+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ട​ക്ക​യാ​ത്ര​യ്ക്കു വി​വ​രം ന​ൽ​കാ​ൻ പു​റ​ത്തി​റ​ങ്ങേ​ണ്ട, ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടു​ത്തെ​ത്തും

സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ വി​വ​രം ന​ൽ​കാ​ൻ പു​റ​ത്തി​റ​ങ്ങേ​ണ്ട​തി​ല്ലെ​ന്നു കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം. മ​ട​ക്ക​യാ​ത്ര സം​ബ​ന്ധി​ച്ച ഒ
മ​ട​ക്ക​യാ​ത്ര​യ്ക്കു വി​വ​രം ന​ൽ​കാ​ൻ പു​റ​ത്തി​റ​ങ്ങേ​ണ്ട, ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടു​ത്തെ​ത്തും
സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ വി​വ​രം ന​ൽ​കാ​ൻ പു​റ​ത്തി​റ​ങ്ങേ​ണ്ട​തി​ല്ലെ​ന്നു കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം. മ​ട​ക്ക​യാ​ത്ര സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തു​വ​രെ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ​ത​ന്നെ തു​ട​ര​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു​വ​രെ എ​ത്തി​ച്ചേ​രാ​ത്ത മേ​ഖ​ല​ക​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ അ​ത​ത് പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ഓ​ഫീ​സു​ക​ളി​ൽ അ​റി​യി​ച്ചാ​ൽ മ​തി​യാ​കും. ഇ​തി​നു തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ട്ട് പോ​കേ​ണ്ട​തി​ല്ല. കോ​ണ്‍​ട്രാ​ക്ട​ർ, താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ, വാ​ർ​ഡ് അം​ഗം എ​ന്നി​വ​രി​ൽ ആ​രെ​ങ്കി​ലും മു​ഖേ​ന വി​വ​രം ന​ൽ​കി​യാ​ൽ മ​തി​യാ​കും.

ഇ​ങ്ങ​നെ അ​റി​യി​ച്ചാ​ലു​ട​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ക്ക​ലെ​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​മേ​ർ​പ്പെ​ടു​ത്തും. കോ​ട്ട​യം ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ശ​യ​നി​വാ​ര​ണ​ത്തി​ന് 0481 2564365, 9497713705 എ​ന്നീ ഫോ​ണ്‍ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.