മാ​ർ ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലിന്‍റെ ലാ​ളി​ത്യ​വും നി​ഷ്ക​ള​ങ്ക​ത​യും മാ​തൃ​കാ​പ​രം: മാ​ർ മൂ​ല​ക്കാ​ട്ട്

11:06 AM May 06, 2020 | Deepika.com
മാ​​ർ മാ​​ത്യു ആ​​നി​​ക്കു​​ഴി​​ക്കാ​​ട്ടി​​ലി​​ന്‍റെ ലാ​​ളി​​ത്യ​​വും നി​​ഷ്ക​​ള​​ങ്ക​​ത​​യും ആ​​ത്മീ​​യ ചൈ​​ത​​ന്യ​​വും മാ​​തൃ​​കാ​​പ​​ര​​മെ​​ന്ന് കോട്ടയം ആർച്ച്ബിഷപ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് . ആ​​നി​​ക്കു​​ഴി​​ക്കാ​​ട്ടി​​ൽ പി​​താ​​വി​​ന്‍റെ ക​​ബ​​റ​​ട​​ക്ക ശു​​ശ്രൂ​​ഷ​​യി​​ൽ അ​​നു​​സ്മ​​ര​​ണ പ്ര​​സം​​ഗം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഹൈ​​റേ​​ഞ്ചി​​ലെ കോ​​ട്ട​​യം അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ളോ​​ട് അ​​തീ​​വ​​താ​​ത്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്ന ആ​​നി​​ക്കു​​ഴി​​ക്കാ​​ട്ടി​​ൽ പി​​താ​​വ് സ​​മു​​ദാ​​യ​​ത്തി​​ന്‍റെ ഏ​​ത് ആ​​വ​​ശ്യ​​ത്തി​​നും സ​​ദാ സ​​മീ​​പ​​സ്ഥ​​നു​​മാ​​യി​​രു​​ന്നു. ഹൈ​​റേ​​ഞ്ച് ജ​​ന​​ത​​യെ ഒ​​ന്നി​​ച്ചു നി​​ർ​​ത്തു​​വാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​ന് ക​​ഴി​​ഞ്ഞു. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ വ​​ലി​​യ സു​​ഹൃ​​ത്തു​​മാ​​യി​​രു​​ന്നു ആ​​നി​​ക്കു​​ഴി​​ക്കാ​​ട്ടി​​ൽ പി​​താ​​വെ​​ന്ന് മാ​​ർ മൂ​​ല​​ക്കാ​​ട്ട് പ​​റ​​ഞ്ഞു.

ര​​ണ്ടാം​​ഘ​​ട്ട ക​​ബ​​റ​​ട​​ക്ക ശു​​ശ്രൂ​​ഷ​​യ്ക്ക് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് മെ​​ത്രാ​​പ്പോ​​ലീ​​ത്ത മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, പ​​ട​​മു​​ഖം ഫൊ​​റോ​​നാ വി​​കാ​​രി ഫാ. ​​ബെ​​ന്നി ക​​ന്നു​​വെ​​ട്ടി​​യേ​​ൽ, ത​​ടി​​യ​​ന്പാ​​ട് പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​ബി​​ൻ പ്ലാ​​ച്ചേ​​രി​​പ്പു​​റ​​ത്ത്, കെ​​സി​​സി അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ത​​ന്പി എ​​രു​​മേ​​ലി​​ക്ക​​ര, സെ​​ക്ര​​ട്ട​​റി ബി​​നോ​​യി ഇ​​ട​​യാ​​ടി​​യി​​ൽ തു​​ട​​ങ്ങി​​യ​​വ​​രും ക​​ബ​​റ​​ട​​ക്ക ശു​​ശ്രൂ​​ഷ​​യി​​ൽ സം​​ബ​​ന്ധി​​ച്ചു.