ഒരു കാലത്ത് സിനിമകൾ വേണ്ടന്ന് വച്ചുവെന്നും സിനിമ കരിയർ ആക്കണമെന്ന് കരുതിയിരുന്നില്ലെന്നും നടി ആശ അരവിന്ദ്. പരസ്യചിത്രങ്ങളിലാണ് ആദ്യ കാലങ്ങളിൽ കൂടുതൽ അഭിനയിച്ചതെന്നും എന്നാൽ പിന്നീടെപ്പോഴോ സിനിമയെ സ്നേഹിച്ചു തുടങ്ങിയെന്നും ആശ പറയുന്നു.
സിനിമയിൽ വന്നത് സിനിമ തന്നെ കരിയർ ആക്കണമെന്ന് കരുതിയല്ല. ഞാൻ വെള്ളിത്തിരയിലേക്ക് എത്തുന്നത് 25 വയസിന് ശേഷമാണ്. അതിനു മുമ്പ് അവതാരകയായി വന്നിട്ടുണ്ട്.
കോളജിൽ പഠിക്കുന്ന കാലത്ത് ബോബനും മോളിക്കും വേണ്ടി ഒരു ഹ്രസ്വ ചിത്രം ചെയ്തിട്ടുണ്ട് എന്നല്ലാതെ മറ്റൊരു ബന്ധവും ഈ മേഖലയുമായില്ല.
മകൾ ജനിച്ച ശേഷമാണ് അഭിനയരംഗത്ത് സജീവമായത്. പരസ്യ ചിത്രങ്ങളാണ് ആദ്യം ചെയ്തു തുടങ്ങിയത്. അതുകൊണ്ട് അക്കാലത്ത് ചില സിനിമകൾ വേണ്ടെന്നു വച്ചിരുന്നു.
പന്നീട് എപ്പോഴോ സിനിമയെ വളരെയേറെ സ്നേഹിച്ചു തുടങ്ങി. സിനിമയ്ക്കു വേണ്ടി കൂടുതൽ സമയം മാറ്റിവച്ചു തുടങ്ങി. അങ്ങനെയാണ് സിനിമ കരിയറാക്കാൻ തീരുമാനിച്ചത്. ആശ പറഞ്ഞു.
2012 ൽ അരികെ എന്ന ചിത്രത്തിലൂടെയാണ് ആശ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി വേഷങ്ങളിലൂടെ ചലച്ചിത്രലോകത്ത് സജീവമായി. 2023ൽ റിലീസ് ചെയ്ത സന്തോഷം എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ റിലീസായ താരത്തിന്റെ ചിത്രം.
അക്കാലത്ത് സിനിമകൾ വേണ്ടെന്ന് വച്ചിരുന്നു: ആശ അരവിന്ദ്
12:19 PM Sep 05, 2023 | Deepika.com