കൊച്ചി: ഗ്രീവ്സ് കോട്ടന്റെ വൈദ്യുതി വാഹന വിഭാഗമായ ആംപിയര്‍ ഇലക്ട്രിക് വെഹിക്കിൾസ് 12-ാം വാര്‍ഷികത്തില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു.
ആംപിയര്‍ ഇ-സ്കൂട്ടര്‍ വാങ്ങുമ്പോള്‍ 5000 രൂപ വരെ കിഴിവും മറ്റ് പല ആനുകൂല്യങ്ങളുമാണ് കമ്പനി നല്‍കുന്നത്. ഹൈ സ്പീഡ് മോഡലുകള്‍ക്ക് അഞ്ചു വര്‍ഷം വരെയും മറ്റു മോഡലുകള്‍ക്ക് 3 വര്‍ഷത്തെയും എക്സ്റ്റന്‍ഡ് വാറണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന് പുറമേ അധിക ബമ്പര്‍ ടു ബന്പര്‍ വെഹിക്കിൾ ഇന്‍ഷ്വറന്‍സ് ആനുകൂല്യവും ലഭ്യമാക്കും. ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സഹായിക്കുന്നതിനായി സ്റ്റാര്‍ട്ട് എന്ന പദ്ധതിയും കമ്പനി ആരംഭിച്ചിട്ടുണ്ട്.
ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ്
03:19 PM Jun 16, 2020 | Deepika.com