പി.സി. സിറിയക്
ആദ്യമായി പാംപ്ലാനി പിതാവിന് അഭിനന്ദനം! എന്തിനെന്നോ? ബിജെപിക്കു മുന്പിലേക്ക് എറിഞ്ഞുകൊടുത്ത ആ വെല്ലുവിളിക്ക്! ഒരുമുഴം മുന്പേയാണ് അദ്ദേഹത്തിന്റെ ഏറ്. പക്ഷേ, പാർട്ടിക്ക് ഒരിക്കലും വറ്റാത്ത പാൽ നൽകുന്ന സ്ഥിരം കറവപ്പശുവായ ടയർ വ്യവസായത്തെ കോപാകുലമാക്കുന്ന ഈ ‘കടുംകൈ’ ചെയ്യാൻ ബിജെപിക്ക് എളുപ്പമല്ല. അതേസമയം, കേന്ദ്രമന്ത്രിസഭയിൽ തനിക്കു നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാൻ, കേരളത്തിൽ ബിജെപിയുടെ ‘പ്രഭാരി’എന്ന നിരീക്ഷകസ്ഥാനം മാത്രം വഹിക്കുന്ന ജാവദേക്കർക്ക് ഇവിടെനിന്ന് ഒരു ലോക്സഭാ സീറ്റ് നേടിയെടുത്തേ തീരൂ. ആർച്ച്ബിഷപ് മാർ പാംപ്ലാനി വച്ചുനീട്ടുന്ന പഴം ബിജെപിക്ക് കയ്ച്ചിട്ട് ഇറക്കാനും പറ്റുന്നില്ല, മധുരിച്ചിട്ട് തുപ്പാനും വയ്യ! വാസ്തവത്തിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾതൊട്ടു തുടങ്ങിയതാണ് റബർ കർഷകരുടെ കഷ്ടകാലം. 2013ൽ ഇന്ത്യയിൽ സ്വാഭാവിക റബറിന്റെ ഉത്പാദനം 9,75,000 ടൺ. അന്നത്തെ സാഹചര്യത്തിൽ വിലയും കിട്ടിയിരുന്നു. അന്നും ഇന്നും ലോകത്തിൽ ഏറ്റവും കൂടുതൽ റബർ വാങ്ങി ഉപയോഗിക്കുന്ന രാജ്യമാണ് ചൈന. വ്യാവസായികമാന്ദ്യം ചൈനയിലെത്തിയത് 2013ലായിരുന്നു. അതോടെ ചൈനയിലേക്കു കയറ്റി അയയ്ക്കാൻ സംഭരിച്ച റബർ മുഴുവൻ തായ്ലൻഡിലും ഇന്തോനേഷ്യയിലും കെട്ടിക്കിടന്നു. വാങ്ങാൻ ആളില്ല. അതോടെ വിലയിടിഞ്ഞു. ചരക്ക് മുഴുവൻ ക്രംബ് റബർ. പൂപ്പൽ പിടിച്ച ചിരട്ടപ്പാൽ ആഴ്ചയിലൊരിക്കൽ സംഭരിച്ചു ബ്ലോക്ക് റബറാക്കി വിപണിയിലെത്തിച്ചതാണ്. നമ്മുടെ ഇന്ത്യൻ ടയർ വ്യവസായികൾ കുറഞ്ഞ വിലയ്ക്ക് ഇത്തരം കുറഞ്ഞ ചരക്ക് വാങ്ങി നാട്ടിലെത്തിച്ചു.
