ഗൂര്ഖയാവുകയായിരുന്നു ആ ബാലന്റെ സ്വപ്നം, അച്ഛനെപ്പോലെ. സ്കൂളില്‍ കൂട്ടുകാര്‍ പൈലറ്റിന്റെയും ഡോക്ടറിന്റെയുമൊക്കെ ശോഭനമായ ഭാവിയുടെ കിനാവുകളിലൂടെ സഞ്ചരിക്കുന്പോഴും അവന്റെ ഉള്ളില്‍ മറ്റൊരു ചിന്തയ്ക്കും ഇടമില്ലായിരുന്നു. നിശ്ചയദാര്‍ഢ്യത്തിന്റെ കനലുകള്‍ ബാല്യം മുതലേ കൂട്ടു ചേര്‍ത്ത അദ്ദേഹം ബ്രിട്ടീഷ് മിലിറ്ററിയിലെ ഗൂര്‍ഖയായി തെരഞ്ഞെടുക്കപ്പെട്ടു. സൈനിക സേവനത്തിന്റെ ഒന്‍പതാം വര്‍ഷത്തില്‍ എവറസ്റ്റിന്റെ ബേസ് ക്യാന്പിലെത്തിയ അദ്ദേഹം പുതിയൊരു തീരുമാനം കൈക്കൊണ്ടു. ഉയരങ്ങളുടെ ചരിത്രത്തിലേക്ക് കൂടുതല്‍ ആവേശത്തോടെയും ഉത്സാഹത്തോടെയുമുള്ള പ്രയാണത്തിന് അദ്ദേഹം തുടക്കം കുറിച്ചു...
എവറസ്റ്റ് വിളിച്ചു...
ധൗലാഗിരിക്കു സമീപം സമുദ്രനിരപ്പില്‍ നിന്നും 1600 മീറ്റര്‍ ഉയരമുള്ള മിയാഗ്ഡി ജില്ലയില്‍ ജനിക്കുകയും ചിത്വാന്‍ ജില്ലയില്‍ വളരുകയും ചെയ്ത നിര്‍മല്‍ നിംസ് പുര്‍ജ മാനം തൊട്ടുനില്ക്കുന്ന മഹാശിലകളുടെ ആരാധകനാണ്. പ്രകൃതിയിലെ സ്വതസിദ്ധമായ അംബരചുംബികളിലേക്കുള്ള ഈ മനുഷ്യന്റെ കയറ്റം വിശ്വമാകെയും കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. പതിനെട്ടാമത്തെ വയസ്സില്‍ ഗൂര്‍ഖയായി ബ്രിട്ടീഷ് മിലിറ്ററിയില്‍ പ്രവേശിച്ച നിര്‍മല്‍ പിന്നീട് ബ്രിട്ടീഷ് റോയല്‍ നേവിയിലെ സ്പെഷല്‍ ബോട്ട് സര്‍വീസ് (എസ്.ബി.എസ്) എന്ന വിഭാഗത്തില്‍ അംഗമായി. 2012 ഡിസംബറിലാണ് നിര്‍മല്‍ ഔദ്യോഗിക പര്യടനത്തിനിടയില്‍ എവറസ്റ്റിന്റെ ബേസ് ക്യാന്പില്‍ എത്തുന്നത്. അകതാരില്‍ സാഹസികതയുടെ അംശം നിറഞ്ഞ നിര്‍മലിന്റെ മുന്നില്‍ ആ പര്‍വതശ്രേഷ്ഠന്‍ ശിരസ്സുയര്‍ത്തി നിന്നു. പര്‍വതാരോഹണം പരിശീലിക്കണമെന്നായി നിര്‍മലിന്റെ ചിന്ത. തന്റെ ഗൈഡിനെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുക മാത്രമല്ല, 6119 മീറ്റര്‍ ഉയരമുള്ള ലൊബുച്ചേ ഈസ്റ്റ് അദ്ദേഹത്തോടൊപ്പം കീഴടക്കുകയും ചെയ്തു. നിര്‍മലിന്റെ ആദ്യ പര്‍വതാരോഹണമായിരുന്നു അത്. എത്രയും വേഗത്തില്‍, പരമാവധി ഉയരങ്ങള്‍ കീഴടക്കുക എന്നതായിരുന്നു നിര്‍മലിന്റെ ആഗ്രഹം. 8000 മീറ്ററിലധികം ഉയരമുള്ള പര്വതശിഖരങ്ങളിലേക്കായി അദ്ദേഹത്തിന്റെ ശ്രദ്ധ.
പതിനഞ്ചു ദിവസത്തെ യാത്രക്കിടയിലാണ് 8167 മീറ്റര്‍ ഉയരമുള്ള ധൗലാഗിരിയുടെ മട്ടുപ്പാവില്‍ അദ്ദേഹം വിജയപതാക പാറിച്ചത്. 2014 ല്‍ സ്പെഷല്‍ മൗണ്ടനീയറിംഗ് ട്രൂപ്പിന്റെ ഭാഗമായ അദ്ദേഹം കഠിനമായ ശൈത്യത്തെ അതിജീവിക്കുന്നതില്‍ വിജയിച്ചതോടെ പരിശീലകനായും നിയോഗിക്കപ്പെട്ടു. പ്രതികൂലമായ കാലാവസ്ഥയില്‍ 2016 ല്‍ എവറസ്റ്റ് കീഴടക്കിയ അദ്ദേഹം അടുത്ത ദൗത്യം ആസൂത്രണം ചെയ്തു. തൊട്ടടുത്ത വര്‍ഷം ഗൂര്‍ഖ പര്യടന സംഘവുമായി നിര്‍മല്‍ എവറസ്റ്റിന്റെ മുകളില്‍ ഒരു തവണ കൂടി എത്തിച്ചേര്‍ന്നു. ബ്രിട്ടീഷ് ആര്‍മിയിലെ ഗൂര്‍ഖ സൈനിക സേവനത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പതിമൂന്നംഗ സംഘവുമായി നിര്‍മലിന്റെ എവറസ്റ്റാരോഹണം. ഇക്കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ സാഹസികോദ്യമങ്ങള്ക്കുള്ള അംഗീകാരമെന്ന നിലയില്‍ ബ്രിട്ടീഷ് രാജ്ഞി നിര്‍മലിനെ മെംബര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ ആയി നിയമിച്ചു.
