മെൽബണ്‍: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിലെ പെസഹാ ത്രിദിന തിരുക്കർമ്മങ്ങളിൽ ബിഷപ്പ് ബോസ്കോ പുത്തൂർ, ഫാ. ജോസി കിഴക്കേത്തലയ്ക്കൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. പെസഹാ വ്യാഴാഴ്ച വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന തിരുക്കർമ്മങ്ങളിൽ റിസർവോ സെന്റ് സ്റ്റീഫൻസ് ദേവാലയത്തിൽ ബോസ്കോ പുത്തൂർ പിതാവും റോക്സ്ബർഗ് പാർക്ക് ഗുഡ് സമരിറ്റൻ ദേവാലയത്തിൽ ഫാ. ജോസി കിഴക്കേത്തലയ്ക്കലും നേതൃത്വം നൽകും.
ദുഃഖ വെള്ളിയാഴ്ചയിലെ തിരുക്കർമ്മങ്ങൾ റോക്സ്ബർഗ് പാർക്ക് ഗുഡ് സമരിറ്റൻ ദേവാലയത്തിനു മുൻപിലുള്ള ഗ്രൗണ്ടിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10ന്് ആരംഭിക്കുന്ന തിരുക്കർമ്മങ്ങളിൽ ബിഷപ്പ് ബോസ്കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും. ഈസ്റ്റർ നൈറ്റ് വിജിൽ തിരുക്കർമ്മങ്ങൾ ശനിയാഴ്ച വൈകുന്നേരം ഏഴിന് റിസർവോ സെന്റ് സ്റ്റീഫൻസ് ദേവാലയത്തിലും ഗുഡ് സമരിറ്റൻ ദേവാലയത്തിലും ആരംഭിക്കും.
ഞായറാഴ്ച രാവിലെ 10ന് സെന്റ് സ്റ്റീഫൻസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയുണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്താണ് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കേണ്ടത്. പെസഹാ വ്യാഴാഴ്ചയിലെയും ശനിയാഴ്ചയിലെയും റിസർവോ ദേവാലയത്തിൽ നിന്നുള്ള തിരുക്കർമ്മങ്ങളുടെ ലൈവ് സ്ട്രീമിംഗ് കത്തീഡ്രൽ ഇടവകയുടെ ഫേസ്ബുക്ക് പേജിലും യുട്യുബിലും ഉണ്ടായിരിക്കും. കൈക്കാരന്മാരായ ആന്റോ തോമസ്, ക്ലീറ്റസ് ചാക്കോ, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