
അർജുൻ അശോകനെ നായകനാക്കി അച്യുത് വിനായക് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം ത്രിശങ്കുവിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ജയേഷ് മോഹൻ, അജ്മൽ സാബു എന്നിവർ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിർവഹിക്കുന്നു.
സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു എന്നിവരും ചിത്രത്തിലുണ്ട്. സഞ്ജയ് റൗത്രേ, സരിത പാട്ടീൽ, വിഷ്ണു ശ്യാമപ്രസാദ്, ഗായത്രി എം. എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.