മഹാലക്ഷ്മിയുടെ ചിത്രങ്ങൾ പങ്കുവച്ച് ശ്രീകൃഷ്ണജയന്തി ആശംസകളുമായി നടി കാവ്യ മാധവൻ. കാവ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്.
മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തുവച്ചൊരു കൊളാഷ് വീഡിയോയ്ക്കൊപ്പമാണ് ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്നത്.
കൃഷ്ണവേഷം കെട്ടിയ മഹാലക്ഷ്മിയെ വീഡിയോയിൽ കാണാം. മൂന്ന് വർഷങ്ങൾക്കു മുമ്പെടുത്ത മകളുടെ ചിത്രമാണ് കാവ്യ പങ്കുവെച്ചത്. സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനൂപ് ഉപാസനയാണ് ചിത്രങ്ങൾ പകർത്തിയത്.
2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.