+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവതയ്ക്ക് ഹരമായ സവിശേഷ സുഗന്ധവിള

ഇറ്റാലിയന്‍ പിസ, പാസ്ത, ബര്‍ഗര്‍, ഗ്രില്‍ഡ് ഇറച്ചി, സോസേജ്, ഫ്രൈഡ് പച്ചക്കറികള്‍, സാലഡ്, സൂപ്പ്, ഗ്രേവി, തക്കാളി സോസ് തുടങ്ങി യുവതലമുറയുടെ രസമുകുളങ്ങള്‍ക്ക് സ്വാദും സുഗന്ധവും ഗുണവും നല്‍കി ഹരം പകരുന്ന
യുവതയ്ക്ക് ഹരമായ സവിശേഷ സുഗന്ധവിള
ഇറ്റാലിയന്‍ പിസ, പാസ്ത, ബര്‍ഗര്‍, ഗ്രില്‍ഡ് ഇറച്ചി, സോസേജ്, ഫ്രൈഡ് പച്ചക്കറികള്‍, സാലഡ്, സൂപ്പ്, ഗ്രേവി, തക്കാളി സോസ് തുടങ്ങി യുവതലമുറയുടെ രസമുകുളങ്ങള്‍ക്ക് സ്വാദും സുഗന്ധവും ഗുണവും നല്‍കി ഹരം പകരുന്ന സവിശേഷ സുഗന്ധവിള, പലരുടെയും ധാരണ എന്തോ കൃത്രിമപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതു കൊണ്ടാണ് ഭക്ഷ്യവിഭവങ്ങള്‍ക്ക് നാവിനെയും മനസിനെയും ഹരം പിടിപ്പിക്കുന്ന ഈ പ്രത്യേകസുഗന്ധം കിട്ടുന്നതെന്നാണ്. എന്നാല്‍ ഇതിന്റെ ക്രെഡിറ്റ് ഒരു സുഗന്ധവിളയായ ഒറിഗാനോ എന്ന ചെടിക്കാണ് എന്നു പലര്‍ക്കുമറിയില്ല! പുതിനയുടെ കുടുംബബന്ധുവായ ഒറിഗാനോ വാസ്തവത്തില്‍ സ്വാദും സവിശേഷഗന്ധവും ഉള്ളിലൊതുക്കിയ ചെടിയാണ്. ഒറിഗാനോ പോലുള്ള സുഗന്ധവിളകള്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ പല ഭക്ഷണ പദാര്‍ഥങ്ങളും ഒരു വേള അരസികമായിപ്പോയേനെ. ഭക്ഷണപദാര്‍ഥങ്ങള്‍ക്കു സ്വാദും സുഗന്ധവും മേമ്പൊടി ചേര്‍ക്കാന്‍ ഇവ ചെയ്യുന്ന സേവനം എത്രയോ മഹത്തരമാണ്.

ഒറിഗാനോയില്‍ ഇലകളിലെ ഗ്ര ന്ഥികളില്‍ അടങ്ങിയിരിക്കുന്ന തൈ മോള്‍, കാര്‍വക്രോള്‍ എന്നീ സുഗന്ധ തൈലങ്ങളാണ് സവിശേഷ സ്വാദി നും സുഗന്ധത്തിനും അടി സ്ഥാനം. സുഗന്ധ തൈലത്തിന്റെ 80 ശതമാന ത്തോളം ഇവയാണ്. പുരാതന ഗ്രീക്കുകാരും റോമാക്കാരുമാണ് ഒറിഗാനോയുടെ ആദ്യകാല ഉപയോ ക്താക്കള്‍. പിന്നീട് യൂറോപ്പ്, ചൈന, അമേരിക്ക തുടങ്ങിയ നാടുകളില്‍ എത്തിച്ചേരുകയായിരുന്നു ഒറിഗാനോ. രണ്ടാംലോക മഹായുദ്ധത്തിനു ശേഷമാണ് ഇതധികമായി പ്രചരിച്ചത്. മലയാളത്തില്‍ 'കാട്ടുമറുവ' എന്നും പേരുണ്ട്.