ഇറക്കുമതിച്ചരക്ക് സംഭരിച്ച ടയർ വ്യവസായികൾ നമ്മുടെ വിപണിയിൽനിന്നു മാറിനിന്ന് റബറിന്റെ വിലയിടിച്ചു. നമ്മുടെ കർഷകൻ ഉത്പാദിപ്പിക്കുന്ന നല്ല ഗുണനിലവാരമുള്ള റബർഷീറ്റ്, വ്യവസായി പറഞ്ഞ വിലയ്ക്കു വിൽക്കാൻ നിർബന്ധിതനായി. നമ്മുടെ ഷീറ്റും ഇറക്കുമതി ചെയ്ത മോശം റബറുംകൂടി മിക്സ് ചെയ്ത് റബർ മിശ്രിതമുണ്ടാക്കി അവർ ടയർ ഉത്പാദിപ്പിച്ചു. കുറഞ്ഞ വിലയ്ക്ക് റബർ നേടിയെടുത്തെങ്കിലും ടയറിന്റെ വില മാത്രം ഇഷ്ടംപോലെ ഉയർത്തി. അവർക്ക് റിക്കാർഡ് ലാഭവും കന്പനികളുടെ ഷെയർ വിലയിൽ വൻ കയറ്റവും!
റബർ വിപ്ലവം
ഇറക്കുമതി റബറിന്റെ അതിപ്രസരം കാരണം റബർവില കുറഞ്ഞതോടെ പലരും നഷ്ടം ഒഴിവാക്കാനായി ടാപ്പിംഗ് നിർത്താൻ നിർബന്ധിതരായി. അങ്ങനെയാണ് 2013ൽ 9.75 ലക്ഷം ടൺ ആയിരുന്ന റബർ ഉത്പാദനം 2015 ആയപ്പോഴേക്കും വെറും 5 ലക്ഷം ടൺ മാത്രമായി കുറഞ്ഞത്! 75 കൊല്ലം മുന്പ് സ്വാതന്ത്ര്യം കിട്ടിയപ്പോൾ നമ്മുടെ റബർ ഉത്പാദനം വെറും 15,000 ടൺ മാത്രമായിരുന്നു. മാറിമാറി വന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുഭാവപൂർവമായ നിലപാടുകളും റബർ ബോർഡിന്റെ കർഷകാഭിമുഖ്യ നയങ്ങളും ഇവിടെ റബർകൃഷി വികസനത്തിന് യോജിച്ച അന്തരീക്ഷം സൃഷ്ടിച്ചു. നമ്മുടെ അധ്വാനശീലരായ കർഷകജനത ഈ അനുകൂല അന്തരീക്ഷത്തെ പ്രയോജനപ്പെടുത്താൻ പ്രവർത്തിച്ചു. RRII 105 എന്ന അത്യുത്പാദനശേഷിയുള്ള റബറിനം കേരളത്തിൽ ഒരു റബർ വിപ്ലവംതന്നെ കൊണ്ടുവന്നു. അതോടൊപ്പം റബർ ഉത്പാദക സംഘങ്ങളുടെ വരവ്, കർഷകർക്കു ന്യായവില ഉറപ്പാക്കാൻവേണ്ടി ഇറക്കുമതി നിയന്ത്രിച്ചുനിർത്താൻ റബർ ബോർഡിനു കഴിഞ്ഞത്, തുടങ്ങിയ ഘടകങ്ങളെല്ലാം ചേർന്നാണ് നമ്മുടെ റബർ ഉത്പാദനം ആണ്ടുതോറും കൃത്യമായി ഉയർന്ന് 2013ൽ 9.75 ലക്ഷം ടണ്ണിലെത്തിയത്.
അതേസമയം, റബർ കൃഷി വികസനത്തോടൊപ്പം റബർ ഉത്പന്ന നിർമാണ വ്യവസായം - ടയർ വ്യവസായം ഉൾപ്പെടെ വളരാനും റബർ ബോർഡ് ശ്രദ്ധിച്ചു. ഇതിനുവേണ്ടി വ്യവസായികൾക്കാവശ്യമായത്ര റബർ ഇറക്കുമതി ചെയ്യാൻ അനുവാദം കൊടുക്കാനും റബർബോർഡ് മടിച്ചില്ല. അങ്ങനെ റബർ കൃഷിയും റബർ വ്യവസായവും മത്സരിച്ചു വളർച്ച പ്രാപിക്കുകയായിരുന്നു, 2013 വരെ.
