+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോടമഞ്ഞിന്‍ താഴ്‌വരയില്‍....

ക​ണ്ണെ​ത്താ ദു​ര​ത്തോ​ളം പ​ര​ന്നു കി​ട​ക്കു​ന്ന മ​ല​മേ​ടു​ക​ൾ... മ​ഞ്ഞു​പു​ത​ച്ച വ​ഴി​ക​ൾ... മ​ഞ്ഞ​ണി​ഞ്ഞ തേ​യി​ലത്തോ​ട്ട​ങ്ങ​ൾ... പാറക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ വെ​ള്ളി​യാ​ഭ​ര​ണം പോ​ലെ ഒ​ഴു​കി​യ
കോടമഞ്ഞിന്‍ താഴ്‌വരയില്‍....
ക​ണ്ണെ​ത്താ ദു​ര​ത്തോ​ളം പ​ര​ന്നു കി​ട​ക്കു​ന്ന മ​ല​മേ​ടു​ക​ൾ... മ​ഞ്ഞു​പു​ത​ച്ച വ​ഴി​ക​ൾ... മ​ഞ്ഞ​ണി​ഞ്ഞ തേ​യി​ലത്തോ​ട്ട​ങ്ങ​ൾ... പാറക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ വെ​ള്ളി​യാ​ഭ​ര​ണം പോ​ലെ ഒ​ഴു​കി​യി​റ​ങ്ങു​ന്ന നീ​ർ​ച്ചാ​ലു​ക​ൾ. ഒ​പ്പം ഈ കോ​ട​മ​ഞ്ഞ് തഴുകുന്ന സു​ഖ​ക​ര​മാ​യ ത​ണു​പ്പും. മൂ​ന്നാ​റി​ന്‍റെ സൗ​ര​ഭ്യം വർണിക്കാൻ വാക്കുകൾ മതിയാകുന്നില്ല. ക​ണ്ണി​നെ​യും മ​ന​സി​നെ​യും ഒ​രു​പോ​ലെ കുളിർപ്പിക്കും മൂ​ന്നാ​റി​ന്‍റെ കാ​ഴ്ച​ക​ൾ എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.
വേ​ന​ലി​ൽ കേ​ര​ള​ത്തി​ലെ മ​റ്റു​സ്ഥ​ല​ങ്ങ​ൾ ചു​ട്ടു​പൊ​ള്ളു​ന്പോ​ഴും മൂ​ന്നാ​റിൽ നല്ല തണുപ്പാണ്. ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം മൂ​ന്നാ​റി​ൽ അടുത്തയിടെ താ​പ​നി​ല വീ​ണ്ടും പൂ​ജ്യ​ത്തി​ലെ​ത്തിയിരിക്കുന്നു.​ സമീപപ്രദേശങ്ങളായ മറയൂരും കാന്തല്ലൂരും നല്ല തണുപ്പു തന്നെയാണ്. ത​ണു​പ്പ് ഏ​റി​യ​തോ​ടെ മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വും ഏറിയിരുന്നു. പരീക്ഷാക്കാലമായതോടെ സഞ്ചാരികളുടെ വരവിനു നേരിയ കുറവുണ്ടാക്കിയിട്ടുണ്ട്. മധ്യവേനലവധി ആരംഭിക്കുന്നതോടെ വീണ്ടും സഞ്ചാരികളുടെ പ്രവാഹമായിരിക്കും ഇവിടേക്ക്. മു​തി​ര​പ്പു​ഴ, ന​ല്ല​ത​ണ്ണി, കു​ണ്ട​ളി എ​ന്നീ മൂ​ന്ന് ​ആ​റു​ക​ൾ ചേ​രു​ന്ന സ്ഥ​ലം എ​ന്ന വി​ശേ​ഷ​ണ​ത്തി​ൽ നി​ന്നാ​ണ് മൂ​ന്നാ​ർ എ​ന്ന പേ​രു​ണ്ടാ​യ​ത്. പ​ള്ളി​വാ​സ​ൽ, ദേ​വി​കു​ളം, മ​റയൂ​ർ, മാ​ങ്കു​ളം, കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു ന​ടു​വി​ലാ​ണ് മൂ​ന്നാ​ർ. ടാ​റ്റ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തേ​യി​ല​ത്തോ​ട്ട​ങ്ങ​ളാ​ണ് മൂ​ന്നാ​റി​ന്‍റെ ഭൂ​പ്ര​കൃ​തി​ക്ക് അ​ടു​ക്കും ചി​ട്ട​യു​മു​ണ്ടാ​ക്കി​യ​ത്.