സസ്യ പരിചയം

പുതിനയുടെ കുടുംബമായ ലാമി യെസിയേയിലെ അംഗമാണ് ഒറി ഗാനോ. സസ്യനാമം ഒറിഗാനം വള്‍ ഗേര്‍. തെക്കുപടിഞ്ഞാറന്‍ യൂറേ ഷ്യ, മെഡിറ്ററേനിയന്‍ പ്രദേശ ങ്ങള്‍ എന്നിവിടങ്ങളിലെ മിതശീതോഷ്ണ കാലാവസ്ഥയിലാണ് ഇതു നന്നായി വളരുക. ഇതിന്റെ ജന്മദേശവും ഇവിടമാണ്. ഉപോഷ്ണ മേഖലാ പ്രദേശങ്ങളിലും ഇതു വളരും. ദീര്‍ഘ നാള്‍ വളരുന്ന സ്വഭാവം. 20 മുതല്‍ 80 സെന്റ്റിമീറ്റര്‍ വരെ ഉയരം. തണ്ടില്‍ വിപരീത ദിശകളില്‍ ഇലകള്‍ കാണാം. നീണ്ട പൂത്തണ്ടു കളില്‍ പര്‍പ്പി ള്‍ നിറത്തില്‍ കുഞ്ഞു പൂക്കള്‍ കൂട്ടമാ യി വിടരും. ജൂണ്‍ അവസാനം മുതല്‍ ഓഗസ്റ്റ് വരെ യാണ് ഇതിന്റെ പൂക്കാലം. രണ്ടു ഗ്രീക്ക് പദങ്ങളുടെ സമ്മേളനമാണ് ഒറിഗാനോ എന്ന പേര്. 'ഒറോസ്' എന്നാല്‍ 'പര്‍വതം'. 'ഗാനോസ്' എന്നാല്‍ പ്രകാശം, തെളിച്ചം, തിളക്കം എന്നൊക്കെ അര്‍ഥം. ഒറിഗാനോ എന്ന വാക്കിന് 'പര്‍വതത്തിന്റെ പ്രകാശം' എന്നാണ് അര്‍ഥം. പര്‍വതപ്രാന്തങ്ങളിലെ തണു പ്പുള്ള സ്ഥലങ്ങളില്‍ സുലഭമായി വളര്‍ന്നിരുന്നതിനാലാവണം ഒറിഗാനോയ്ക്ക് ഇങ്ങനെ ഒരു വിശേഷണം കിട്ടിയത് എന്നു കരുതാം. ഇന്ത്യയില്‍ കാശ്മീര്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഹിമാലയ പര്‍വത സാനുക്കള്‍ എന്നിവിടങ്ങളില്‍ ഒറിഗാ നോ വളരുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെ ചമ്പ, കാംഗ്ര, ഷിംല, കിനാര്‍, കുളു, മാണ്ഡി, ലഹല്‍, സ്പിറ്റി, സിര്‍മൗര്‍, സൊളന്‍ തുടങ്ങി 1200 മുതല്‍ 4000 മീറ്റര്‍ വരെ ഉയരമുള്ള ജില്ലകളിലാണ് ഇതിന്റെ കൃഷി. തണുത്ത കാലാവസ്ഥയോടാണ് ഏറെ പ്രിയമെങ്കിലും തണ്ടുകള്‍ കിട്ടുമെങ്കില്‍ നമ്മുടെ നാട്ടിലും ഗ്രോബാഗിലോ ചട്ടിയിലോ ഒക്കെ അത്യാവശ്യം ഒറിഗാനോ നട്ടു വളര്‍ത്താന്‍ ശ്രമിക്കാവുന്നതേയുള്ളു. ഒക്ടോബറില്‍ സമതലങ്ങളിലും മാര്‍ച്ച് -ഏപ്രില്‍ മാസം പര്‍വത പ്രാദേശിക ളിലും വളര്‍ത്തുകയാണ് പതിവ്.


