+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

100 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി പ്ര​തി​ഫ​ല​ത്തി​ൽ നി​ന്നും ഒ​രു കോ​ടി പ്ര​ഖ്യാ​പി​ച്ച് വി​ജ​യ് ദേ​വ​ര​കൊ​ണ്ട

ഖു​ഷി സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ പു​തി​യ പ്ര​ഖ്യാ​പ​ന​വു​മാ​യി ന​ട​ൻ വി​ജ​യ് ദേ​വ​ര​കൊ​ണ്ട. ഖു​ഷി​യു​ടെ ലാ​ഭ​ത്തി​ൽ നി​ന്നും ത​ന്‍റെ പ്ര​തി​ഫ​ല​ത്തി​ൽ നി​ന്നു​മാ​യി ഒ​രു കോ​ടി രൂ​പ 100 കു
100 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി പ്ര​തി​ഫ​ല​ത്തി​ൽ നി​ന്നും ഒ​രു കോ​ടി പ്ര​ഖ്യാ​പി​ച്ച് വി​ജ​യ് ദേ​വ​ര​കൊ​ണ്ട

ഖു​ഷി സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ പു​തി​യ പ്ര​ഖ്യാ​പ​ന​വു​മാ​യി ന​ട​ൻ വി​ജ​യ് ദേ​വ​ര​കൊ​ണ്ട. ഖു​ഷി​യു​ടെ ലാ​ഭ​ത്തി​ൽ നി​ന്നും ത​ന്‍റെ പ്ര​തി​ഫ​ല​ത്തി​ൽ നി​ന്നു​മാ​യി ഒ​രു കോ​ടി രൂ​പ 100 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​തം വീ​തി​ച്ചു ന​ല്‍​കു​മെ​ന്നാ​ണ് ദേ​വ​ര​കൊ​ണ്ട അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്കൊ​പ്പം വി​ശാ​ഖ​പ്പ​ട്ട​ണ​ത്ത് ഒ​രു വ​ലി​യ വി​ജ​യ സം​ഗ​മം ആ​രാ​ധ​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചാ​ണ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

നി​ങ്ങ​ൾ എ​ല്ലാ​വ​രും ഞാ​ൻ വി​ജ​യി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു, എ​ന്‍റെ സി​നി​മ​ക​ൾ വി​ജ​യി​ക്ക​ണ​മെ​ന്ന് നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്‍റെ സി​നി​മ​ക​ൾ പ​രാ​ജ​യ​പ്പെ​ടു​മ്പോ​ൾ നി​ങ്ങ​ൾ സ​ങ്ക​ട​പ്പെ​ടു​ന്നു, അ​വ ഹി​റ്റാ​കു​മ്പോ​ൾ നി​ങ്ങ​ൾ സ​ന്തോ​ഷി​ക്കു​ന്നു.

ഈ ​വേ​ദി​യി​ൽ ഞാ​ൻ ഒ​രു പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. ഇ​നി മു​ത​ൽ എ​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം നി​ങ്ങ​ൾ​ക്കും നി​ങ്ങ​ളു​ടെ സ​ന്തോ​ഷ​ത്തി​നും വേ​ണ്ടി ഞാ​ൻ എ​ന്നെ പൂ​ർ​ണ​മാ​യും സ​മ​ർ​പ്പി​ക്കും.

നി​ങ്ങ​ളെ​ല്ലാ​വ​രും പു​ഞ്ചി​രി​ക്കു​ന്ന​ത് എ​നി​ക്ക് കാ​ണ​ണം. എ​നി​ക്ക് ഓ​രോ​രു​ത്ത​രെ​യും കാ​ണാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യി എ​ല്ലാ​വ​രു​മാ​യും ഖു​ഷി പ​ങ്കി​ടാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​തു​കൊ​ണ്ടു എ​ന്‍റെ സ​ന്തോ​ഷം പ​ങ്കി​ടാ​ൻ എ​ന്‍റെ പ്ര​തി​ഫ​ല​ത്തി​ൽ നി​ന്ന് ഒ​രു കോ​ടി രൂ​പ എ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ നി​ങ്ങ​ൾ​ക്ക് ഞാ​ൻ സം​ഭാ​വ​ന ചെ​യ്യു​ക​യാ​ണ്.

നി​ങ്ങ​ളി​ൽ നി​ന്ന് നൂ​റു കു​ടും​ബ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ത്ത് ഓ​രോ​രു​ത്ത​ർ​ക്കും ഒ​രു ല​ക്ഷം വീ​തം ഞാ​ൻ ന​ൽ​കും. എ​ന്‍റെ സ​മ്പാ​ദ്യ​വും സ​ന്തോ​ഷ​വും നി​ങ്ങ​ളു​മാ​യി പ​ങ്കി​ടാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. നി​ങ്ങ​ൾ എ​ല്ലാ​വ​രും ദേ​വ​ര കു​ടും​ബ​ത്തി​ന്റെ ഭാ​ഗ​മാ​ണ്.

എ​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഞാ​ൻ 'സ്‌​പ്രെ​ഡിം​ഗ് ഖു​ഷി' ഫോം ​പ​ങ്കു​വ​ക്കു​ന്ന​താ​ണ്. ഞാ​ൻ ന​ൽ​കു​ന്ന പ​ണം നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​യാ​ൽ എ​നി​ക്ക് സ​ന്തോ​ഷ​മാ​കും.
വി​ജ​യ് ദേ​വ​ര​കൊ​ണ്ട പ​റ​ഞ്ഞു.