2013നു ശേഷമുണ്ടായ ഇറക്കുമതിയുടെ അതിപ്രസരവും അതുണ്ടാക്കിയ വിലയിടിവും കർഷകരെ നിരാശരാക്കി. മുന്പ് ഇതുപോലെ വിലയിടിഞ്ഞാൽ റബർ, ന്യായവിലയ്ക്ക് കർഷകരിൽനിന്നു വാങ്ങി സംഭരിച്ച് വിപണിവില ഉയർത്താൻ കേന്ദ്രസർക്കാരും റബർ ബോർഡും നടപടിയെടുത്തിരുന്നു. ഇത്തവണ വിപണിയിൽ ഇടപെടൽ ഉണ്ടായില്ല. ഇതോടെ ടാപ്പർക്ക് കൂലികൊടുത്തുകഴിഞ്ഞ് ഒന്നും മിച്ചമില്ലാത്ത സാഹചര്യത്തിൽ മറ്റു വരുമാനമാർഗങ്ങളുള്ള കർഷകർ ടാപ്പിംഗ് നിർത്തിവച്ചു. അങ്ങനെയാണ് റബർ ഉത്പാദനം അഞ്ച് ലക്ഷം ടണ്ണായി കുറയാനിടയായത്.
സംരക്ഷണച്ചുങ്കം
ലോകവാണിജ്യകരാർ വ്യവസ്ഥകളനുസരിച്ച് ഇറക്കുമതിയുടെ അളവ് നമുക്ക് നിയന്ത്രിക്കാനാകില്ല. പക്ഷേ, ഇറക്കുമതി അധികമായിത്തീർന്ന് ഏതെങ്കിലും ഉത്പന്നത്തിന്റെ ആഭ്യന്തര ഉത്പാദനം കുറഞ്ഞുപോയാൽ ആ ഉത്പാദനനഷ്ടം വീണ്ടെടുത്ത്, ആഭ്യന്തര ഉത്പാദനം പഴയ നിലയിൽ എത്തിക്കാനായി ഇറക്കുമതി നിയന്ത്രിക്കാൻ മറ്റൊരു മാർഗം ലോകവാണിജ്യക്കരാറിലുണ്ട്. അധികച്ചുങ്കം ചുമത്തി ഇറക്കുമതി റബർ ചെലവേറിയതായിത്തീർത്ത്, അതിന്റെ അളവ് നിയന്ത്രിക്കാൻ അംഗരാജ്യങ്ങൾക്ക് അധികാരമുണ്ട് - സംരക്ഷണച്ചുങ്കം ചുമത്തൽ.
ഈ വ്യവസ്ഥയുടെ വെളിച്ചത്തിൽ ഇറക്കുമതി റബറിന്മേൽ അധികച്ചുങ്കം ചുമത്താനായി നമ്മുടെ ചെറുകിട കർഷകർക്കായി, റബർ കർഷക സംരക്ഷണസമിതി, റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ ഫെഡറേഷൻ എന്നിവയുടെ പേരിൽ നാം വിശദമായ അപേക്ഷകൾ 2015 മുതൽ കൊടുത്തുതുടങ്ങിയിരുന്നു. പക്ഷേ, ബിജെപി നേതൃത്വത്തിന്റെ നിലപാട് അനുകൂലമായിരുന്നില്ല. ഓരോ മുടന്തൻ ന്യായങ്ങളും ചോദ്യങ്ങളും ഉന്നയിച്ച് തീരുമാനമെടുക്കാതെ കാലം കഴിച്ചു. വർഗീയാടിസ്ഥാനത്തിലുള്ള ചില കണക്കുകൂട്ടലുകൾ അനുകൂലമായ തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് അവരെ പിന്തിരിപ്പിച്ചു. കേരളത്തിലെ റബർ കർഷകർക്കു സബ്സിഡിയും മറ്റാനുകൂല്യങ്ങളും നിഷേധിച്ചുകൊണ്ട് വളരെ കുറഞ്ഞ കൂലി മാത്രമുള്ള വടക്കുകിഴക്കൻ ഇന്ത്യയിൽ എല്ലാവിധ സഹായങ്ങളും സബ്സിഡിയും വാരിക്കോരി നൽകുന്ന നയമായിരുന്നു അവർ കൈക്കൊണ്ടത്. 2015ൽ അഞ്ചുലക്ഷം ടണ്ണായി കുറഞ്ഞ ഉത്പാദനം, റബർ ബോർഡിന്റെ തീവ്രപരിശ്രമങ്ങളുണ്ടായിട്ടും ഇന്ന് ആറ് ലക്ഷം ടണ്ണിലെത്തി നിൽക്കുന്നതിന്റെ കാരണം വ്യക്തമാണ്.
