ഗവ. യുപി സ്കൂളിൽ ഓഗവ. യുപി സ്കൂളിൽ ഓഫീസ് അറ്റൻഡന്റാണ്. ഇപ്പോൾ മെറ്റേണിറ്റി ലീവിലാണ്. അടുത്തമാസം പ്രസവം നടക്കും ഫീസ് അറ്റൻഡന്റാണ്. ഇപ്പോൾ മെറ്റേണിറ്റി ലീവിലാണ്. അടുത്തമാസം പ്രസവം നടക്കും എന്നാണ് ഡോക്ടർ അറിയിച്ചത്. ചില പ്രശ്നങ്ങളുള്ളതിനാൽ സിസേറിയൻ വേണ്ടിവന്നേക്കും. സാന്പത്തികമായി പിന്നോക്കം നൽക്കുന്ന എനിക്ക് സിസേറിയൻ നടത്തിയാൽ മെഡിക്കൽ റീഇംബേഴ്സ്മെന്റിന് അർഹതയുണ്ടോ? ഉണ്ടെങ്കിൽ സർക്കാർ ആശുപത്രിയിൽതന്നെ ആയിരിക്കണം എന്ന നിബന്ധനയുണ്ടോ?
ലിസി, മണിമല
സർക്കാർ സർവീസിലുള്ള പാർട്ട്ടൈം ജീവനക്കാർ ഒഴികെയുള്ളവർക്കും അവരുടെ ആശ്രിതർക്കും ഏതുതരം ചികിത്സ നടത്തിയാലും മെഡിക്കൽ റീഇംബേഴ്സ്മെന്റ് ലഭിക്കും. സിസേറിയൻ ആണെങ്കിലും റീഇംബേഴ്സ്മെന്റിന് അർഹതയുണ്ട്. ഗവണ്മെന്റ് ആശുപത്രിയിലാണ് ചികിത്സ എങ്കിൽ റീഇംബേഴ്സ്മെന്റ് കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. പ്രൈവറ്റ് ആശുപത്രിയിലാകുന്പോൾ സർക്കാരിന്റെ പ്രത്യേക ഉത്തരവുകൂടി വേണമെന്നു മാത്രമേയുള്ളൂ.
മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ലഭിക്കും
02:08 PM Jan 06, 2020 | Deepika.com