ബ്രി​ട്ടീ​ഷു​കാ​രാ​ണ് മൂ​ന്നാ​ർ പ​ട്ട​ണ​ത്തി​ന​രി​കെ ആ​ദ്യ​ത്തെ ടൂ​റി​സ്റ്റ് ബം​ഗ്ലാ​വു​ക​ൾ നി​ർ​മി​ച്ച​ത്. പ​ഴ​യ മൂ​ന്നാ​റി​ലു​ള്ള സി​എ​സ്ഐ ദേ​വാ​ല​യ​വും സെ​മി​ത്തേ​രി​യും ബ്രി​ട്ടീ​ഷ് ഭ​ര​ണ കാ​ല​ത്താ​ണ് നി​ർ​മി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് തേ​യി​ല​ക്കൃ​ഷി​ക്കാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സ്ഥ​ല​മാ​ണ് മൂ​ന്നാ​ർ. ആ​ദ്യ​കാ​ല​ത്ത് ത​മി​ഴ്നാ​ട്ടു​കാ​രും ചു​രു​ക്കം മ​ല​യാ​ളി​ക​ളും മാ​ത്ര​മാ​ണ് അ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​രെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യി കൊ​ണ്ടു​വ​ന്ന​താ​ണ്. തോ​ട്ട​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും മാ​നേ​ജ​ർ​മാ​രു​മെ​ല്ലാം ബ്രി​ട്ടീ​ഷു​കാ​രാ​യി​രു​ന്നു. അ​വ​ർ​ക്കു താ​മ​സി​ക്കാ​നാ​യി അ​ക്കാ​ല​ത്ത് പ​ണി​ത കു​റെ ബം​ഗ്ലാ​വു​ക​ളും മൂ​ന്നാ​റി​ൽ ഉ​ണ്ട്.