റബർവില ഉയർത്താൻ കഴിയും
റബർവില ഉയർത്താനായി കേന്ദ്രസർക്കാരിന് മൂന്നു വിധത്തിലുള്ള ഇടപെടലുകൾ നടത്താൻ കഴിയും. ഒന്ന്, ഇറക്കുമതിച്ചുങ്കം ഉയർത്തി, ഇറക്കുമതി ചെയ്യുന്ന റബർ ചെലവേറിയതാക്കിത്തീർത്ത്, ഇറക്കുമതിയുടെ അളവു നിയന്ത്രിച്ച് ആഭ്യന്തരവിപണിയിലെ റബർവില ഉയരാൻ സാഹചര്യമൊരുക്കുക. രണ്ട്, റബർ ആക്ടിൽ നിലവിലുള്ള വ്യവസ്ഥകളനുസരിച്ച് റബറിന് ഒരു ന്യായവില നിർണയിച്ച് വിപണിവില കുറയുന്പോൾ സർക്കാർ നിശ്ചയിച്ച ന്യായവിലയ്ക്ക് കർഷകരുടെ റബർ വാങ്ങി സംഭരിക്കുക. ഇത്തരം റബർ സംഭരണം മുന്പ് ഇവിടെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. മൂന്ന്, ഉയർന്ന ഗുണനിലവാരമുള്ള നമ്മുടെ റബർഷീറ്റും ലാറ്റക്സുമെല്ലാം സർക്കാരിന്റെ സബ്സിഡിയോടെ കയറ്റുമതി ചെയ്ത് നമ്മുടെ വിപണിയിൽനിന്നു കറേയധികം റബർ നീക്കം ചെയ്ത്, ഇവിടെ ഡിമാൻഡുയർത്തി വില ഉയരാൻ അനുവദിക്കുക.
ഇതിൽ നടപ്പാക്കാൻ ഏറ്റവുമെളുപ്പം ആദ്യത്തെ കാര്യമായ സംരക്ഷണച്ചുങ്കമാണ്. കുറേനാൾ മുന്പ് നമ്മുടെ ടയർ വ്യവസായികൾ കേന്ദ്രസർക്കാരിനെ സമീപിച്ചു. “ചൈനയിൽനിന്നു ടയർ ഇറക്കുമതി ചെയ്യുന്നു. കുറഞ്ഞ വിലയ്ക്ക് അവർ ഇവിടെ നമ്മുടെ വിപണിയിൽ ടയർ വിൽക്കും. ഞങ്ങളുടെ ലാഭം കുറഞ്ഞുപോകും. ഞങ്ങളെ രക്ഷിക്കണം.’’രണ്ടാഴ്ചയ്ക്കകം കേന്ദ്രസർക്കാർ ചൈനീസ് ടയറിന്റെ ഇറക്കുമതിച്ചുങ്കം ഇരട്ടിയാക്കി നമ്മുടെ ടയർ കന്പനിക്കാരെ സന്തുഷ്ടരാക്കി.
