
ഓഫ് റോഡ് ഡ്രൈവിംഗിൽ ആകൃഷ്ടരായ പെൺകുട്ടികളുടെ കഥ പറയുന്ന പുതിയ ചിത്രമാണ് സീറോ എട്ട്. ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രം ഷാഫി എസ്.എസ്. ആണ് സംവിധാനം ചെയ്യുന്നത്.
ഷെഹ്ന മൂവീസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ സെപ്റ്റംബർ 14-ന് ആരംഭിക്കും. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.
ബൈജു സന്തോഷും ജാഫർ ഇടുക്കിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ അപർണ ജയശ്രീ, റാന്ദനാ ജയമോദ് എന്നിവർ നായികമാരായി എത്തുന്നു.
നന്ദു, സാജൻ പള്ളുരുത്തി, ടോണി, അരിസ്റ്റോ സുരേഷ്, ജയകുമാർ (തട്ടീം മുട്ടീം), കലാഭവൻ ഹനീഫ്, സാജു കൊടിയൻ, ജീജാ സുരേന്ദ്രൻ, ഷിബു ലാബൻ, സിനി ഗണേഷ്, പ്രജുഷ, കാഷ്മീരാ സുജീഷ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
അനീഷ് ചന്ദ്രയുടെ വരികൾക്ക് പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ഡെന്നിസ് ജോസഫ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - സോണി സുകുമാരൻ. എഡിറ്റിംഗ്- പ്രബുദ്ധ് ബി. കലാസംവിധാനം - മനു എസ്.പാൽ. പ്രൊഡക്ഷൻ കൺട്രോളർ-എൻ.ആർ.ശിവൻ. വാഴൂർ ജോസ്.