മൂ​ന്നാ​ർ മ​ല​ക​ൾ തേ​യി​ല കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ട​ത്തിയ​തോ​ടെയാണ് മൂ​ന്നാ​റി​ന്‍റെ കു​തി​പ്പി​ന് തു​ട​ക്ക​മാ​യത്. 1915ൽ ​മൂ​ന്നാ​റി​ൽ ധാ​രാ​ളം തേ​യി​ല എ​സ്റ്റേ​റ്റു​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. 16 ഫാ​ക്ട​റി​ക​ൾ അ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​. ച​ര​ക്ക് നീ​ക്ക​ത്തി​ന് വേ​ണ്ടി​ റോ​ഡു​ക​ൾ നി​ർ​മി​ക്ക​പ്പെ​ട്ടു. 1902ൽ ​മൂ​ന്നാ​റി​നെ ടോ​പ്പ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ച്ച് മോ​ണോ​റെ​യി​ൽ സ്ഥാ​പി​ച്ചു​. ടോപ് സ്റ്റേ​ഷ​നി​ൽ നി​ന്ന് റോ​പ്‌വേയി​ലു​ടെ കോ​ട്ട​ക്കു​ടി​യി​ലും അ​വി​ടെ നി​ന്നും തൂ​ത്തു​ക്കു​ടി തു​റ​മു​ഖ​ത്തും എ​ത്തി​ച്ചാ​യി​രു​ന്നു തേ​യി​ല ബ്രി​ട്ട​ണി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ചി​രു​ന്ന​ത്. വി​വി​ധ എ​സ്റ്റേ​റ്റു​ക​ളി​ൽ നി​ന്ന് കാ​ള​വ​ണ്ടി മാ​ർ​ഗ​മാ​ണ് തേ​യി​ല മൂ​ന്നാ​റി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​തി​ന് വേ​ണ്ടി 500 കാ​ള​ക​ളെ വി​ദേ​ശ​ത്ത് നി​ന്ന് ഇ​റ​ക്കു​മ​തി​ ചെ​യ്തു. ഒ​പ്പം ഇം​ഗ്ല​ണ്ടി​ൽ നി​ന്ന് വെ​റ്റ​റ​ിന​റി സ​ർ​ജ​നും ര​ണ്ട് സ​ഹാ​യി​ക​ളും എ​ത്തി. കു​ണ്ട​ള​യി​ലാ​യി​രു​ന്നു ഈ ​കാ​ലി​ക​ൾ​ക്കാ​യി ഷെ​ഡ് ഒ​രു​ക്കി​യ​ത്. പി​ന്നീ​ട് മാ​ട്ടു​പ്പെ​ട്ടി​യി​ൽ ഇ​ൻ​ഡോ-​സ്വീ​സ് പ്രോ​ജ​ക്ട് സ്ഥാ​പി​ക്കു​ക​യും ഇ​വി​ടം കേ​ര​ള​ത്തി​ലെ ക​ന്നു​കാ​ലി വ​ർ​ഗോ​ദ്ധാ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​മി​ട്ട സ്ഥ​ല​മാ​കു​ക​യും ചെ​യ്തു. മാ​ടു​ക​ളു​ടെ ഗ്രാ​മം എ​ന്ന​ർ​ഥം വ​രു​ന്ന മാ​ട്ടു​പ്പെ​ട്ടി​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ​സു​ന​ന്ദ​നി എ​ന്ന സ​ങ്ക​ര​യി​ന​മാ​ണ് കേ​ര​ള​ത്തി​ൽ ധ​വ​ള വി​പ്ല​വ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. മോ​ണോ​റെ​യി​ൽ 1908ൽ ​തീ​വ​ണ്ടി പാ​ത​യാ​യി മാ​റി. മാ​ട്ടു​പ്പെ​ട്ടി​യി​ലും പാ​ലാ​റി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, 1924ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ തീ​വ​ണ്ടി​പാ​ത ത​ക​ർ​ന്നു. മൂ​ന്നാ​ർ ടൗ​ണും അ​ന്ന​ത്തെ ക​ന​ത്ത പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നു. തീ​വ​ണ്ടി​പ്പാ​ത​യു​ടെ ത​ക​ർ​ച്ച​യെ തു​ട​ർ​ന്ന് റോ​പ്‌വേയെ ആ​ശ്ര​യി​ച്ചാ​ണ് തേ​യി​ല ടോ​പ്സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. പി​ന്നീ​ടാ​ണ് പാ​ത​ക​ൾ വി​ക​സി​പ്പി​ച്ച​തും തേ​യി​ല നീ​ക്കം റോ​ഡ് മാ​ർ​ഗ​മാ​ക്കി​യ​തും.

ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം

നേ​ര്യ​മം​ഗ​ല​ത്തി​നും അ​ടി​മാ​ലി​ക്കും ഇ​ട​യി​ൽ റോ​ഡ​രി​കി​ലാ​ണ് ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം. ഏ​ഴു ത​ട്ടു​ക​ളി​ലാ​യി പാ​റ​പ്പു​റ​ത്തു കൂ​ടി ഒ​ഴു​കി​യി​റ​ങ്ങു​ന്ന ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം നേ​ര്യ​മം​ഗ​ലം മൂ​ന്നാ​ർ റോ​ഡി​ലൂ​ടെ താ​ഴേ​ക്ക് ഒ​ഴു​കു​ന്നു. ​റോ​ഡ​രി​കി​ൽ നി​ന്നു ക​ണ്ടാസ്വ​ദി​ക്കാ​വു​ന്ന ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം മൂ​ന്നാ​ർ യാ​ത്ര​യി​ൽ ആ​ദ്യ​ത്തെ കാഴ്ചയാണ്.

