എ​നി​ക്ക്‌ നി​ങ്ങ​ളാ​യി​മാ​റ​ണം, എ​പ്പോ​ഴും; മ​മ്മൂ​ട്ടി​യ്ക്ക് ദു​ൽ​ഖ​റി​ന്‍റെ ആ​ശം​സ

03:17 PM Sep 07, 2023 | Deepika.com

ന​ട​ൻ മ​മ്മൂ​ട്ടി​ക്ക്‌ പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന്‌ മ​ക​നും ന​ട​നു​മാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്‌ ദു​ൽ​ഖ​ർ ആ​ശം​സ നേ​ർ​ന്ന​ത്.

എ​ല്ലാ​യ്‌​പ്പോ​ഴും പി​താ​വി​നെ​പ്പോ​ലെ ആ​കാ​നാ​ണ്‌ ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും എ​ന്നെ​ങ്കി​ലും ഒ​രു ദി​വ​സം പി​താ​വി​ന്‍റെ പ​കു​തി​യെ​ങ്കി​ലും ആ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ദു​ൽ​ഖ​ർ കു​റി​ച്ചു.



ഞാ​ൻ ഒ​രു കു​ട്ടി ആ​യി​രു​ന്ന​പ്പോ​ൾ വ​ലു​താ​കു​മ്പോ​ൾ താ​ങ്ക​ളെ​പ്പോ​ലെ​യൊ​രു മ​നു​ഷ്യ​നാ​കാ​ൻ ആ​ഗ്ര​ഹി​ച്ചു. ഞാ​ൻ ആ​ദ്യ​മാ​യി കാ​മ​റ​യ്ക്ക് മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ അ​ങ്ങ​യെ​പ്പോ​ലെ ഒ​രു ന​ട​ൻ ആ​കാ​ൻ ആ​ഗ്ര​ഹി​ച്ചു.



ഒ​രു പി​താ​വാ​യ​പ്പോ​ൾ ഞാ​ൻ ആ​കാ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ല്ലാം നി​ങ്ങ​ളാ​യി​രു​ന്നു. ഒ​രു ദി​വ​സം ഞാ​ൻ നി​ങ്ങ​ളു​ടെ പ​കു​തി​യെ​ങ്കി​ലും ആ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു!. ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ജ​ന്മ​ദി​നം ആ​ശം​സി​ക്കു​ന്നു. വീ​ണ്ടും വി​സ്‌​മ​യി​പ്പി​ക്കു​ക​യും വി​നോ​ദി​പ്പി​ക്കു​ക​യും പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്‌​തു​കൊ​ണ്ടി​രി​ക്കു​ക. ദു​ൽ​ഖ​ർ കു​റി​ച്ചു.

മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളും കു​റി​പ്പി​നൊ​പ്പം ദു​ൽ​ഖ​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ആ​രാ​ധ​ക​ര​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് മ​മ്മൂ​ട്ടി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി എ​ത്തു​ന്ന​ത്.