മെൽബണ്‍: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിലേക്ക് ജഗജീവ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ, കോളേജ് വിദ്യാഭ്യാസ കാലം മുതൽ പുരോഗമന വിദ്യാർഥി പ്രസ്ഥാനം കെട്ടിപെടുക്കുന്നതിലും, അതിന്റെ നേതൃനിരയിലും പ്രവർത്തിച്ച ജഗജീവ് പിന്നീട് അധ്യാപക സംഘടനാ നേതൃത്വത്തിലും, ഇടതുപക്ഷ സംഘടന പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായി.
പ്രവാസിയായശേഷം കഴിഞ്ഞ 17 വർഷക്കാലമായി ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും, സാംസ്കാരിക പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിച്ചുവരുന്നു. നവോദയ ബ്രിസ്ബെയിന്റെ പ്രസിഡന്റായും സെൻട്രൽ കമ്മിറ്റി അംഗവുമായും പ്രവർത്തിച്ച അദ്ദേഹം Ipswich Malayalee Association ന്റെ പ്രസിഡന്റായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജ്വാല കൾച്ചറൽ ആൻറ് ചാരിറ്റി ഓർഗനൈസേഷന്റെ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസി മലയാളികൾക്കിടയിൽ നടത്തിയിട്ടുള്ള സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളുടെ ഒരു അംഗീകാരം കൂടിയായാണ് കേരള സർക്കാർ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.