ചി​ന്ന​ക്ക​നാ​ൽ

തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ​ക്കു ന​ടു​വി​ലൂ​ടെ ദേ​വി​കു​ളം വ​ഴി ചി​ന്നാ​ർ യാ​ത്ര ര​സ​ക​ര​മാ​​ണ്. ആ​ന​യി​റ​ങ്ക​ൽ അ​ണ ക്കെ​ട്ടി​ൽ ബോ​ട്ട് സ​വാ​രി​യു​ണ്ട്. വ്യൂ​പോ​യി​ന്‍റാ​ണ് ചി​ന്ന​ക്കനാ​ലി​ലെ മ​റ്റൊ​രു മനോഹരമായ ഇടം.

മാ​ട്ടു​പ്പെട്ടി അ​ണ​ക്കെ​ട്ട്

മൂ​ന്നാ​ർ സ​ഞ്ചാ​രി​ക​ളു​ടെ ബോ​ട്ടി​ങ് പോ​യി​ന്‍റാ​ണ് മാ​ട്ടു​പ്പെട്ടി അ​ണ​ക്കെ​ട്ട്. താ​ഴ്‌വര​യു​ടെ സൗ​ന്ദ​ര്യം കാ​മ​റ​യി​ൽ പ​ക​ർത്താ​ൻ അ​ണ​ക്കെ​ട്ടി​നു സ​മീ​പ​ത്ത് ഇ​ക്കോ പോ​യി​ന്‍റു​ണ്ട്. പെ​രി​യാ​റി​ന്‍റെ പോ​ഷ​ക​ന​ദി​യാ​യ മു​തി​ര​പ്പു​ഴ​യാ​റി​ലാ​ണ് ഇ​ത് നി​ർ​മി​ച്ചി​ട്ടു​ള്ള​ത് .

കു​ണ്ട​ള അ​ണ​ക്കെ​ട്ട്

ടോ​പ് സ്റ്റേ​ഷ​ൻ യാ​ത്ര​യ്ക്കി​ടെ ര​ണ്ടാ​മ​ത്തെ അ​ണ​ക്കെ​ട്ടാ​ണ് കു​ണ്ട​ള. അ​ണ​ക്കെ​ട്ടി​ൽ ബോ​ട്ട് സ​വാ​രി​യു​ണ്ട്. അ​ണ​ക്കെ​ട്ടി​നു സ​മീ​പ​ത്താ​യി ചെ​റിപ്പൂ​ക്ക​ൾ വി​ട​രു​ന്ന പൂ​ന്തോ​ട്ട​മു​ണ്ട്.


ടോ​പ് സ്റ്റേ​ഷ​ൻ

മൂ​ന്നാ​റി​ന്‍റെ അ​തി​ർ​ത്തി​യി​ലു​ള്ള മ​ല​ഞ്ചെ​രി​വു​ക​ൾ ക​ണ്ടാ​സ്വ​ദി ക്കാ​വു​ന്ന സ്ഥ​ല​മാ​ണു തമിഴ്നാടിന്‍റെ അതിർത്തിയിലുള്ള ടോ​പ് സ്റ്റേ​ഷ​ൻ. മൂ​ന്നാ​റി​ലെ ഏ​റ്റ​വും ഉ​യ​ര​മേ​റി​യ പ്ര​ദേ​ശ​മാ​ണ് ടോ​പ് സ്റ്റേ​ഷ​ൻ. മൂ​ന്നാ​റി​ൽ നി​ന്നു 36കി.​മീ അ​ക​ലെ​യാ​ണ് ടോ​പ് സ്റ്റേ​ഷ​ൻ (മൂ​ന്നാ​ർ കൊ​ടൈ​ക്ക​നാ​ൽ റോ​ഡ്).

