+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"തീ​പ്പൊ​രി'​യാ​യി അ​ർ​ജു​ൻ അ​ശോ​ക​ൻ; തീ​പ്പൊ​രി ബെ​ന്നി സെ​ക്ക​ൻ​ഡ് ലു​ക്ക്

അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​കു​ന്ന 'തീ​പ്പൊ​രി ബെ​ന്നി'​യു​ടെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ഷെ​ബി​ൻ ബ​ക്ക​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷെ​ബി​ൻ ബ​ക്ക​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​

അ​ർ​ജു​ൻ അ​ശോ​ക​ൻ നാ​യ​ക​നാ​കു​ന്ന 'തീ​പ്പൊ​രി ബെ​ന്നി'​യു​ടെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ഷെ​ബി​ൻ ബ​ക്ക​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷെ​ബി​ൻ ബ​ക്ക​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​ർ​ജു​ൻ അ​ശോ​ക​ൻ, ജ​ഗ​ദീ​ഷ്, ഷാ​ജു ശ്രീ​ധ​ർ, ഫെ​മി​നാ ജോ​ർ​ജ് എ​ന്നി​വ​രാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

വെ​ള്ളി​മൂ​ങ്ങ, ജോ​ണി ജോ​ണി യെ​സ് അ​പ്പാ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് തി​ര​ക്ക​ഥ ര​ചി​ച്ച ജോ​ജി തോ​മ​സും, വെ​ള്ളി​മൂ​ങ്ങ​യു​ടെ പ്ര​ധാ​ന സ​ഹാ​യി​യാ​യി​രു​ന്ന രാ​ജേ​ഷും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

അ​പ്പ​ന്‍റെ​യും മ​ക​ന്‍റെ​യും ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് തീ​പ്പൊ​രി ബെ​ന്നി. വ്യ​ത്യ​സ്ഥ കാ​ഴ്ച്ച​പ്പാ​ടു​ക​ൾ ഉ​ള്ള ര​ണ്ടു പേ​രാ​ണ് വ​ട്ട​ക്കു​ട്ടാ​യി​ൽ ചേ​ട്ടാ​യി​യും മ​ക​ൻ ബെ​ന്നി​യും. ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യ അ​പ്പ​ൻ, രാ​ഷ്ട്രീ​യ​ത്തെ എ​തി​ർ​ക്കു​ന്ന മ​ക​ൻ. ഇ​വ​ർ​ക്കി​ട​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ന​ർ​മ്മ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ജ​ഗ​ദീ​ഷും അ​ർ​ജു​ൻ അ​ശോ​ക​നു​മാ​ണ് വ​ട്ട​ക്കു​ട്ടാ​യി​ൽ ചേ​ട്ടാ​യി​യേ​യും ബെ​ന്നി​യേ​യും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മി​ന്ന​ൽ മു​ര​ളി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ഫെ​മി​നാ ജോ​ർ​ജാ​ണ് നാ​യി​ക. ടി. ​ജി. ര​വി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, പ്രേം ​പ്ര​കാ​ശ്, റാ​ഫി, ശ്രീ​കാ​ന്ത് മു​ര​ളി, നി​ഷാ സാ​രം​ഗ് എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സം​ഗീ​തം - ശ്രീ​രാ​ഗ് സ​ജി, ഛായാ​ഗ്ര​ഹ​ണം - അ​ജ​യ് ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, എ​ഡി​റ്റിം​ഗ്‌ - സൂ​ര​ജ്. ഇ. ​എ​സ്., ക​ലാ​സം​വി​ധാ​നം - മി​ഥു​ൻ ചാ​ലി​ശേ​രി, കോ​സ്റ്റ്യൂം ഡി​സൈ​ൻ - ഫെ​മി​ന ജ​ബ്ബാ​ർ, മേ​ക്ക​പ്പ് - കി​ര​ൺ രാ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - കു​ട​മാ​ളൂ​ർ രാ​ജാ​ജി, നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം - അ​ജി മ​സ്ക്ക​റ്റ്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ -ഊ​യ​ൻ ക​പ്ര​ശ്ശേ​രി, കോ- ​പ്രൊ​ഡ്യൂ​സേ​ഴ്സ് - റു​വൈ​സ് ഷെ​ബി​ൻ ഷി​ബു​ബ​ക്ക​ർ, ഫൈ​സ​ൽ ബ​ക്ക​ർ,

പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ -എ​ബി കോ​ടി​യാ​ട്ട്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് -രാ​ജേ​ഷ് മേ​നോ​ൻ, നോ​ബി​ൾ ജേ​ക്ക​ബ് ഏ​റ്റു​മാ​നൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​ല​ക്സ് ഇ. ​കു​ര്യ​ൻ. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന ചി​ത്രം സെ​ൻ​ട്ര​ൽ പി​ക്ച്ചേ​ർ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. പി​ആ​ർ​ഒ -വാ​ഴൂ​ർ ജോ​സ്.