പത്തനംതിട്ടയും കോവിഡ് വിമുക്തമായി. ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ ആളുടേയും രോഗം ഭേദമായി. ഇയാളുടെ ഇന്ന് ലഭിച്ച പരിശോധനാ ഫലം നെഗറ്റീവായതോടെ ആശുപത്രിയിൽനിന്നും വിട്ടയക്കും.
22 പരിശോധനകൾക്ക് ശേഷമാണ് ഫലം നെഗറ്റീവായത്. ലണ്ടനിൽനിന്ന് എത്തിയ 42 വയസുകാരന് മാർച്ച് 25 ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 42 ദിവസമായി ഇദ്ദേഹം ചികിത്സയിലായിരുന്നു.