കൊ​ളു​ക്കു​മ​ല

ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ത്തി​ലെ തേ​നി ജി​ല്ല​യി​ലെ ബോ​ഡി​നാ​യ്ക്ക​നൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി​യി​ലാ​ണ്, സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 8000 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​യി കൊ​ളു​ക്കു മ​ല സ്ഥി​തി​ചെ​യ്യു​ന്ന​ത്. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ കൊ​ളു​ക്കു​മ​ല​യി​ലാ​ണ് ഉ​ള്ള​ത്. 8651 അ​ടി ഉ​യ​ര​മു​ള്ള മീ​ശ​പ്പു​ലി​മ​ല, 6988 അ​ടി ഉ​യ​ര​മു​ള്ള തി​പ്പാ​ട​മ​ല എ​ന്നീ മ​ല​ക​ൾ കൊ​ളു​ക്കു​മ​ല​യു​ടെ പ്രാ​ന്ത​പ​ദേ​ശ​ത്താ​ണ്. മൂ​ന്നാ​ർ പ​ട്ട​ണ​ത്തി​ൽ നി​ന്നും ഏ​ക​ദേ​ശം 35 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​യി നി​ല​കൊ​ള്ളു​ന്ന കൊ​ളു​ക്കു​മ​ല​യി​ലേ​ക്ക് റോ​ഡ് മാ​ർ​ഗമു​ള്ള പ്ര​വേ​ശ​നം കേ​ര​ള​ത്തി​ൽ നി​ന്ന് മാ​ത്ര​മേ​യു​ള്ളൂ​

മീ​ശ​പ്പു​ലി​മ​ല

മൂ​ന്നാ​റി​ൽ​ നി​ന്നു മാ​ട്ടു​പ്പെ​ട്ടി വ​ഴി അ​രു​വി​ക്കാ​ട് എ​സ്റ്റേ​റ്റ് ക​ട​ന്നാ​ൽ മീ​ശ​പ്പു​ലി​മ​ല​യി​ലേ​ക്കു​ള്ള ബേ​സ്ക്യാ​ന്പി​ൽ എ​ത്താം. ആ​ന​മു​ടി ക​ഴി​ഞ്ഞാ​ൽ കേ​ര​ള​ത്തി​ലെ (പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ) ഉ​യ​രം കൂ​ടി​യ ര​ണ്ടാ​മ​ത്തെ കൊ​ടു​മു​ടി​യാ​ണ് മീ​ശ​പ്പു​ലി​മ​ല.​ മീ​ശ​യു​ടെ രൂ​പ​ത്തി​ലാ​ണ് ഈ ​പ​ർ​വ​ത​നി​ര കാ​ണ​പ്പെ​ടു​ന്ന​ത്.കൊ​ളു​ക്കു​മ​ലൈ മു​ത​ൽ മീ​ശ​പ്പു​ലി​മ​ല വ​രെ സ​ഞ്ചാ​രി​ക​ൾ​ക്കു ട്ര​ക്കി​ംഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കു​റി​ഞ്ഞി​മ​ല

ദേ​വി​കു​ളം താ​ലൂ​ക്കി​ൽ പെ​ടു​ന്ന കൊ​ട്ട​ക​ന്പൂ​ർ, വ​ട്ട​വ​ട ഗ്രാ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന 32 ച​തു​ര​ശ്ര കി.​മി നീ​ല​ക്കു​റി​ഞ്ഞി കൃ​ഷി പ്ര​ദേ​ശ​മാ​ണ് കു​റി​ഞ്ഞി​മ​ല സം​ര​ക്ഷ​ണ​പ്ര​ദേ​ശം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പൂ​ക്കു​ന്ന കു​റി​ഞ്ഞി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് ഇ​ത് ആ​രം​ഭി​ച്ച​ത്. പ്ര​ത്യേ​ക സ​സ്യ​ത്തി​ന് വേ​ണ്ടി നി​ല​വി​ൽ​വ​ന്ന ഒ​രു ഉ​ദ്യാ​ന​ം.​

