+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്പ​ൻ പ്ര​തി​ര​ക​ര​ണ​വു​മാ​യി ഷാ​രു​ഖി​ന്‍റെ "ജ​വാ​ൻ'; ത​മി​ഴ്‌​നാ​ട്ടി​ലും കേ​ര​ള​ത്തി​ലു​മാ​യി 1001 സ്ക്രീ​നു​ക​ൾ

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ഷാ​രൂ​ഖ് ഖാ​ൻ​അ​റ്റ്ലീ ചി​ത്രം ജ​വാ​ന് വ​ൻ പ്ര​തി​ക​ര​ണം. അ​റ്റ്ലീ​യു​ടെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്രം ബ്ലോ​ക്ബ​സ്റ്റ​ർ അ​ടി​ക്കു​മെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റ
വ​ന്പ​ൻ പ്ര​തി​ര​ക​ര​ണ​വു​മാ​യി ഷാ​രു​ഖി​ന്‍റെ

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ഷാ​രൂ​ഖ് ഖാ​ൻ-​അ​റ്റ്ലീ ചി​ത്രം ജ​വാ​ന് വ​ൻ പ്ര​തി​ക​ര​ണം. അ​റ്റ്ലീ​യു​ടെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്രം ബ്ലോ​ക്ബ​സ്റ്റ​ർ അ​ടി​ക്കു​മെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഷോ ക​ഴി​ഞ്ഞി​റ​ങ്ങി​യ​വ​രു​ടെ പ്ര​തി​ക​ര​ണം.

വ​ന്പ​ൻ റി​ലീ​സാ​ണ് കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ഒ​രു​ക്കി​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ലും കേ​ര​ള​ത്തി​ലു​മാ​യി 718 സെ​ന്‍റ​റു​ക​ളി​ൽ 1001 സ്‌​ക്രീ​നു​ക​ളി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​രി​ക്കു​ന്ന​ത്. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് ചി​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ത​മി​ഴ്‌​നാ​ട്ടി​ൽ റെ​ഡ് ജ​യ​ന്‍റ് മൂ​വീ​സ് ഡി​സ്ട്രി​ബ്യു​ഷ​ൻ പാ​ർ​ട്ണ​ർ ആ​കു​മ്പോ​ൾ കേ​ര​ള​ത്തി​ൽ ഡ്രീം ​ബി​ഗ് ഫി​ലിം​സ് പാ​ർ​ട്ണ​റാ​കു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ൽ കൂ​ടി വി​ത​ര​ണ​ശൃം​ഖ​ല ആ​രം​ഭി​ക്കു​ന്ന ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ആ​ദ്യ കാ​ൽ​വ​യ്പ്പാ​ണ് ജ​വാ​ൻ.

ത​മി​ഴ്‌​നാ​ട്ടി​ൽ 450ല​ധി​കം സെ​ന്‍റ​റു​ക​ളി​ലാ​യി 650 സ്‌​ക്രീ​നു​ക​ളി​ൽ ചി​ത്രം എ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി, ത​മി​ഴ് പ​തി​പ്പു​ക​ളും ത​മി​ഴ്‌​നാ​ട്ടി​ലും കേ​ര​ള​ത്തി​ലും റി​ലീ​സ് ചെ​യ്യും. ഹി​ന്ദി പ​തി​പ്പി​ന്‍റെ കൂ​ടെ സ​ബ്ടൈ​റ്റി​ൽ ചേ​ർ​ക്കാ​നും ഞ​ങ്ങ​ൾ ശ്ര​മി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ 270 സെ​ന്‍റ​റു​ക​ളി​ലാ​യി 350 സ്‌​ക്രീ​നു​ക​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ഒ​രു ബോ​ളി​വു​ഡ് ചി​ത്രം കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും നേ​ടു​ന്ന ഏ​റ്റ​വു​മ​ധി​കം റി​ലീ​സ് സെ​ന്‍റ​റു​ക​ളും സ്‌​ക്രീ​നു​ക​ളും എ​ന്ന റി​ക്കാ​ർ​ഡാ​ണ് ജ​വാ​നി​ലൂ​ടെ നേ​ടു​ന്ന​ത്. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യു​സ​ർ കൃ​ഷ്‌​ണ​മൂ​ർ​ത്തി പ​റ​ഞ്ഞു.

വ​ലി​യ വി​ജ​യം നേ​ടി​യ പ​ഠാ​ന് ശേ​ഷം ഷാ​രു​ഖ് ഖാ​ന്‍ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ല്‍ ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ന​യ​ന്‍​താ​ര​യാ​ണ് നാ​യി​ക​യാ​കു​ന്ന​ത്. തെ​രി, മെ​ര്‍​സ​ല്‍, ബി​ഗി​ല്‍ തു​ട​ങ്ങി​യ സൂ​പ്പ​ര്‍​ഹി​റ്റ് ത​മി​ഴ് സി​നി​മ​ക​ള്‍ ഒ​രു​ക്കി​യ സം​വി​ധാ​യ​ക​ന്‍ അ​റ്റ്‌​ലി​യു​ടെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ് ജ​വാ​ന്‍.

മ​ക്ക​ള്‍ സെ​ല്‍​വ​ന്‍ വി​ജ​യ് സേ​തു​പ​തി​യും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലു​ണ്ട്. വ​ലി​യ താ​ര​നി​ര​യി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​നു സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ്.

ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​ന​മാ​യ സി​ന്ദാ ബ​ന്ദാ നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. വ​ലി​യ ക്യാ​ന്‍​വാ​സി​ലു​ള്ള ഗാ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഹി​റ്റാ​യി​രു​ന്നു. ദീ​പി​ക പ​ദു​കോ​ൺ ചി​ത്ര​ത്തി​ൽ ഗ​സ്റ്റ് റോ​ളി​ൽ എ​ത്തു​ന്നു.

റെ​ഡ് ചി​ല്ലീ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന് വേ​ണ്ടി ഗൗ​രി ഖാ​നാ​ണ് ജ​വാ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഗൗ​ര​വ് വ​ർ​മ്മ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വ്.