അതുപോലെ, നാലഞ്ചുകൊല്ലം മുന്പ് ഇന്ത്യയിലെ കൃത്രിമ റബർ നിർമാതാക്കൾ (പ്രധാനമായി റിലയൻസ് ഗ്രൂപ്പ്) സർക്കാരിനെ സമീപിച്ചു. ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കൃത്രിമ റബർ കുറഞ്ഞവിലയ്ക്ക് ഇവിടെ വിൽക്കും. അതോടെ ഞങ്ങളുടെ ലാഭം കുറയും. ഉടൻതന്നെ കേന്ദ്രസർക്കാർ കൃത്രിമ റബറിന്റെ ഇറക്കുമതിച്ചുങ്കം ഉയർത്തി റിലയൻസിനെയും കൂട്ടരെയും പ്രസാദിപ്പിച്ചു.
കേന്ദ്രസർക്കാരിന്റെ ഈ തെറ്റായ നിലപാടുകളിലേക്ക് അവരെ നയിച്ച വസ്തുതകൾ എന്തെല്ലാം? റബർ കൃഷിക്കാർ മുഴുവൻ ക്രിസ്ത്യാനികളാണ് എന്ന തെറ്റിദ്ധാരണ. വാസ്തവത്തിൽ ലക്ഷക്കണക്കിനു ഹിന്ദുക്കളും മുസ്ലിംകളും റബർകൃഷി ചെയ്യുന്നുണ്ട്. ഈ സത്യം മനസിലാക്കി ഇറക്കുമതിച്ചുങ്കം ഉയർത്താൻ കേന്ദ്രസർക്കാർ തയാറായാൽ എല്ലാ മതക്കാരും ഉൾപ്പെടുന്ന റബർ കർഷക സമൂഹം മുഴുവൻ കേന്ദ്രം ഭരിക്കുന്ന ബിജെപിയോടു നന്ദിയുള്ളവരായിരിക്കും. കേരളത്തിലെ ചെറുകിട റബർ കർഷകന്റെ വോട്ട് നേടി ഇവിടെ ഒന്നോ രണ്ടോ ലോക്സഭാ സീറ്റ് ലഭിച്ചിട്ട് എന്തുകാര്യം? മറുവശത്ത് പാർട്ടിക്ക് ഭാരിച്ച സംഭാവനകൾ എത്തിച്ചുനൽകുന്ന ടയർ കന്പനികളെ വെറുപ്പിക്കുന്നത് ബുദ്ധിയാണോ? കൂടാതെ, വളരെക്കൂടുതൽ ലോക്സഭാ സീറ്റുകളുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വോട്ട് കീശയിലാക്കാനുള്ള ഫലപ്രദമായ ഫോർമുലകൾ തയാറാക്കി തെളിയിച്ചിട്ടുള്ള പാർട്ടി, കേരളത്തിൽ നടപ്പാക്കാനാകുമെന്ന് ഉറപ്പില്ലാത്ത വാഗ്ദാനത്തിന്റെ പേരിൽ സ്ഥിരം കറവപ്പശുവായ ടയർ വ്യവസായത്തെ ഉപേക്ഷിക്കാൻ തയാറാകില്ല. അപ്പോൾ ആർച്ച്ബിഷപ് മാർ പാംപ്ലാനി എറിയുന്ന കല്ലിൽ മാന്പഴം വീഴാനുള്ള സാധ്യത കാണുന്നില്ല. പക്ഷേ, റബർ കർഷകരുടെ പ്രശ്നം സംസ്ഥാന അളവിലെങ്കിലും ഒരു വലിയ ചർച്ചാവിഷയമാക്കിയെടുത്ത് പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പൊതുജനസമക്ഷം അവതരിപ്പിക്കാൻ കാരണഭൂതനായി എന്നതിൽ നമുക്ക് പാംപ്ലാനി പിതാവിനോടു നന്ദിപറയാം.