രാ​ജ​മ​ല​

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ ഒ​രു മ​ല​യാ​ണ് നീ​ലക്കു​റി​ഞ്ഞി പൂ​ക്കു​ന്ന രാ​ജ​മ​ല. വം​ശ​നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യ വ​ര​യാ​ടു​ക​ളു​ടെ വാ​സ​സ്ഥാന​മാ​യ രാ​ജ​മ​ല​യി​ലേ​ക്ക് വ​നം​വ​കു​പ്പ് സ​ഫാ​രി ന​ട​ത്തു​ന്നു​ണ്ട്. അ​ടി​വാ​ര​ത്തു നി​ന്ന് നാലു കി​ലോ​മീ​റ്റ​ർ വാ​ഹ​ന​യാ​ത്ര. അ​വി​ടെ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ ന​ട​ത്തം. ഇ​തി​നി​ട​യി​ൽ പത്തു ഹെ​യ​ർ​പി​ൻ വ​ള​വു​ക​ൾ ഉണ്ട്.

പാ​ന്പാ​ടും​ചോ​ല ദേ​ശി​യോ​ദ്യാ​നം

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ ദേ​ശീ​യോ​ദ്യാ​ന​മാ​ണ് പാ​ന്പാ​ടും ചോ​ല ദേ​ശീ​യോ​ദ്യാ​നം. ജി​ല്ല​യി​ലെ മ​റ​യൂ​ർ വി​ല്ലേ​ജി​ൽ സ്ഥി​തി​ചെ​യ്യു​ന്നു.

ചോ​ല​പ്പു​ൽ​മേ​ട് ആ​വാ​സ​വ്യ​വ​സ്ഥ യാ​ണ് ഇ​വി​ടത്തെ പ്ര​ത്യേ​ക​ത. കേ​ര​ള വ​നം​വ​കു​പ്പി​ന്‍റെ കീ​ഴി​ലെ മൂ​ന്നാ​ർ ഡി​വി​ഷ​നാ​ണ് ഇ​തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ന്‍റെ ചു​മ​ത​ല. ഇ​തി​ന്‍റെ അ​ടു​ത്ത് ത​ന്നെ സ്ഥി​തി ചെ​യ്യു​ന്ന മ​തി​കെ​ട്ടാ​ൻ ചോ​ല, ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം, ആ​ന​മു​ടി ചോ​ല, ചി​ന്നാ​ർ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​കേ​ന്ദ്രം , കു​റി​ഞ്ഞി​മ​ല സം​ര​ക്ഷ​ണ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല​യും ഈ ​ഡി​വി​ഷ​നാ​ണ്.

മൂ​ന്നാ​റി​ലെ ഷോ​പ്പിം​ഗ്

മൂ​ന്നാ​ർ വ​ള​രെ ചെ​റി​യ ഒ​രു ന​ഗ​ര​മാ​ണെ​ങ്കി​ലും കാ​ഴ്ച​യു​ടെ വി​സ്മ​യം ജ​നി​പ്പി​ക്കു​ന്ന​തി​ൽ ഒ​ട്ടും പി​ന്നി​ല​ല്ല. കോ​ട​മ​ഞ്ഞു പെയ്യുന്ന മൂ​ന്നാ​റി​ൽ പ്ര​ധാ​ന​മാ​യും ഹോം​മെ​യ്ഡ് ചോ​ക്ലേ​റ്റു​ക​ളും വ്യ​ത്യ​സ്ത രു​ചി​യി​ലു​ള്ള തേ​യി​ല​പ്പൊ​ടി​ക​ളും ഹെ​ർ​ബ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് സു​ല​ഭ​മാ​യു​ള്ള​ത്.​മൂ​ന്നാ​റി​ൽ എ​ത്തു​ന്ന​വ​ർ മൂ​ന്നാ​റി​ന്‍റെ മ​ണ​മു​ള്ള തേ​യി​ല​പ്പൊ​ടി വാ​ങ്ങാ​തെ ഒ​രു മ​ട​ങ്ങാറി​ല്ല.

പ്രദീപ് ഗോപി