+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്തെ​ത്തി​യ ലോ​റി ഡ്രൈ​വ​ര്‍​ക്കൊ​പ്പം സ​ഞ്ച​രി​ച്ച​യാ​ളു​ടെ കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വ്

ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് കോ​ട്ട​യ​ത്തു വ​ന്നു മ​ട​ങ്ങി​യ​ശേ​ഷം കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച ലോ​റി ഡ്രൈ​വ​ര്‍​ക്കൊ​പ്പം സ​ഞ്ച​രി​ച്ച ലോ​റി ഉ​ട​മ​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. നാ​മ​ക്ക​ലി​ല്‍​
കോ​ട്ട​യ​ത്തെ​ത്തി​യ ലോ​റി ഡ്രൈ​വ​ര്‍​ക്കൊ​പ്പം സ​ഞ്ച​രി​ച്ച​യാ​ളു​ടെ കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വ്
ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് കോ​ട്ട​യ​ത്തു വ​ന്നു മ​ട​ങ്ങി​യ​ശേ​ഷം കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച ലോ​റി ഡ്രൈ​വ​ര്‍​ക്കൊ​പ്പം സ​ഞ്ച​രി​ച്ച ലോ​റി ഉ​ട​മ​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. നാ​മ​ക്ക​ലി​ല്‍​നി​ന്ന് മു​ട്ട​യു​മാ​യി തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് ഇ​വ​ര്‍ കോ​ട്ട​യ​ത്തെ​ത്തി​യ​ത്. സം​ക്രാ​ന്തി​യി​ല്‍ ര​ണ്ടു ക​ട​ക​ളി​ലും അ​യ​ര്‍​കു​ന്ന​ത്തും മ​ണ​ര്‍​കാ​ടും ഓ​രോ ക​ട​ക​ളി​ലും കോ​ട്ട​യം മാ​ര്‍​ക്ക​റ്റി​ല്‍ നാ​ലു ക​ട​ക​ളി​ലും മു​ട്ട വി​ത​ര​ണം ചെ​യ്തി​രു​ന്നു.

ഈ ​സ്ഥ​ല​ങ്ങ​ളി​ലൊ​ന്നും ഡ്രൈ​വ​ര്‍ ലോ​റി​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യി​രു​ന്നി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡ്രൈ​വ​ര്‍​ക്ക് രോ​ഗ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച്ച ഈ ​ക​ട​ക​ള്‍ അ​ട​പ്പി​ക്കു​ക​യും ക​ട​യു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ചു​മ​ട്ടു​തൊ​ഴി​ലാ​ള​ക​ളും ഉ​ള്‍​പ്പെ​ടെ 21 പേ​രെ ഹോം ​ക്വാ​റ​ന്‍റൈ​യി​നി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

നാ​മ​ക്ക​ല്‍ ജി​ല്ലാ ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ലോ​റി ഉ​ട​മ​യെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഡി​സ്ചാ​ര്‍​ജ്ജ് ചെ​യ്തു.