നടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മകനും നടനുമായ ദുൽഖർ സൽമാൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് ദുൽഖർ ആശംസ നേർന്നത്.
എല്ലായ്പ്പോഴും പിതാവിനെപ്പോലെ ആകാനാണ് തന്റെ ആഗ്രഹമെന്നും എന്നെങ്കിലും ഒരു ദിവസം പിതാവിന്റെ പകുതിയെങ്കിലും ആകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദുൽഖർ കുറിച്ചു.
ഞാൻ ഒരു കുട്ടി ആയിരുന്നപ്പോൾ വലുതാകുമ്പോൾ താങ്കളെപ്പോലെയൊരു മനുഷ്യനാകാൻ ആഗ്രഹിച്ചു. ഞാൻ ആദ്യമായി കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ അങ്ങയെപ്പോലെ ഒരു നടൻ ആകാൻ ആഗ്രഹിച്ചു.
ഒരു പിതാവായപ്പോൾ ഞാൻ ആകാൻ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു. ഒരു ദിവസം ഞാൻ നിങ്ങളുടെ പകുതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു!. ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. വീണ്ടും വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുക. ദുൽഖർ കുറിച്ചു.
മമ്മൂട്ടിക്കൊപ്പമുള്ള മനോഹര ചിത്രങ്ങളും കുറിപ്പിനൊപ്പം ദുൽഖർ പങ്കുവച്ചിട്ടുണ്ട്. ആരാധകരടക്കം നിരവധിപ്പേരാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.