പ്രോജക്ട് പോസിബിള്‍
ഏഴു മാസം. 14 കൊടുമുടികള്‍. എല്ലാം 8,000 മീറ്ററിനു മേലെ ഉയരമുള്ളത്. നിര്‍മലിന്റെ ഏറ്റവും പുതിയ ഈ ദൗത്യത്തിന്റെ ശീര്‍ഷകമായിരുന്നു പ്രോജക്ട് പോസിബിള്‍. ഈ വര്‍ഷം ഏപ്രിലിലാണ് പ്രോജക്ടിന് അന്തിമരൂപം നല്‍കിയത്. അന്നപൂര്‍ണ്ണ, ധൗലഗിരി, കാഞ്ചന്‍ജംഗ, ലോട്സെ, മകാലു, മൗണ്ട് എവറസ്റ്റ്, നംഗ പര്‍വത് എന്നീ പര്‍വതങ്ങള്‍ ഏഴു മാസത്തെ കാലയളവിനുള്ളില്‍ കീഴടക്കുക എന്നത് അത്ര എളുപ്പമല്ല. തന്നെക്കൊണ്ട് ഈ യജ്ഞം പൂര്‍ത്തിയാക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നുവെങ്കിലും സാന്പത്തികം എന്നത് വല്ലാത്ത കടന്പയായി നിര്‍മലിന് തോന്നി. സ്പോണ്‍സര്‍മാരെ കിട്ടിയാലേ രക്ഷയുള്ളൂ എന്ന അവസ്ഥ. നാലു മാസത്തോളം സാന്പത്തിക സമാഹരണത്തിനായി പ്രയത്നിച്ചു. പുലര്‍ച്ചെ നാലിന് എഴുന്നേല്ക്കും. ഇന്‍സ്റ്റഗ്രാമിലെ അധ്വാനത്തിനു ശേഷം ലണ്ടനിലേക്ക് ട്രെയിനില്‍ രാവിലെ ഏഴോടെ യാത്ര. പലരുമായും മൂന്നും നാലും മണിക്കൂറുകള്‍ വരെ നീളുന്ന ചര്‍ച്ചകള്‍. രാത്രി ഏഴു കഴിയും തിരികെ വീട്ടിലെത്താന്‍. അര്‍ധരാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പും ഇ മെയില്‍ അയയ്ക്കലും മറ്റും.... തോല്ക്കാന് മനസ്സില്ലാത്തവന് മുന്നില്‍ വഴികളെല്ലാം ഒടുവില്‍ തെളിഞ്ഞു.
ഏപ്രില്‍ 23 ന് അന്നപൂര്‍ണ്ണ കീഴടക്കിയ നിര്‍മല്‍ നിംസ് പുര്‍ജ ഒക്ടോബര്‍ 29 ന് ശിശാപാംഗ്മ (8013 മീറ്റര്‍ )യുടെ മുകളില്‍ വിജയശ്രീലാളിതനായി നിലയുറപ്പിച്ചു. ഒക്ടോബര്‍ മാസത്തിലെ ഒരാഴ്ചയ്ക്കിടയിലാണ് ടിബറ്റിലെ ചോ ഒയുവും നേപ്പാളിലെ മനാസ്ലുവും തുടര്‍ന്ന് ടിബറ്റിലെ ശിശാപാംഗ്മയും ഈ മനുഷ്യന് അനായാസമായി കീഴടക്കി പുതുചരിത്രം രചിച്ചത്.
നിര്‍മലിന്റെ സംഘം തങ്ങളുടെ ഉദ്യമത്തിനിടയില്‍ ചില പര്‍വതാരോഹകരെ രക്ഷിക്കുകയും ചെയ്തു. ആറു മാസവും ആറു ദിവസവും കൊണ്ട് പ്രോജക്ട് പോസിബിള്‍ ഭംഗിയായി സാക്ഷാത്കരിച്ച നിര്‍മല്‍ നിംസ് പുര്‍ജയുടെ പേരില്‍ വീണ്ടും റെക്കോര്‍ഡുകള്‍ കുറിക്കപ്പെട്ടു. സാധാരണ നിലയില്‍ കുറഞ്ഞത് രണ്ടു മാസം കൊണ്ട് പലരും പൂര്‍ത്തിയാക്കിയ പര്‍വതാരോഹണമാണ് വിരലിലെണ്ണാവുന്ന നാളുകള്‍ക്കുള്ളില്‍ നിര്‍മല്‍ നിര്‍വഹിച്ചത്.
ഗിരീഷ് പരുത്തിമഠം