ചരിത്രത്തിലാദ്യമായി സ്വിസ് ഗാർഡുകൾ കൊറോണ പ്രതിരോധ മാസ്ക് ധരിച്ച് ഡ്യൂട്ടി ചെയ്യുന്നു. ഇറ്റലിയെ നടുക്കിയ കൊറോണ മൂലമുള്ള മരണനിരക്കുകൾ കുറഞ്ഞു വരികയാണെങ്കിലും രാജ്യത്ത് മാസ്കുകൾ നിർബന്ധമാണ്. ഇറ്റലിയെപ്പോലെ വത്തിക്കാനും കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ രണ്ടാം ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ മാർപാപ്പയുടെ അംഗരക്ഷകരായ സ്വിസ് ഗാർഡുകൾ ഡ്യൂട്ടിയിലെത്തുന്പോൾ മാസ്കുകൾ ധരിച്ചാണ് എത്തുന്നത്.
പരന്പരാഗതമായി മേയ് ആറിനു പുതിയ സ്വിസ് ഗാർഡുകൾ സത്യപ്രതിജ്ഞ ചെയ്യാനുള്ള വാർഷിക ചടങ്ങ് നടക്കേണ്ടതാണ്. എന്നാൽ, കോവിഡ് -19 പ്രതിസന്ധിയെത്തുടർന്ന് ഈ വാർഷിക ചടങ്ങ് വത്തിക്കാൻ ഈ വർഷം ഒക്ടോബർ നാലിലേക്കു മാറ്റിയതായി വത്തിക്കാൻ ദിനപത്രമായ ഒസെർവത്തോരെ റൊമാനോ റിപ്പോർട്ട് ചെയ്തു.
വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിലെ എസ്.ഡമാസോ മുറ്റത്തു സാധാരണയായി നടക്കുന്ന പ്രൗഢമായ പരിപാടിയിൽ, പുതിയ കാവൽക്കാർ മാർപാപ്പയോടു കൂറുള്ളവരായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങാണ് മേയ് ആറിനു നടക്കേണ്ടിയിരുന്നത്.
ആക്രമണത്തിൽനിന്ന് 1527 മേയ് ആറിനു ക്ലമന്റ് ഏഴാമൻ മാർപാപ്പയെ രക്ഷിക്കാൻ സ്വിസ് ഗാർഡുകൾ നടത്തിയ പ്രതിരോധത്തിൽ 147 സ്വിസ് ഗാർഡുകൾ മരിച്ചതിന്റെ ഓർമയാചരണവും ഒപ്പം പുതിയ ആളുകളുടെ സത്യപ്രതിജ്ഞയുമാണ് പരന്പരാഗതമായി മേയ് ആറിനു നടക്കുന്നത്.
നിലവിലെ 135 സ്വിസ് ഗാർഡുകൾ 2006ൽ 500-ാം വാർഷികം ആഘോഷിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സൈന്യത്തിന്റെ ഭാഗമാണ്.
ഗാർഡുകൾ പുരുഷ സ്വിസ് പൗരന്മാരാണ്. കത്തോലിക്കരും അവിവാഹിതരും 19നും 30 നും ഇടയിൽ പ്രായമുള്ളവരെയുമാണ് സ്വിസ് ഗാർഡിലേക്കു തെരഞ്ഞെടുക്കുന്നത്. വളരെ ചിട്ടയും കഠിനവുമായ സ്വിസ് സൈനിക പരിശീലനം പൂർത്തിയായവരുമാകണം. കൂടാതെ കുറഞ്ഞത് 174 സെന്റിമീറ്റർ ഉയരവും നിർബന്ധം. ജൂലിയസ് രണ്ടാമൻ മാർപാപ്പയുടെ കാലത്തു ലോകപ്രശസ്ത ചിത്രകാരൻ മൈക്കിൾ ആഞ്ചലോ രൂപകല്പന ചെയ്തതാണ് സ്വിസ്ഗാർഡിന്റെ കമനീയമായ യൂണിഫോം.
മാർപാപ്പയുടെ അംഗരക്ഷകരായ സ്വിസ്ഗാർഡിൽ അംഗമാവുകയെന്നതു വലിയ ബഹുമതിയായിട്ടാണ് സ്വിറ്റ്സർലൻഡിൽ കരുതപ്പെടുന്നത്. കഴിഞ്ഞ 514 വർഷങ്ങളായി മാർപ്പാപ്പയെ സംരക്ഷിക്കുന്നതിനൊപ്പം, സൈന്യം ആചാരപരമായ ചുമതലകളും വത്തിക്കാൻ ചടങ്ങുകളിൽ നിർവഹിക്കുന്നു.