അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68,000 കടന്നു. ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിക്കുന്നത്. നിലവിൽ 68,598 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 11,88,122 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 1,78,263 പേരാണ് രോഗമുക്തി നേടിയത്. 9,41,261 പേർ ഇപ്പോഴും ചികിത്സയിലാണ്.
അമേരിക്കയിൽ ന്യൂയോർക്ക് നഗരത്തിലാണ് കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചത്. 24,648 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,23,883 പേർക്ക് ന്യൂയോർക്കിൽ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്സിൽ 7,886 പേരും കോവിഡ് ബാധിച്ചു മരിച്ചു.