എല്ലാ വർഷത്തേതുമെന്ന പോലെ ഇത്തവണയും മമ്മൂട്ടിയുടെ പിറന്നാളിന് ആരാധകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ഒത്തുകൂടിയിരുന്നു.
ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം മമ്മൂട്ടി ആരാധകരെ കാണാൻ വീടിനു മുകളിലത്തെ നിലയിൽ എത്തുകയും ചെയ്തു. ദുൽഖറും അദ്ദേഹത്തിനൊപ്പം ആരാധകരെ കാണാനായി എത്തിയിരുന്നു.
കൈവീശി ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങിയാണ് മമ്മൂട്ടി തിരികെ പോയത്. ആരാധകരെ കൈ വീശി കാണിച്ച മമ്മൂട്ടി തിരികെ പോകുന്ന സമയത്ത് ദുൽഖറും എത്തിയത് ആരാധകർക്ക് ഇരട്ടി സന്തോഷം നൽകി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
ഇപ്പോഴിതാ ഇതേ ദൃശ്യങ്ങൾ മമ്മൂട്ടിയുടെ വീട്ടിൽ നിന്നു കണ്ടാൽ എങ്ങനെ ഇരിക്കും. ആ അപൂർവ നിമിഷങ്ങളാണ് ദുൽഖറിന്റെ അടുത്ത സുഹൃത്തും ഫൊട്ടോഗ്രാഫറുമായ ഷാനി ഷകി പകർത്തിയത്.
മമ്മൂട്ടി വീട്ടിനകത്തുനിന്നും പുറത്തേക്ക് വരുന്നതും പിന്നീട് ഗേറ്റിനു പുറത്തു നിൽക്കുന്ന ആരാധകരെ കൈ വീശി കാണിക്കുന്നതുമായ ദൃശ്യങ്ങളാണ് ഷാനി ഫോണില്‍ പകർത്തിയത്.
വീടിനുള്ളിൽ നിന്നും ആരാധകരെ അഭിവാദ്യം ചെയുന്ന മെഗാസ്റ്റാർ; വീഡിയോ
02:17 PM Sep 08, 2023 | Deepika.com