കോ​വി​ഡ് സ്പെ​ഷ​ൽ ഗാ​ഡ്ജ​റ്റു​ക​ൾ വി​പ​ണി​യി​ൽ

06:38 PM May 07, 2020 | Deepika.com
പ​ല ക​ച്ച​വ​ട​ങ്ങ​ളും പൂ​ട്ടി​ച്ച മ​ഹാ​മാ​രി​യാ​ണ് കോ​വി​ഡ്-19. എ​ന്നാ​ൽ, ഈ ​കാ​ല​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​യി പു​റ​ത്തി​റ​ങ്ങി​യ ചി​ല പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളും ഇ​പ്പോ​ൾ വി​പ​ണി​യി​ൽ നി​റ​യു​ക​യാ​ണ്.

വാ​തി​ലു​ക​ൾ തു​റ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഹു​ക്കാ​ണ് ഇ​തി​ലൊ​ന്ന്. വൈ​റ​സ് ബാ​ധ​യേ​ൽ​ക്കാ​ൻ ഏ​റ്റ​വും സാ​ധ്യ​തു​ള്ള സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​യ ഡോ​ർ ഹാ​ൻ​ഡി​ലു​ക​ളി​ൽ കൈ ​തൊ​ട​ണ്ട എ​ന്ന​താ​ണ് ഇ​തി​ന്‍റെ മെ​ച്ചം.

ത​ല​യി​ൽ ഉ​റ​പ്പി​ക്കാ​വു​ന്ന ഫേ​സ് മാ​സ്ക് ആ​ണ് മ​റ്റൊ​ന്ന്. മാ​സ്ക് ധ​രി​ക്കു​ന്പോ​ൾ മു​ഖം മ​റ​യു​ന്ന​തു പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ ഇ​തു സ​ഹാ​യി​ക്കു​മെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ വാ​ദം.

എ​ടി​എം കൗ​ണ്ട​റി​ലെ​യും ലി​ഫ്റ്റി​ലെ​യും മ​റ്റും സ്വി​ച്ചു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന കീ ​ചെ​യ്നാ​ണ് അ​ടു​ത്ത​ത്. കൈ ​തൊ​ടാ​തെ ഇ​തു​പ​യോ​ഗി​ച്ച് സ്വി​ച്ചു​ക​ൾ അ​മ​ർ​ത്താം. കം​പ്യൂ​ട്ട​ർ കീ​ബോ​ർ​ഡി​ന് ഇ​ടാ​വു​ന്ന ക​വ​റാ​ണ് മ​റ്റൊ​ന്ന്. ഈ ​ക​വ​ർ ഇ​ട്ടു ത​ന്നെ ടൈ​പ്പ് ചെ​യ്യാ​ൻ സാ​ധി​ക്കും. പ്ലാ​സ്റ്റി​ക്കി​ൽ നി​ർ​മി​ച്ച ക​വ​റി​ൽ അ​ണു​ക്ക​ൾ പി​ടി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള കോ​ട്ടിം​ഗ് ഉ​ള്ള​താ​യാ​ണ് നി​ർ​മാ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

കൈ​ക​ഴു​കി​യി​ട്ട് എ​ത്ര നേ​ര​മാ​യി എ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്ന​തി​നു​ള്ള ടൈ​മ​റും വി​പ​ണി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ലി​ക്വി​ഡ് സോ​പ്പി​ന്‍റെ ക​ണ്‍​ടെ​യ്ന​റി​ൽ തൊ​ടാ​തെ സോ​പ്പ് കൈ​യി​ൽ വീ​ഴു​ന്ന സെ​ൻ​സ​ർ ഘ​ടി​പ്പി​ച്ച ഉ​പ​ക​ര​ണ​മാ​ണ് മ​റ്റൊ​രു ഹൈ​ജീ​ൻ ഗാ​ഡ്ജ​റ്റ്. മൊ​ബൈ​ൽ ഫോ​ണി​നെ അ​ണു​വി​മു​ക്ത​മാ​ക്കാ​നു​ള്ള യു​വി ലൈ​റ്റ് ഉ​പ​ക​ര​ണ​വും ഓ​ണ്‍​ലൈ​ൻ വി​ല്പ​ന ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