കൃഷിയറിവുകള്‍

വിത്തുകള്‍ പാകിയും കമ്പുകള്‍ മുറിച്ചു നട്ടുമാണ് ഇതിന്റെ കൃഷി. പതി തൈകളും നടാം. ഒരു ഭാഗം ചാണകപ്പൊടി, രണ്ടു ഭാഗം മണല്‍, നാലു ഭാഗം മേല്‍മണ്ണ് എന്നിവ കലര്‍ത്തി ഒരുക്കുന്നതാണ് പോട്ടിംഗ് മിശ്രിതം. ചാണകത്തിനു പകരം കമ്പോസ്റ്റോ മണലിനു പകരം ചകരിച്ചോറോ എടുക്കാം. കൊക്കോ പീറ്റ്, പെര്‍ലൈറ്റ്, വെര്‍മികുലൈറ്റ് തുടങ്ങിയവയും പോട്ടിംഗ് മിശ്രിത ത്തില്‍ ഉപയോഗിക്കാറുണ്ട്. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി നടീല്‍ മിശ്രിതം ഒന്ന് നനച്ചു വേണം വിത്തുപാകാന്‍. തൈ രണ്ടിഞ്ചു ഉയരുമ്പോള്‍ സാവ ധാനം ചെറുചട്ടിയില്‍ ഓരോ തൈ വീതം മാറ്റിനടാം. തടത്തില്‍ പുതയി ടുന്നത് നന്ന്. തറയില്‍ നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 30 സെന്റീമീറ്റര്‍ അകലം വേണം. നന നിര്‍ബന്ധം. എന്നാല്‍ ഇടവേളകളില്‍ തടം ഉണങ്ങാന്‍ അനുവദിക്കണം.

മേന്മകള്‍

ഒറിഗാനോയുടെ ഇലകള്‍ പച്ചക്കും ഉണക്കിയും ഉപയോഗിക്കാം. ഇലകള്‍ ഉണങ്ങുമ്പോഴാണ് സുഗന്ധം ഏറുക. പാചക വേളയില്‍ വിഭവങ്ങള്‍ തയാ റാക്കുമ്പോള്‍ ഇത് അവസാനം ചേര്‍ക്കുകയാണ് പതിവ്. ചെടി പുഷ്പ്പിക്കുന്നതിനു മുമ്പ് എടുക്കുന്ന ഇലകളും അഗ്രഭാഗവുമാണ് ഏറെ നല്ലത്. ഭക്ഷ്യഉപയോഗം പോലെ ഒറിഗാനോയ്ക്ക് ഔഷധ മേന്മകളുമുണ്ട്. ഉദര സംബന്ധമായ വ്യാധി കള്‍ അകറ്റാന്‍ ഉത്തമം. അതിസാരം, ചുമ, ബ്രോങ്കറ്റിസ്, പല്ലുവേദന, ചെവിവേദന എന്നിവയുടെ ചികിത്സ യില്‍ ഉപയോഗിക്കുന്നു. ഹോമിയോപ്പ തിയില്‍ അപസ്മാരചികിത്സയില്‍ ഉപയോഗമുണ്ട്. ഇതിന്റെ സുഗന്ധ തൈലം മുറിവുണക്കാനും മുടിവളര്‍ച്ച യ്ക്കും നന്ന്. അത്തറുകള്‍, സോപ്പ് എന്നിവയുടെ നിര്‍മിതിയില്‍ ചേരുവ യാണ്. ഇലകള്‍ അരച്ചെടു ക്കുന്ന കുഴമ്പ് തീപ്പൊള്ളല്‍, മുറിവു കള്‍, വ്രണങ്ങള്‍ എന്നിവയില്‍ പുരട്ടി ഭേദമാക്കാം.

സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ഫോണ്‍: 9446306909