+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ജേ​ഷ് സെ​ന്നി​ന്‍റെ ഹൗ​ഡി​നി; ആ​സി​ഫ് അ​ലി നാ​യ​ക​ൻ

പ്ര​ജേ​ഷ് സെ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഹൗ​ഡി​നി. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് കോ​ഴി​ക്കോ​ട് ആ​രം​ഭി​ച്ചു. ജാ​ഫ​ർ ഖാ​ൻ കോ​ള​നി​യി​ലെ ല​യ​ൺ​സ് ക്ല​ബ്ബ് ഹാ​ളി​ല
പ്ര​ജേ​ഷ് സെ​ന്നി​ന്‍റെ ഹൗ​ഡി​നി; ആ​സി​ഫ് അ​ലി നാ​യ​ക​ൻ

പ്ര​ജേ​ഷ് സെ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഹൗ​ഡി​നി. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് കോ​ഴി​ക്കോ​ട് ആ​രം​ഭി​ച്ചു. ജാ​ഫ​ർ ഖാ​ൻ കോ​ള​നി​യി​ലെ ല​യ​ൺ​സ് ക്ല​ബ്ബ് ഹാ​ളി​ലാ​യി​രു​ന്നു തു​ട​ക്കം.

വി.​പി.​സ​ത്യ​ന്‍റെ ഭാ​ര്യ അ​നി​താ സ​ത്യ​ൻ സ്വി​ച്ചോ​ൺ ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. ബി​ജി​ത്ത് ബാ​ല ഫ​സ്റ്റ് ക്ലാ​പ്പ് ന​ൽ​കി.



ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് എ​ൽ. റാ​യി​യു​ടെ നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ ക​ള​ർ യെ​ല്ലോ പ്രൊ​ഡ​ക്ഷ​ൻ​സും ക​ർ​മ്മ മീ​ഡി​യാ ആ​ൻ​ഡ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​നൊ​പ്പം ഷൈ​ലേ​ഷ് ആ​ർ.​സിം​ഗും പ്ര​ജേ​ഷ് സെ​ൻ മൂ​വി ക്ല​ബ്ബും സ​ഹ​ക​രി​ച്ചാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കു​ന്ന​ത്.



ആ​സി​ഫ് അ​ലി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. മാ​ജി​ക്കാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തി​ൽ മാ​ജി​ക്ക് ഉ​ണ്ടാ​ക്കു​ന്ന സ്വാ​ധീ​ന​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളു​മാ​ണ്‌ ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മ​ജീ​ഷ്യ​ൻ അ​ന​ന്ത​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ആ​സി​ഫ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഗു​രു സോ​മ​സു​ന്ദ​രം, ജ​ഗ​ദീ​ഷ്, ശ്രീ​കാ​ന്ത് മു​ര​ളി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. സം​ഗീ​തം ബി​ജി​പാ​ൽ. നൗ​ഷാ​ദ് ഷെ​രി​ഫ് ഛായ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് - ബി​ജി​ത്ത് ബാ​ല. ക​ലാ​സം​വി​ധാ​നം - ത്യാ​ഗു ത​വ​നൂ​ർ.

മേ​ക്ക​പ്പ് - അ​ബ്ദു​ൾ റ​ഷീ​ദ്. കോ​സ്റ്റ്യും - ഡി​സൈ​ൻ - ആ​ഫ്രി​ൻ ക​ല്ലാ​ൻ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഗി​രീ​ഷ് മാ​രാ​ർ. ടൈ​റ്റി​ൽ ഡി​സൈ​ൻ - ആ​ന​ന്ദ് രാ​ജേ​ന്ദ്ര​ൻ. നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം - ലി​ബി​സ​ൺ ഗോ​പി. ഡി​സൈ​ൻ - താ​മി​ർ ഒ.​കെ. പ​ബ്ലി​സി​റ്റി ഡി​സൈ​ൻ -- ബ്രാ​ൻ​ഡ് പി​ക്സ്. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - ശ്രീ​ജേ​ഷ് ചി​റ്റാ​ഴ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് - മ​നോ​ജ്.​എ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജി​ത്ത് പി​ര​പ്പ​ൻ​കോ​ട്. കോ​ഴി​ക്കോ​ട്, മും​ബൈ, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - ലി​ബി​സ​ൺ ഗോ​പി.