ഫാമിലി പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന പെൻഷണറാണ്. ഭർത്താവിന്റെ മരണശേഷം സർക്കാർ സർവീസിൽ ജോലി ലഭിച്ചതാണ്. പെൻഷൻ മസ്റ്ററിംഗിന് ചെന്നപ്പോൾ നോണ്‍ മാര്യേജ് സർട്ടിഫിക്കറ്റ് ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്ക് 42 വയസുണ്ട്. ഞാൻ പുനർവിവാഹം കഴിച്ചിട്ടില്ല. അതിനാൽ നോണ്‍ മാര്യേജ് സർട്ടിഫിക്കറ്റ് ആരിൽനിന്നാണ് വാങ്ങി കൊടുക്കേണ്ടത്. അതോ സ്വയം സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകിയാലും മതിയോ?
പ്രസീത, കൂത്താട്ടുകുളം
ഫാമിലി പെൻഷൻ വാങ്ങുന്ന 60 വയസിൽ താഴെയുള്ള ജീവിത പങ്കാളിയും അല്ലെങ്കിൽ അവിവാഹിതയായ പെണ്മക്കളും (18നും 25നും ഇടയ്ക്കു പ്രായമുള്ളത്) വിവാഹം/ പുനർവിവാഹം കഴിച്ചിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ് പെൻഷണർ താമസിക്കുന്ന പ്രദേശത്തെ ഗസറ്റഡ് ഓഫീസറിൽനിന്നോ വില്ലേജ് ഓഫീസറിൽനിന്നോ വാങ്ങി പെൻഷൻ വിതരണ അതോറിറ്റിക്ക് / ട്രഷറി ഓഫീസർക്ക് നൽകേണ്ടതാണ്. എന്നാൽ 60 വയസ് കഴിഞ്ഞ ഫാമിലി പെൻഷണർമാർ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകിയാൽ മതി.