+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​റ​പു​ര​ണ്ട പ​ല്ലു​ക​ൾ, ഭീ​തി​യു​ണ​ർ​ത്തു​ന്ന ചി​രി, വി​ല്ല​നോ നാ​യ​ക​നോ; മ​മ്മൂ​ട്ടി​യു​ടെ ഭ്ര​മ​യു​ഗം ഫ​സ്റ്റ്ലു​ക്ക്

മ​മ്മൂ​ട്ടി നാ​യ​ക​നാ​ക്കി രാ​ഹു​ൽ സ​ദാ​ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഭ്ര​മ​യു​ഗം എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. മ​മ്മൂ​ട്ടി​യു​ടെ പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച
ക​റ​പു​ര​ണ്ട പ​ല്ലു​ക​ൾ, ഭീ​തി​യു​ണ​ർ​ത്തു​ന്ന ചി​രി, വി​ല്ല​നോ നാ​യ​ക​നോ; മ​മ്മൂ​ട്ടി​യു​ടെ ഭ്ര​മ​യു​ഗം ഫ​സ്റ്റ്ലു​ക്ക്

മ​മ്മൂ​ട്ടി നാ​യ​ക​നാ​ക്കി രാ​ഹു​ൽ സ​ദാ​ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഭ്ര​മ​യു​ഗം എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. മ​മ്മൂ​ട്ടി​യു​ടെ പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്.

മ​മ്മൂ​ട്ടി നാ​യ​ക​നാ​യാ​ണോ അ​തോ വി​ല്ല​നാ​യാ​ണോ ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത് എ​ന്ന ചോ​ദ്യം ഉ​ന്ന​യി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പോ​സ്റ്റ​ർ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​റ​പു​ര​ണ്ട പ​ല്ലു​ക​ളും ന​ര​ച്ച താ​ടി​യും മു​ടി​യും ഒ​പ്പം നി​ഗൂ​ഢ​ത നി​റ​ഞ്ഞ ചി​രി​യു​മു​ള്ള മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പോ​സ്റ്റ​റി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന ഹൊ​റ​ർ ചി​ത്ര​മാ​ണ് ഭ്ര​മ​യു​ഗം. നൈ​റ്റ് ഷി​ഫ്റ്റ് സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഞ​ങ്ങ​ളു​ടെ ആ​ദ്യ നി​ർ​മ്മാ​ണ​ത്തി​ൽ ഇ​തി​ഹാ​സ​താ​രം മ​മ്മൂ​ക്ക​യെ വ​രു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​വും ത്രി​ല്ലും ഉ​ണ്ട്. മ​മ്മൂ​ക്ക​യു​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ചി​ത്രം ഒ​രു ഗം​ഭീ​ര ച​ല​ച്ചി​ത്ര അ​നു​ഭ​വം സ​മ്മാ​നി​ക്കും.

പ്ര​ഗ​ത്ഭ​രാ​യ അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സം​വി​ധാ​യ​ക​ൻ രാ​ഹു​ൽ സൃ​ഷ്ടി​ച്ച ഒ​രു വ​ലി​യ ലോ​ക​മാ​ണ് ഭ്ര​മ​യു​ഗം. നി​ർ​മാ​താ​ക്ക​ളാ​യ ച​ക്ര​വ​ർ​ത്തി രാ​മ​ച​ന്ദ്ര​യും എ​സ്.ശ​ശി​കാ​ന്തും പ​റ​ഞ്ഞു.

അ​ർ​ജു​ൻ അ​ശോ​ക​ൻ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, അ​മ​ൽ​ദ ലി​സ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം: ഷെ​ഹ​നാ​ദ് ജ​ലാ​ൽ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: ജോ​തി​ഷ് ശ​ങ്ക​ർ, എ​ഡി​റ്റ​ർ: ഷ​ഫീ​ക്ക് മു​ഹ​മ്മ​ദ് അ​ലി, സം​ഗീ​തം: ക്രി​സ്റ്റോ സേ​വ്യ​ർ, സം​ഭാ​ഷ​ണ​ങ്ങ​ൾ: ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ്: റോ​ണ​ക്‌​സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം​സ് : മെ​ൽ​വി ജെ.

​നൈ​റ്റ് ഷി​ഫ്റ്റ് സ്റ്റു​ഡി​യോ​യും വൈ​നോ​ട്ട് സ്റ്റു​ഡി​യോ​യും അ​വ​ത​രി​പ്പി​ക്കു​ന്ന ഭ്ര​മ​യു​ഗം മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ഒ​രേ​സ​മ​യം റി​ലീ​സ് ചെ​യ്യും. പി​ആ​ർ​ഒ: ശ​ബ​രി.