+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​ക്കു പു​ര​സ്കാ​രം

പെ​ന്‍റി​ത്ത്: മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​യ്ക്ക് ന്യൂ​സൗ​ത്ത് വെ​യി​ൽ​സ് നീ​പ്പി​യ​ണ്‍ ബ്ലൂ ​മൗ​ണ്ട​ൻ ഡി​സ്ട്രി​ക്റ്റ് ഹോ​സ്പി​റ്റ​ലി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ന​ഴ്സ് എ​ന്ന പു​ര​സ്കാ​
മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​ക്കു പു​ര​സ്കാ​രം
പെ​ന്‍റി​ത്ത്: മ​ല​യാ​ളി ന​ഴ്സ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​യ്ക്ക് ന്യൂ​സൗ​ത്ത് വെ​യി​ൽ​സ് നീ​പ്പി​യ​ണ്‍ ബ്ലൂ ​മൗ​ണ്ട​ൻ ഡി​സ്ട്രി​ക്റ്റ് ഹോ​സ്പി​റ്റ​ലി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ന​ഴ്സ് എ​ന്ന പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ത്തി​ൽ​പ്പ​രം ന​ഴ്സു​മാ​ർ ജോ​ലി ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ഈ ​അം​ഗീ​കാ​രം മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു മു​ഴു​വ​ൻ അ​ഭി​മാ​ന​മാ​ണ്.

കോ​ട്ട​യം പ​രു​ന്തും​പാ​റ പ​രേ​ത​നാ​യ ചാ​ണ്ടി മൂ​ല​യി​ൽ, ആ​ലീ​സ് മൂ​ല​യി​ൽ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി. ഇം​ഗ്ല​ണ്ടി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷ​മാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ​ത്. നീ​പ്പി​യ​ണ്‍ ഹോ​സ്പി​റ്റ​ലി​ന്‍റെ ന്യൂ​റോ​ള​ജി വാ​ർ​ഡി​ൽ ജോ​ലി ചെ​യ്യു​ന്ന സ്റ്റി​ൽ ജോ​മോ​ൻ ചാ​ണ്ടി​യു​ടെ കോ​വി​ഡ് സ​മ​യ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​വാ​ർ​ഡ് നി​ർ​ണ​യ സ​മി​തി പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു.

നീ​പ്പ​യ​ണ്‍ ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​ത്യേ​ക അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ഓ​ഫ് ന​ഴ്സിം​ഗ് കാ​ത​ലി​ൽ ഗാ​റി​ഡ്ജ് പു​ര​സ്കാ​രം ന​ൽ​കി. ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ബ്രെ​റ്റ് വി​ല്യം​സ് സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ജോ​ഗേ​ഷ് കാ​ണ​ക്കാ​ലി​ൽ