലയും സംബന്ധിച്ച് അറിയാന്‍ കഴിയും.
വാഹനം ബുക്ക് ചെയ്ത് ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് മുഴുവന്‍ വിലയും അടയ്ക്കാവുന്നതാണ്. ഇഷ്ടമുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്നു വായ്പയും സൈറ്റ് വഴി ലഭ്യമാകും. 1000 രൂപയാണ് ബുക്കിംഗ് ചാര്‍ജ്. ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്ക് തുടക്കത്തില്‍ 2000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും.
പിയാജിയോ ഇ-കോമേഴ്സ് സൈറ്റ് തുടങ്ങി
04:42 PM Jul 07, 2020 | Deepika.com